പത്തനംതിട്ടയിൽ പൊരിഞ്ഞ പോര്
text_fieldsശബരിമല മുൻനിർത്തി, വിശ്വാസത്തിൽ പിടിച്ചായിരുന്നു പത്തനംതിട്ടയിലെ പ്രധാന പ്രചാ രണം. വിശ്വാസ ചർച്ചയിൽ പ്രളയനാശം പോലും മുങ്ങിപ്പോയി. അവസാനഘട്ടത്തിൽ മൂന്നു മുന്ന ണികളും ശുഭാപ്തി വിശ്വാസത്തിലാണ്. വിജയം സുനിശ്ചിതമെന്ന് നിലിവിലെ എം.പിയും യു.ഡി.എ ഫ് സ്ഥാനാർഥിയുമായ ആേൻറാ ആൻറണിയും ആറന്മുള എം.എൽ.എയായ എൽ.ഡി.എഫിലെ വീണാ ജോർജും എൻ.ഡി.എയിലെ കെ. സുരേന്ദ്രനും കണക്കുകൾ നിരത്തി സമർഥിക്കുന്നു. ശക്തമായ ത്രികോണ മത്സ രമാണിവിടെ.
വയനാട് പോലെ, പത്തനംതിട്ടയും രാഷ്ട്രീയമായി യു.ഡി.എഫിെൻറ ഉറച്ച മണ്ഡലമായാണ് വിലയിരുത്തെപ്പട്ടിട്ടുള്ളത്. ശബരിമല മുൻനിർത്തി ബി.ജെ.പിയിലെ കെ. സുരേന്ദ്രൻ സൃഷ്ടിച്ച മുന്നേറ്റം മണ്ഡലത്തിെൻറ സ്ഥിതി മാറ്റിമറിച്ചിട്ടുണ്ട്. ഇരു മുന്നണികളുടെയും വോട്ടുചോർച്ചക്ക് ഇത് ഇടയാക്കും. സുരേന്ദ്രൻ ആരുടെ വോട്ട് കൂടുതൽ ചോർത്തുമെന്നതായിരിക്കും പത്തനംതിട്ടയിൽ വിജയം ആർക്കെന്ന് നിശ്ചയിക്കുക. എൻ.ഡി.എക്ക് വിജയിക്കണമെങ്കിൽ ബഹുഭൂരിപക്ഷം ഹിന്ദുക്കളുടെയും വോട്ട് നേടണം.
അതാണ് അവർ നേരിടുന്ന വെല്ലുവിളി. എൻ.എസ്.എസ്, എസ്.എൻ.ഡി.പി വിഭാഗങ്ങളിൽനിന്ന് കൂടുതൽ വോട്ട് നേടാനാണ് ശ്രമം. എൻ.എസ്.എസിലെ ഭൂരിഭാഗവും യു.ഡി.എഫിനൊപ്പവും എസ്.എൻ.ഡി.പിയിലെ ഭൂരിഭാഗവും എൽ.ഡി.എഫിെൻറ കൂടെയുമാണ് ഇത്രകാലവും നിന്നിട്ടുള്ളത്. ഇതിലുണ്ടാകുന്ന മാറ്റം ഇരുവർക്കും പ്രതികൂലമാവും.
സാമുദായികമായി എൻ.ഡി.എയിലെ സുരേന്ദ്രൻ ഇൗഴവ സമുദായാംഗവും യു.ഡി.എഫിലെ ആേൻറാ ആൻറണി കത്തോലിക്ക സമുദായാംഗവും എൽ.ഡി.എഫിലെ വീണാ ജോർജ് ഓർത്തഡോക്സ് സഭാംഗവുമാണ്. ക്രൈസ്തവരുടെ കൂടുതൽ വോട്ട് ആർക്ക് വശത്താക്കാനാവും എന്നതും ഒപ്പം സുരേന്ദ്രെൻറ ചോർത്തിയെടുക്കൽ എത്രത്തോളം തടയാനാകുമെന്നതുമാവും ഇരുവരുടെയും വിജയം നിർണയിക്കുക.
സുരേന്ദ്രൻ കൂടുതൽ പ്രതീക്ഷ അർപ്പിക്കുന്നത് എൻ.എസ്.എസിലാണ്. ഹിന്ദുത്വം മുൻനിർത്തിയുള്ള സുരേന്ദ്രെൻറ പ്രചാരണവും പത്തനംതിട്ടയിലേക്കുള്ള രാഹുലിെൻറ വരവും മതന്യൂനപക്ഷങ്ങളെ ആേൻറാക്ക് അനുകൂല നിലപാടെടുക്കന്നതിലേക്ക് കൊണ്ടെത്തിച്ചിട്ടുണ്ട്. ഒപ്പം ഹിന്ദുക്കളിലെ പരമ്പരാഗത യു.ഡി.എഫ് വോട്ടുകളുടെ ചോർച്ച തടയാനുമായാൽ വിജയം ആേൻറാക്കാവും. ചോർച്ച കുറക്കാനായില്ലെങ്കിൽ അതിെൻറ ഗുണം വീണക്കാവുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്. മണ്ഡലത്തിെൻറ പാരമ്പര്യം യു.ഡി.എഫ് അനുകൂലമെന്നതിലാണ് ആേൻറായുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.