പെരിയ ഇരട്ടക്കൊല: അക്രമങ്ങൾക്ക് തിരിച്ചടിയെന്ന് പാർട്ടിയിൽ വിശദീകരണം
text_fieldsകോഴിക്കോട്: പെരിയ ഇരട്ടക്കൊലയെ പൊതുസമൂഹത്തിൽ അപലപിക്കുേമ്പാഴും വർഷങ്ങളാ യി പാർട്ടി അനുഭാവികൾ അനുഭവിക്കുന്ന അക്രമങ്ങൾക്കുള്ള തിരിച്ചടിയായേ കാണേണ്ടതുള് ളൂവെന്ന് പാർട്ടിയിൽ നേതൃത്വത്തിെൻറ വിശദീകരണം. ഏരിയ നേതൃത്വത്തിെൻറ വിശദീകരണം ജി ല്ല നേതൃത്വം പാർട്ടി സംസ്ഥാന നേതൃത്വത്തെയും ബോധിപ്പിച്ചിട്ടുണ്ട്. പീതാംബരൻ അടക്കമ ുള്ള പ്രതികളെ ആദ്യഘട്ടത്തിൽ തള്ളിപ്പറഞ്ഞെങ്കിലും പിന്നീട് സംരക്ഷിക്കാനുള്ള തീരു മാനം ഇതേ തുടർന്നായിരുന്നു.
ഇരട്ടക്കൊലക്കെതിരായ നിലപാടാണ് സി.പി.എം സംസ്ഥാന െസക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും പൊതു സമൂഹത്തിൽ സ്വീകരിച്ചത്. ഇന്നലെ പ്രതി പീതാംബരെൻറ കുടുംബം പാർട്ടിയെ തള്ളിപ്പറഞ്ഞിട്ടും വൈകാരികമെന്നു മാത്രമായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ മറുപടി. അതേസമയം, ഇന്നലെ മുതൽ സി.പി.എം നിലപാടുകളിൽ വ്യത്യാസം വന്നു തുടങ്ങിയിട്ടുണ്ട്. കോൺഗ്രസുകാരുടെ അക്രമവും നാട്ടുകാർ അറിയെട്ട എന്ന ഇ.പി ജയരാജെൻറ അഭിപ്രായം ഇതേ തുടർന്നാണ്.
പുല്ലൂർ- പെരിയ പഞ്ചായത്തിലെ കല്ല്യോട്ട്, ഏച്ചിലടുക്കം തുടങ്ങിയ ഗ്രാമങ്ങളിൽ കോൺഗ്രസ് കുത്തകയാണ്. മറ്റ് പാർട്ടിക്കാർക്ക് പ്രവർത്തനസ്വാതന്ത്ര്യം അനുവദിക്കാത്തതരത്തിൽ കോൺഗ്രസ് നടത്തിയ അക്രമങ്ങൾ നിരത്തിയാണ് പ്രാദേശിക നേതൃത്വം ഉൾെപ്പടെയുള്ളവർ അണികളിൽ വിശദീകരിക്കുന്നത്. പഞ്ചായത്തിൽ കോൺഗ്രസിന് ഏറ്റവും കൂടുതൽ സ്വാധീനമുള്ള പ്രദേശമാണ് കല്ല്യോട്ട്. മുൻകാലങ്ങളിൽ ഒാഫിസുകൾക്കും പ്രവർത്തകർക്കും അനുഭാവികൾക്കുമെതിരായ അക്രമങ്ങൾ സി.പി.എമ്മിന് തലവേദനയായിരുന്നു.
ഏറ്റവുമൊടുവിൽ സി.പി.എം ലോക്കൽ കമ്മിറ്റി അംഗം കൂടിയായ എ. പീതാംബരനെയും അനുഭാവി സുേരന്ദ്രനെയും ആക്രമിച്ചത് പാർട്ടിയിൽ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇൗ സംഭവത്തിന് ശേഷം ജനുവരി ഏഴിന് നടന്ന പ്രതിഷേധയോഗത്തിലാണ് ജില്ല സെക്രേട്ടറിയറ്റംഗം കൂടിയായ വി.പി.പി. മുസ്തഫയുടെ കൊലവിളി പ്രസംഗം. ചിതയിൽവെക്കാൻേപാലും കോൺഗ്രസുകാർ ഉണ്ടാവില്ലെന്ന് മുസ്തഫ പറഞ്ഞിരുന്നു. പ്രദേശത്തെ കോൺഗ്രസ് നേതാക്കളുടെ പേരു പറഞ്ഞായിരുന്നു മുസ്തഫയുടെ പ്രസംഗം.
പ്രസംഗത്തിെൻറ പ്രസക്ത ഭാഗങ്ങൾ പുറത്തായതോടെ സി.പി.എം കൂടുതൽ പ്രതിരോധത്തിലായെങ്കിലും കോൺഗ്രസ് നടത്തുന്ന സംഭവങ്ങളും ജനമറിയെട്ട എന്ന നിലപാടും നേതൃത്വത്തിനുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വരുംദിവസങ്ങളിൽ നടക്കുന്ന പാർട്ടി കുടുംബയോഗങ്ങളിലും കല്ല്യോട്ട് കൊലപാതകം ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണെന്ന സന്ദേശം നൽകുമെങ്കിലും കൊലപാതകങ്ങൾ സംഭവിക്കാനിടയായ സാഹചര്യങ്ങളും വിശദീകരിക്കാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.