Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_right ‘അദ്ദേഹത്തിന്​...

 ‘അദ്ദേഹത്തിന്​ ആരോപണമില്ലാത്ത എന്തെങ്കിലും കാര്യമു​േണ്ടാ’; ചെന്നിത്തലയെ കുറിച്ച്​ മുഖ്യമന്ത്രി

text_fields
bookmark_border
 ‘അദ്ദേഹത്തിന്​ ആരോപണമില്ലാത്ത എന്തെങ്കിലും കാര്യമു​േണ്ടാ’; ചെന്നിത്തലയെ കുറിച്ച്​ മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: ബെവ്ക്യൂ ആപ്പിൽ വൻ ക്രമക്കേടുണ്ടെന്ന  ​പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലയുടെ ആ​േരാപണത്തോട്​ ‘അദ്ദേഹത്തിന്​ ആരോപണമില്ലാത്ത എന്തെങ്കിലും കാര്യമു​േണ്ടാ’ എന്ന്​ ​മുഖ്യമന്ത്രി. അതൊന്നും നാട്​ സ്വീകരിക്കുന്നില്ല. സർക്കാർ ഒരു അഭിപ്രായം വെച്ചാൽ അതിനെ എതിർക്കാൻ മാ​ത്രമാണ്​ പ്രതിപക്ഷം നോക്കുന്നത്​. ഇതിൽ വ്യക്​തമായ രാഷ്​ട്രീയമു​െണ്ടന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

ഓൺലൈൻ മദ്യവിതരണത്തിന്​ ഫെയർകോഡ്​ കമ്പനിയെ തെരഞ്ഞെടുത്തതിന്​ പിന്നിൽ അഴിമതിയു​ം സ്വജനപക്ഷപാതവുമാണെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല നേരത്തേ വാർത്തസമ്മേളനത്തിൽ പറഞ്ഞിരുന്നു. മാനദണ്ഡപ്രകാരം മുൻപരിചയമുള്ളവർക്കാണ്​ കരാർ നൽകേണ്ടിയിരുന്നത്​.

എന്നാൽ, പരിചസമ്പന്നരായ കമ്പനികളെ തഴഞ്ഞാണ്​ ഫെയർകോഡിനെ തെരഞ്ഞെടുത്തത്​. ഫെയർകോഡിന്​ വെർച്വൽ ക്യൂ രീതിയിൽ പരിചയസമ്പത്തില്ല. അവരെ തെരഞ്ഞെടുത്തത്​ നടപടിക്രമം നോക്കാതെയാണ്​. സി.പി.എമ്മിൻെറ സഹയാത്രികൻെറ കമ്പനിയാണിത്​.  പൊതുമേഖലയായ ബെവ്​കോയുടെ അന്ത്യകൂദാശയാണ്​ സംഭവിക്കാൻ പോകുന്നതെന്നും രമേശ്​ ചെന്നിത്തല ആരോപിച്ചിരുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalakerala politicsPinarayi VijayanPinarayi Vijayan
News Summary - pinarayi against opposition leader malayalam news
Next Story