നവോത്ഥാനത്തിന്റെ മേമ്പൊടി മാറി; സമുദായ രാഷ്ട്രീയ കളിയിലേക്ക് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: നവോത്ഥാനത്തിെൻറ മേെമ്പാടി മാറ്റി സമുദായരാഷ്ട്രീയ കളിയിലേക ്ക് നേരിട്ടിറങ്ങി മുഖ്യമന്ത്രി. നവോത്ഥാനമൂല്യ സംരക്ഷണ സമിതി ചെയർമാൻ വെള്ളാപ്പള് ളി നടേശെൻറ വീട്ടിൽ മന്ത്രിപ്പടയുമായി നടത്തിയ പിണറായി വിജയെൻറ സന്ദർശനം സി.പി .എമ്മിെൻറ തെരഞ്ഞെടുപ്പ് രാഷ്ട്രീയ കരുനീക്കത്തെക്കുറിച്ചുള്ള വിവാദത്തിന് തുട ക്കമിടും. നവോത്ഥാനമൂല്യ സംരക്ഷണ സമിതിക്കുള്ളിൽ ഒരു ‘വല്യേട്ടനെ’ വാഴിച്ച നീക്കം മ റ്റ് അംഗ സംഘടനകളിലും അമർഷത്തിന് വഴിമരുന്നിട്ടു.
ഇടഞ്ഞു നിൽക്കുന്ന എൻ.എസ്. എസിനെ പ്രീണിപ്പിക്കാനുള്ള ഒടുവിലത്തെ ശ്രമവും പരാജയപ്പെട്ട ശേഷമായിരുന്നു വെള്ളാപ്പള്ളിയുടെ വീട്ടിലെ സന്ദർശനം. നൂറിലേറെ ഹിന്ദു സമുദായ സംഘടനകൾ ഉണ്ടായിരുന്ന നവോത്ഥാനമൂല്യ സംരക്ഷണ സമിതി മാസങ്ങൾക്കു മുമ്പാണ് ന്യൂനപക്ഷ സംഘടനകളെ ഉൾപ്പെടുത്തി വികസിപ്പിച്ചത്. സമുദായ സംഘടനകളുടെ ഇൗ കൂട്ടായ്മയെ ലോക്സഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാഷ്ട്രീയ താൽപര്യത്തിനായി വിനിയോഗിക്കുെന്നന്ന സംശയം ചില സംഘടനകൾക്കെങ്കിലും ഉണ്ടായിട്ടുണ്ട്.
ശബരിമല വിഷയത്തിൽ പ്രതിരോധത്തിലും പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതിക്കൂട്ടിലുമായ സി.പി.എം നവോത്ഥാനമൂല്യ സംരക്ഷണ സമിതിയെ വോട്ട് ബാങ്കാക്കാൻ ലക്ഷ്യമിടുേമ്പാൾ മറ്റ് അംഗസംഘടനകൾക്ക് നിലപാട് വ്യക്തമാക്കേണ്ടി വരും. പല സംഘടനകൾക്കും കൃത്യമായ രാഷ്ട്രീയ നിലപാടാണുള്ളത്.
ന്യൂനപക്ഷ സംഘടനകൾക്ക് വെള്ളാപ്പള്ളിയുടെ മുൻകാലെത്ത തീവ്ര ഹിന്ദുത്വ പ്രസ്താവനകളോട് കടുത്ത എതിർപ്പാണ്. വെള്ളാപ്പള്ളിയുടെ ന്യൂനപക്ഷവിരുദ്ധതെക്കതിരെ വി.എസ്. അച്യുതാനന്ദനും പിണറായി വിജയനുമാണ് അന്ന് ഒരുമിച്ച് പ്രചാരണം നടത്തിയതും. വിവാദ പ്രസ്താവനകൾ വെള്ളാപ്പള്ളി തള്ളിയിട്ടുമില്ല. വെള്ളാപ്പള്ളി പ്രസിഡൻറായ ക്ഷേത്രത്തിന് കോടികളുടെ പദ്ധതി അനുവദിക്കുേമ്പാൾ മറ്റു സംഘടനകൾക്ക് എന്തു നൽകുമെന്നതും ചോദ്യമാണ്.
ശബരിമല സ്ത്രീപ്രവേശന വിധിയെ തുടർന്നാണ് വെള്ളാപ്പള്ളി സി.പി.എമ്മുമായി അടുത്തത്. നവോത്ഥാനമൂല്യ സംരക്ഷണ സമിതി ചെയർമാൻ ആയിട്ടും ശബരിമല സ്ത്രീപ്രവേശനത്തെ എതിർത്ത വെള്ളാപ്പള്ളി ക്ഷേത്രദർശനം നടത്തിയ സ്ത്രീകളെ അധിക്ഷേപിച്ച് സർക്കാറിനെ വെട്ടിലാക്കിയിരുന്നു.
മുഖ്യമന്ത്രിക്ക് കീഴിലെ ആഭ്യന്തര വകുപ്പാണ് വെള്ളാപ്പള്ളി ആരോപണ വിധേയനായ മൈക്രോഫിനാൻസ് വായ്പ തട്ടിപ്പ് കേസ് അന്വേഷിക്കുന്നത്. വി.എസ്. അച്യുതാനന്ദൻ കേസിൽ കക്ഷി ചേർന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സന്ദർശനം അന്വേഷണം അട്ടിമറിക്കുമെന്ന ആക്ഷേപം ഉയരുന്നതും സർക്കാറിന് ക്ഷീണമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.