സ്വന്തം പാർട്ടി പരിപാടിക്ക് പിണറായിയെ ക്ഷണിച്ച് കമൽഹാസൻ
text_fieldsകൊച്ചി: മുഖ്യമന്ത്രി പിണറായി വിജയെന സ്വന്തം പാർട്ടിയായ മക്കൾ നീതിമയ്യം സംഘടിപ്പിക്കുന്ന പരിപാടിക്ക് ക്ഷണിച്ച് നടൻ കമൽഹാസൻ. കൊച്ചി ബോൾഗാട്ടി പാലസിൽ നടന്ന കൂടിക്കാഴ്ചയിലാണ് പിണറായിയെ കോയമ്പത്തൂരിൽ നടക്കുന്ന പരിപാടിയിലേക്ക് ക്ഷണിച്ചത്.
സി.പി.എം എറണാകുളം ജില്ല സെക്രട്ടറി പി. രാജീവും സന്നിഹിതനായിരുന്നു. നിലവിലെ രാഷ്ട്രീയസാഹചര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായെന്നാണ് സൂചന. ഉച്ചക്ക് ഒന്നരയോടെയാണ് കമല്ഹാസന് ബോള്‍ഗാട്ടി പാലസിലെത്തി മുഖ്യമന്ത്രിയെ കണ്ടത്. കോയമ്പത്തൂരില്‍ സംഘടിപ്പിക്കുന്ന പരിപാടിക്ക് മുഖ്യമന്ത്രിയെ ക്ഷണിക്കാൻ വന്നതാെണന്ന് പുറത്തിറങ്ങിയ കമൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കേരളത്തില്‍ എല്‍.ഡി.എഫിെൻറ ഭാഗമായി പ്രവര്‍ത്തിക്കുമോയെന്ന ചോദ്യത്തിന് തെൻറ പാര്‍ട്ടിക്ക് അത്രയും പ്രായമായിട്ടില്ലെന്നായിരുന്നു മറുപടി. കര്‍ണാടകയില്‍ ജനാധിപത്യം വിജയിച്ചെന്നും ഫാഷിസ്റ്റ് ശക്തികളെ പ്രതിരോധിക്കേണ്ടതിനെക്കുറിച്ച് ചിന്തിക്കേണ്ട സമയം അതിക്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരെ വിശാല മതേതര സഖ്യം ഉയര്‍ന്നുവരണം. മക്കള്‍ നീതിമയ്യത്തിന് തമിഴ്നാട്ടില്‍ സി.പി.എം പിന്തുണ ഉണ്ടാകണമെന്നും കമലഹാസന് മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു.
മക്കള്‍ നീതിമയ്യം കോയമ്പത്തൂരില്‍ നടത്താനിരിക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയെൻറ സൗകര്യം അനുസരിച്ചായിരിക്കും ക്രമീകരിക്കുക. രാഷ്ട്രീയപ്രവേശനത്തിെൻറ ഭാഗമായി തമിഴ്നാട്ടിലുടനീളമുള്ള യാത്രയിലാണ് കമൽഹാസൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.