Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2019 12:47 AM IST Updated On
date_range 23 Aug 2019 1:58 PM ISTതുഷാറിനുവേണ്ടിയുള്ള പിണറായിയുടെ മിന്നൽ ഇടപെടലിൽ ഞെട്ടി അണികൾ
text_fieldsbookmark_border
തിരുവനന്തപുരം: സാമ്പത്തികവെട്ടിപ്പിന് യു.എ.ഇയിൽ പിടിയിലായ എൻ.ഡി.എ സംസ്ഥാന കൺവ ീനറും ബി.ഡി.ജെ.എസ് അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളിക്കുവേണ്ടിയുള്ള മുഖ്യമന്ത്രി യുടെ ഇടപെടൽ വിവാദമാവുന്നു. വണ്ടിച്ചെക്ക് കേസിൽ തുഷാറിനെ അറസ്റ്റ് ചെയ്തതിന് പ ിന്നാലെ അദ്ദേഹത്തിെൻറ ആരോഗ്യാവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ചും സഹായിക്കണമെന്ന് അഭ്യർഥിച്ചും വിദേശകാര്യമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചത് ഞെ ട്ടിച്ചത് രാഷ്ട്രീയ എതിരാളികളെക്കാൾ സ്വന്തം പാർട്ടിക്കാരെയാണ്. എൻ.ഡി.എക്ക് നേതൃ ത്വം നൽകുന്ന സംസ്ഥാന ബി.ജെ.പി നേതൃത്വം പ്രതികരിക്കുന്നതിന് മുമ്പായിരുന്നു പിണറായിയുടെ ഇടപെടൽ.
കേരളത്തിൽ ബി.ജെ.പിയുടെ വളർച്ച തടയാൻ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച കരട് സംഘടനാരേഖ സി.പി.എം സംസ്ഥാന സമിതി ചർച്ചചെയ്യുേമ്പാഴായിരുന്നു എൻ.ഡി.എ കൺവീനർക്കുവേണ്ടിയുള്ള ഇടപെടൽ എന്നത് വിരോധാഭാസമായി.
പ്രമുഖവ്യക്തിയുടെ വിഷയത്തിൽ മുഖ്യമന്ത്രി എന്ന നിലയിൽ സ്വാഭാവിക ഇടപെടൽ മാത്രമാണ് ഉണ്ടായതെന്ന വാദമാണ് പിണറായിയോട് അടുപ്പമുള്ളവർ പറയുന്നത്. എന്നാൽ, വിദേശരാജ്യങ്ങളിൽ ഇതിന് മുമ്പും പല മലയാളികളും സാമ്പത്തികതട്ടിപ്പ് കേസിൽ ഉൾപ്പെടുകേയാ ജയിലിൽ കിടക്കേണ്ടിവരുകയോ ചെയ്തിട്ടുണ്ട്. അന്നൊന്നും ഉടൻ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് സി.പി.എം നേതാക്കൾതന്നെ ചൂണ്ടിക്കാട്ടുന്നു.
താഴേത്തട്ടിൽ അണികളോട് ബി.ജെ.പിയെയും എൻ.ഡി.എയെയും എതിർക്കണമെന്ന് നേതൃത്വം ആഹ്വാനം ചെയ്യുേമ്പാൾ മറുവശത്ത് ഹൃദയവിശാലതയോടെ സഹായഹസ്തം നീട്ടുന്നത് രാഷ്ട്രീയമായി തിരിച്ചടിയുണ്ടാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
കക്ഷിരാഷ്ട്രീയത്തിന് അതീതമായ സാമുദായികസംഘടന എന്ന ലേബലിൽനിന്ന് എസ്.എൻ.ഡി.പിയെ സംഘ്പരിവാർ കൂടാരത്തിൽ കൊണ്ടുകെട്ടിയത് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വൈസ് പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളിയുമായിരുന്നു. കടുത്ത ന്യൂനപക്ഷവിരുദ്ധ പ്രസംഗം നടത്തി ഹിന്ദുത്വ രാഷ്ട്രീയത്തിെൻറ വക്താക്കളായി. വെള്ളാപ്പള്ളിയുടെ അനുഗ്രഹത്തോടെ തുഷാറിനെ അധ്യക്ഷനാക്കി ബി.ഡി.ജെ.എസ് എന്ന രാഷ്ട്രീയ പ്രസ്ഥാനവും ആരംഭിച്ചു. യു.ഡി.എഫിെനക്കാൾ സി.പി.എമ്മിനും എൽ.ഡി.എഫിനുമെതിരെ ആയിരുന്നു 2014ലെ ലോക്സഭ തെരഞ്ഞെടുപ്പ് മുതൽ വെള്ളാപ്പള്ളിയും മകനും നിലയുറപ്പിച്ചത്. മൈക്രോഫിനാൻസ് തട്ടിപ്പിൽ വി.എസ്. അച്യുതാനന്ദൻ നൽകിയ പരാതിയിൽ വെള്ളാപ്പള്ളി നടേശനെതിരെ സംസ്ഥാന പൊലീസ് അന്വേഷണവും നടക്കുന്നുണ്ട്.
വിദേശകാര്യമന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി
തിരുവനന്തപുരം: യു.എ.ഇയിൽ തുഷാര് വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കേന്ദ്ര വിദേശകാര്യമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കസ്റ്റഡിയിലുള്ള തുഷാറിെൻറ ആരോഗ്യനിലയിൽ ആശങ്ക ഉണ്ടെന്നും നിയമപരിധിയിൽനിന്ന് അദ്ദേഹത്തിന് എല്ലാ സഹായങ്ങളും ചെയ്യണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇൗ വിഷയത്തിൽ വ്യക്തിപരമായ ശ്രദ്ധയും ഇടപെടലും വേണമെന്നും കേന്ദ്രമന്ത്രി എ. ജയശങ്കറിന് അയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തുഷാർ വെള്ളാപ്പള്ളി അറസ്റ്റിലായ വിവരം വാർത്ത ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നുവെന്നുമാണ് കത്തിൽ സൂചിപ്പിച്ചിരിക്കുന്നത്.
തുഷാർ വെള്ളാപ്പള്ളിയുടെ അറസ്റ്റിൽ ബി.ജെ.പി സംസ്ഥാന നേതൃത്വം പ്രതികരിക്കുന്നതിന് മുമ്പ് തന്നെ മുഖ്യമന്ത്രി കേന്ദ്രമന്ത്രിക്ക് കെത്തഴുതിയിരുന്നു. ബി.ജെ.പി മുന്നണിയായ ദേശീയ ജനാധിപത്യ സഖ്യത്തിെൻറ സംസ്ഥാന കൺവീനർ കൂടിയാണ് തുഷാർ വെള്ളാപ്പള്ളി. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വയനാട്ടിലെ എൻ.ഡി.എ സ്ഥാനാർഥിയുമായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story