ജോസഫിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതൃത്വത്തിൽ ഇന്ന് ചർച്ച
text_fieldsകോട്ടയം: പ്രചാരണരംഗത്തുനിന്ന് വിട്ടുനിൽക്കുന്ന കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തെ അനുനയിപ്പിക്കാൻ യു.ഡി.എ ഫിൽ നീക്കം. തിങ്കളാഴ്ച ഉച്ചക്ക് ശേഷം കോട്ടയത്ത് പി.ജെ. ജോസഫുമായി കോൺഗ്രസ് നേതൃത്വം ചർച്ച നടത്തും. ഉമ്മ ൻ ചാണ്ടിയും രമേശ് ചെന്നിത്തലയും യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാനുമടക്കം മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാകും അനുനയശ്രമങ്ങൾ.
എന്നാൽ, ജോസ് വിഭാഗത്തെ പങ്കെടുപ്പിക്കരുതെന്ന നിർദേശം ജോസഫ് വിഭാഗം മുന്നോട്ടുവെച്ചിട്ടുണ്ട്. ആദ്യം തങ്ങൾക്ക് പറയാനുള്ളത് കേൾക്കുക. അതിന് ശേഷം മറ്റ് കാര്യങ്ങൾ എന്ന നിലപാടിലാണ് ജോസഫ് വിഭാഗം. തന്നെ കൂക്കിവിളിച്ചും ലേഖനത്തിലൂടെ അപമാനിച്ചും ജോസ് പക്ഷം തറ രാഷ്ട്രീയം കളിച്ചിട്ടും രണ്ടുകൂട്ടരോടും അതൃപ്തി അറിയിച്ചെന്ന െക.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രെൻറ പ്രസ്താവനയിലുള്ള അമർഷവും ജോസഫ് കോൺഗ്രസ് നേതാക്കളെ അറിയിച്ചിട്ടുണ്ട്.
ഉപതെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രമിരിെക്ക ജോസഫ് വിഭാഗം പുറത്തുപോയാൽ യു.ഡി.എഫിന് ദോഷം ചെയ്യുമെന്ന തിരിച്ചറിവും അനുനയ നീക്കങ്ങൾക്ക് ആക്കംകൂട്ടി. ജോസഫും കൂട്ടരും ഒറ്റക്ക് പ്രചാരണം നടത്തിയാലും പ്രശ്നമാവുമെന്ന ആശങ്കയും യു.ഡി.എഫിനുണ്ട്. യു.ഡി.എഫ് നീക്കങ്ങളിൽ പ്രതീക്ഷയർപ്പിക്കുന്ന ജോസ് പക്ഷം തൽക്കാലം പി.ജെ. ജോസഫിനെ പ്രകോപിപ്പിക്കരുതെന്ന നിർദേശം നേതാക്കൾക്കും പ്രവർത്തകർക്കും നൽകിയിട്ടുണ്ട്.
‘കട്ടിട്ടും കള്ളൻ’ മുന്നോട്ട് എന്ന നിലയിലാണ് കാര്യങ്ങൾ പോകുന്നതെങ്കിൽ എന്തുവേണമെന്ന് അപ്പോൾ ആലോചിക്കുമെന്ന് ജോസഫ് പക്ഷത്തെ ജോയ് എബ്രഹാം ‘മാധ്യമ’ത്തോട് പറഞ്ഞു. അഴകൊഴമ്പൻ ചർച്ചയിൽ കാര്യമിെല്ല. വ്യക്തമായ നിലപാട് വേണം. ചർച്ച നടക്കട്ടെ, എന്നിട്ടാകാം മറ്റ് കാര്യങ്ങൾ- ജോയ് എബ്രഹാം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.