പാർലമെൻററി പാർട്ടി യോഗം വിളിക്കാൻ ജോസഫ്; ബഹിഷ്കരിക്കാൻ മാണി വിഭാഗം
text_fieldsകോട്ടയം: സമവായശ്രമങ്ങൾ തള്ളി ഇരുവിഭാഗവും നിലപാട് കടുപ്പിച്ചതോടെ അയവില്ലാതെ കേരള കോണ്‍ഗ്രസ് എമ്മിലെ ചെയർമാൻ പോര്. തർക്കം തെരുവിലേക്ക് നീങ്ങുേമ്പാഴും ചെയർമാൻ സ്ഥാനത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ഇരുകൂട്ടരും വ്യക്തമാക്കിയതോടെ പാർട്ടി മറ്റൊരു പിളർപ്പിലേക്കെന്ന സൂചനകൾ ശക്തമായി. ഇതിനിടെ, സംസ്ഥാന കമ്മിറ്റി യോഗം വിളിക്കണമെന്ന ജോസ് കെ. മാണിയുടെ ആവശ്യം തള്ളി പാർലമെൻററി പാർട്ടി യോഗം വിളിക്കാൻ പി.ജെ. ജോസഫ് തീരുമാനിച്ചു.
നിയമസഭ കക്ഷിനേതാവിനെ ഈ മാസം ഒമ്പതിനു മുമ്പ് തെരഞ്ഞെടുക്കണമെന്ന സ്പീക്കറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പാര്‍ലമെൻററി പാര്‍ട്ടി യോഗം ചേരാനുള്ള തീരുമാനം. വിദേശത്തുള്ള മോൻസ് ജോസഫ് അഞ്ചിന് എത്തിയശേഷം ആറിന് എറണാകുളത്ത് പാർലമെൻററി പാർട്ടി യോഗം വിളിക്കാനാണ് ജോസഫ് ഒരുങ്ങുന്നത്.
എന്നാൽ, സംസ്ഥാന കമ്മിറ്റി യോഗത്തിനുമുമ്പ് പാർലമെൻററി പാർട്ടി യോഗം വിളിച്ചാൽ പെങ്കടുക്കേണ്ടെന്നാണ് മാണി വിഭാഗത്തിെൻറ തീരുമാനം. പാർട്ടി ഭരണഘടനപ്രകാരം സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുത്ത ചെയര്‍മാനാണ് കക്ഷി യോഗം വിളിക്കേണ്ടതെന്ന് ഇവർ പറയുന്നു. ചെയർമാനെ തെരഞ്ഞെടുക്കാതെ പാർലമെൻററി പാർട്ടി യോഗം വിളിച്ചാൽ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കാനാണ് ഇവരുടെ ധാരണ. ലയനസമയത്തെ ധാരണയനുസരിച്ച് ചെയർമാൻ സ്ഥാനം മാണി ഗ്രൂപ്പിനാണ്.
അതേസമയം, പാർട്ടിയിൽ പിടിശക്തമാക്കിയ പി.ജെ. ജോസഫ് ഇനി ഒത്തുതീർപ്പിനില്ലെന്ന നിലപാടിലാണ്. കോലംകത്തിച്ച നടപടിയിൽ അദ്ദേഹം കടുത്ത അതൃപ്തിയിലുമാണ്. പിളർപ്പിലേക്ക് പോകാനും മടിയില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം കടുത്ത നടപടിയെന്ന സൂചനകളാണ് നൽകുന്നത്. ഇതിെൻറ ഭാഗമായാണ് പി.ജെ. ജോസഫിെൻറ കോലംകത്തിച്ച മാണി വിഭാഗം നേതാവ് ജയകൃഷ്ണന് പുതിയേടത്തിനെ പാര്‍ട്ടി ചുമതലകളിൽനിന്ന് നീക്കിയത്. എന്നാൽ, കടുത്തുരുത്തിയില്‍ ജോസ് കെ. മാണിയുടെ കോലംകത്തിച്ചവര്ക്കെതിരെ നടപടിയുണ്ടായിട്ടുമില്ല.
ജോസ് കെ. മാണിയെ ചെയർമാനാക്കിയുള്ള ഒരുഫോർമുലയും അംഗീകരിക്കേണ്ടതില്ലെന്നും ജോസഫ് വിഭാഗം തീരുമാനിച്ചിട്ടുണ്ട്. സി.എഫ്. തോമസിനെ ചെയര്‍മാനാക്കിയുള്ള ഒത്തുതീർപ്പ് ഫോർമുലയും ഇവർ മുന്നോട്ടുവെക്കുന്നുണ്ട്. സഭാനേതൃത്വത്തെയും ജോസഫ് ഇക്കാര്യം അറിയിച്ചിട്ടുണ്ട്. സി.എഫ് ചെയര്‍മാനായാല്‍ ജോസഫ് വര്‍ക്കിങ് ചെയര്‍മാനും നിയമസഭ നേതാവുമാകും. ജോസഫ് ചെയര്‍മാനായാല്‍ ജോസ് കെ. മാണി വര്‍ക്കിങ് ചെയര്‍മാനും സി.എഫ് നിയമസഭ നേതാവുമാകും. എന്നാൽ, ജോസ് കെ. മാണി വിഭാഗം ഇതിനോട് വിയോജിക്കുകയാണ്.
തർക്കം തെരുവുയുദ്ധമാകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ പൊലീസും സുരക്ഷാമുന്നൊരുക്കം തുടങ്ങി. മോൻസ് ജോസഫ് എം.എൽ.എയുെട കടുത്തുരുത്തിയിലെ വീടിനു പൊലീസ് കാവൽ ഏർപ്പെടുത്തി. മറ്റ് നേതാക്കളുെട വീടുകളും പൊലീസ് നിരീക്ഷണത്തിലാണ്.
കോൺഗ്രസിെൻറ മാനസിക പിന്തുണ ജോസഫിന്; മുതിർന്ന നേതാക്കൾ മൗനത്തിൽ
കോട്ടയം: കേരള കോൺഗ്രസിലെ നേതൃപോരിൽ പാർട്ടിയിലെ മുതിർന്ന നേതാക്കളെല്ലാം മൗനത്തിൽ. തർക്കം പി.ജെ. ജോസഫും ജോസ് കെ. മാണിയും നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങിയിട്ടും ഭൂരിഭാഗം മാണി വിഭാഗം നേതാക്കളും പരസ്യപ്രതികരണത്തിന് ഇതുവെര തയാറായിട്ടില്ല. കോൺഗ്രസിെൻറ മാനസിക പിന്തുണ ജോസഫിനാണെന്ന സൂചനകളാണ് നേതാക്കളുടെ മൗനത്തിനുപിന്നിലെന്നാണ് വിവരം.
കോൺഗ്രസിനെ പിണക്കേണ്ടതില്ലെന്നാണേത്ര മുൻ എം.എൽ.എമാർ അടക്കമുള്ളവരുടെ നിലപാട്. പാർട്ടിയുടെ നിയന്ത്രണം ജോസഫിലേക്ക് എത്തുമെന്ന നിഗമനവും പക്ഷംചേരാതിരിക്കാൻ ഇവരെ പ്രേരിപ്പിക്കുന്നുണ്ടേത്ര. എന്നാൽ, കെ.എം. മാണി ഒന്നിപ്പിച്ച പാർട്ടി വീണ്ടും പിളരുന്നത് ശരിയല്ലെന്നും പാർട്ടിയുടെ ഐക്യത്തിനുവേണ്ടിയാണ് പരസ്യപ്രതികരണത്തിന് മുതിരാത്തതെന്നുമാണ് ഇവർ വിശദീകരിക്കുന്നത്.
അതേസമയം, മുതിർന്ന നേതാക്കളുടെ മൗനത്തിൽ ജോസ് കെ. മാണി ആശങ്കയിലാണെന്നാണ് സൂചന. പാർട്ടി പിർപ്പിലേക്ക് നീങ്ങിയാൽ ഇവർ ഒപ്പം നിൽക്കുമോയെന്ന സംശയവും ചിലർ ഉയർത്തുന്നുണ്ട്. എന്നാൽ, ജോസ് കെ. മാണിക്കൊപ്പം നിൽക്കുന്നവർ ഇതെല്ലാം തള്ളുകയാണ്. പഴയ മാണി വിഭാഗം നേതാക്കളെല്ലാം ഒപ്പമുണ്ട്. നിലവിൽ പ്രതികരിക്കേണ്ട സാഹചര്യമില്ലാത്തതിനാലാണ് മൗനമെന്നും ഇവർ വിശദീകരിക്കുന്നു. ഇത് ജോസഫ് വിഭാഗം ചർച്ചയാക്കുന്നുമുണ്ട്. ജോസഫിനെ ചെയർമാനാക്കണമെന്ന അഭിപ്രായത്തിനാണ് പാർട്ടിയിൽ മുൻതൂക്കമെന്നും ഇതിെൻറ പ്രതിഫലനമാണ് മുതിർന്ന നേതാക്കളുടെ മൗനമെന്നുമാണ് ജോസഫ് വിഭാഗം പ്രചരിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം മാണിക്കൊപ്പം നിലയുറപ്പിച്ചിരുന്ന പാർട്ടി ജനറൽ സെക്രട്ടറി ജോയി എബ്രഹാം ജോസഫിന് പരസ്യപിന്തുണ പ്രഖ്യാപിച്ചിരുന്നു. പാർട്ടി ഡെപ്യൂട്ടി ചെയമാൻ സി.എഫ്. തോമസിെൻറയും പിന്തുണ ജോസഫിനാണെന്നാണ് സൂചനകൾ. എന്നാൽ, പാർട്ടിയിൽ പിളർപ്പൊഴിവാക്കണമെന്ന നിലപാടിലുള്ള അദ്ദേഹം പരസ്യപ്രതികരണത്തിന് തയാറായിട്ടില്ല. സമാന നിലപാട് സ്വീകരിക്കുന്ന നേതാക്കളും പാർട്ടിയിൽ ഏറെയാണ്. ജോസ് കെ. മാണി കൂടിയാലോചനകൾ നടത്തുന്നിെല്ലന്ന അമർഷം ഒപ്പംനിൽക്കുന്ന ചില നേതാക്കൾതന്നെ പങ്കുെവക്കുന്നുമുണ്ട്.
പി.ജെ. ജോസഫിെൻറ നീക്കങ്ങളെല്ലാം കോൺഗ്രസ് നേതാക്കളുമായി ആലോചിച്ചാണെന്നും ജോസഫ് വിഭാഗം പറയുന്നു. കോട്ടയം ലോക്സഭ സീറ്റ് ജോസഫിന് നൽകാത്തതിൽ കോൺഗ്രസ് നേതാക്കൾക്ക് അതൃപ്തിയുണ്ടായിരുന്നു. ജോസഫിനെ അന്ന് കോൺഗ്രസ് നേതാക്കൾ ഇടപെട്ടാണ് തണുപ്പിച്ചത്. നേരേത്ത കെ.എം. മാണി എൽ.ഡി.എഫിലേക്ക് ചായാൻ ശ്രമിച്ചപ്പോൾ കോൺഗ്രസ് അനുകൂല നിലപാടായിരുന്നു ജോസഫ് സ്വീകരിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.