സീറ്റുകൾ മുഴുവൻ ആവശ്യപ്പെട്ട് ജോസഫ്; അനുനയിപ്പിക്കാൻ ഉമ്മൻ ചാണ്ടി
text_fieldsകോട്ടയം: കേരള കോൺഗ്രസ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച സീറ്റുകളിലെല്ലാം അവകാശവാദമുന്നയിച്ച് പി.ജെ. ജോസഫ് രംഗത്തെത്തിയിരിക്കെ, തർക്കം പരിഹരിക്കാനായി തിങ്കളാഴ്ച യു.ഡി.എഫ് ജില്ല നേതൃയോഗം ചേരും. യു.ഡി.എഫ് സംസ്ഥാന നേതൃത്വത്തിെൻറ താൽപര്യമനുസരിച്ച് ഉമ്മന്‍ചാണ്ടിയും പി.ജെ. ജോസഫും പങ്കെടുക്കുന്ന യോഗത്തിൽ സീറ്റ്വിഭജന ചർച്ചകൾക്കും ഔദ്യോഗിക തുടക്കമാകും. രാവിലെ 11ന് കക്ഷി നേതാക്കളുടെ യോഗംചേരും.
തുടര്‍ന്നാകും യു.ഡി.എഫ് യോഗം. മുൻ തെരഞ്ഞെടുപ്പുകളിൽ സൗഹൃദമത്സരങ്ങളും പത്രിക പിൻവലിക്കുന്നതുവരെ തർക്കങ്ങളും യു.ഡി.എഫിൽ പതിവായിരുന്നു. ഇത്തവണ ഇത് ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ യോഗം. ജോസ് കെ.മാണി മുന്നണി വിട്ട സാഹചര്യത്തിൽ ഇവർ മത്സരിച്ചിരുന്ന സീറ്റുകളില്‍ എല്ലാ പാര്‍ട്ടികള്‍ക്കും രണ്ടാംനിര നേതാക്കൾക്കും കണ്ണുണ്ടെന്നതിനാല്‍ കരുതലോടെയാണ് നീങ്ങാനാണ് യു.ഡി.എഫ് സംസ്ഥാന നേതൃത്വത്തിെൻറ തീരുമാനം. കൂടിക്കാഴ്ചയിൽ സീറ്റുകളിൽ വിട്ടുവീഴ്ച വേണമെന്ന ആവശ്യം ഉമ്മൻ ചാണ്ടി നേരിട്ട് ജോസഫിനെ അറിയിക്കും.
ജോസ് വിഭാഗത്തിെൻറ അഭാവത്തിൽ കോട്ടയത്ത് കരുത്തുതെളിയിക്കേണ്ടത് എല്ലാവരുടെയും ആവശ്യമാണെന്ന സന്ദേശവും യോഗത്തിൽ ഉമ്മൻ ചാണ്ടി നൽകും.
യു.ഡി.എഫ് യോഗത്തിൽ എല്ലാ കക്ഷികളും തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിക്കും. ജില്ല പഞ്ചായത്തിലുള്‍പ്പെടെ കഴിഞ്ഞതവണ സംയുക്ത കേരള കോണ്‍ഗ്രസ് മത്സരിച്ച സീറ്റുകളിലെല്ലാം മത്സരിക്കണമെന്ന നിലപാടിലാണ് ജോസഫ് വിഭാഗം. എന്നാല്‍, കഴിഞ്ഞതവണ ജയിച്ച സീറ്റുകള്‍ ഉറപ്പുനല്‍കിയും മറ്റു സീറ്റുകളില്‍ ശക്തി പരിഗണിച്ച് തീരുമാനമെടുക്കാനുമാണ് കോണ്‍ഗ്രസ് നേതൃത്വത്തിലെ ധാരണ. ജില്ല പഞ്ചായത്തില്‍ നിലവില്‍ ജോസഫ് വിഭാഗത്തിനു രണ്ടു സീറ്റ് മാത്രമാണുള്ളത്.
എന്നാല്‍, രണ്ടു സീറ്റില്‍ ഒതുങ്ങാന്‍ ജോസഫ് വിഭാഗം തയാറല്ല. ജോസ് വിഭാഗത്തിെൻറ സീറ്റുകളിൽ ജോസഫ് വിഭാഗത്തിന് പ്രഥമ പരിഗണന നൽകണമെന്നാണ് യു.ഡി.എഫ് നേതൃത്വം കീഴ്ഘടകങൾക്ക് നൽകിയിരിക്കുന്ന നിർദേശം.
മുസ്ലിംലീഗും ഇത്തവണ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമെന്നാണ് സൂചന. ജില്ല പഞ്ചായത്തിലേക്ക് ഉള്‍പ്പെടെ സീറ്റുകള്‍ വേണമെന്നാണ് ആവശ്യം. എന്നാല്‍, ജോസ് കെ.മാണി വിഭാഗത്തിെൻറ ഒഴിവില്‍വരുന്ന സീറ്റുകള്‍ പാര്‍ട്ടി ഏറ്റെടുക്കണമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.