Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightപി.ജെയുടെ ക്ലാസിൽ...

പി.ജെയുടെ ക്ലാസിൽ മതിവരാതെ...

text_fields
bookmark_border
പി.ജെയുടെ ക്ലാസിൽ മതിവരാതെ...
cancel
‘തൊഴുത്തിൽ കൊച്ചുറാണി പ്രസവിച്ചു. പാൽ കുറവ്​. പരിശോധിച്ചപ്പോൾ തീറ്റ ശരിയല്ലെന്ന്​ മനസ്സിലായി. വേണ്ട മാറ് റങ്ങൾ വരുത്തിയപ്പോൾ പാൽ 30 ലിറ്ററായി ഉയർന്നു...’ മികച്ച കർഷകനായ പി.ജെ. ജോസഫി​​​​െൻറ പ്രസംഗം​ നിയമസഭക്ക്​ പഠനക് ലാസായി മാറുകയായിരുന്നു. വലിയ ​െഡയറിഫാമിനുടമയായ ജോസഫ്​ ഇന്നലെ വില​െപ്പട്ട നിർ​േദശങ്ങളാണ്​ സഭക്ക്​ സമർപ്പിച ്ചത്​. വെളുപ്പിന്​ നാലുമണിക്ക്​ തൊഴുത്തിൽ പോകുന്ന ജോസഫിന്​​ വിദേശപശുക്കളോട്​ താൽപര്യമില്ല. എഷ്യൻപാലിന് ​ അമേരിക്കയിൽപോലും നല്ല വിലയാണ്​. എ-2 എന്ന്​ ബ്രാൻഡ്​​ ചെയ്​ത്​ വാൾമാർട്ടും മറ്റും വിൽക്കുന്ന പാലിന്​ 80 ശതമാനം വിലക്കൂടുതലാണ്​. അലർജിയുണ്ടാകി​െല്ലന്നതാണ്​ കാരണം. ഒത്തുപിടിച്ചാൽ കേരളത്തിൽ ഉൽപാദിപ്പിക്കാം. കയറ്റുമതിചെയ്യാം. ഗീർ, താർപാർക്കർ, സഹിവാൾ, സിന്ധ്​ എന്നീ ഇന്ത്യൻ ഇനങ്ങൾ പ്രതിദിനം 20 ലിറ്ററിലേറെ പാൽ ചുരത്തും. അസുഖമേ വരില്ല. വിദേശ ഇനങ്ങൾക്ക്​ അസുഖം ഏറെയാണ്​. കഴിഞ്ഞദിവസമാണ്​, തനിക്ക്​ താർപാർക്കർ ഇനത്തിലെ പശുവി​െന കിട്ടിയത്​. സുന്ദരിയാ. നല്ല ആരോഗ്യം. 30 ലിറ്റർ ഉറപ്പാ..പി.ജെ പറഞ്ഞുനിർത്തി.

അപ്പോൾ മറ്റൊരു കർഷകനായ മന്ത്രി കെ. കൃഷ്​ണൻകുട്ടിക്ക്​ സംശയം; താർപാർക്കറെക്കാൾ നല്ലത്​, സഹിവാളല്ലേ? എന്നാൽ, നല്ലത്​ താർപാർക്കറാണെന്നതിൽ ജോസഫിന്​ സംശയമില്ല. ആദ്യ പഞ്ചവത്സരപദ്ധതിയിൽ സിന്ധിപ്പശുവിനായിരുന്നു, പ്രാധാന്യം. പിന്നീട്​ എങ്ങനെയോ വിദേശ ബ്രീഡുകളിലേക്കുപോയി. അത്​, തെറ്റായെന്ന്​ ജോസഫ്​ പറഞ്ഞപ്പോൾ, വെച്ചൂർപശുക്കളടക്കമുള്ള ഇന്ത്യൻബ്രീഡുകളുടെ വരിയുടച്ചത്​ ധവളവിപ്ലവമാണെന്നായി കൃഷിമന്ത്രി സുനിൽകുമാർ. വെച്ചൂർപോലുള്ള ചെറുപശുക്കൾ നഷ്​ടമായിരിക്കുമെന്ന്​ ജോസഫ്​. ഇന്ത്യൻ ബ്രീഡിനായി മൃഗസംരക്ഷണനയത്തിൽ മാറ്റം വരണമെന്ന നിർ​േദശത്തോടും കൃഷിമന്ത്രിക്ക്​ യോജിപ്പായിരുന്നു.

സമയത്തിനപ്പുറം നീണ്ട പ്രസംഗത്തിൽ സഭ നിയന്ത്രിച്ച എൻ. ഷംസുദ്ദീ​​​െൻറ ഇടപെടലുകൾ വന്നപ്പോൾ കക്ഷിഭേദമെന്യേ അംഗങ്ങൾ ജോസഫിനെ പിന്തുണച്ചു. ആധികാരികമായ ക്ലാസ്​ നൽകിയ പി.ജെയെ സഭ അഭിനന്ദിക്കണമെന്ന പ്രതിപക്ഷ ഉപനേതാവ്​ എം.കെ. മുനീറി​​​െൻറ നിർ​േദശം സഭ അംഗീകരിച്ചു. വിഷയത്തിൽ വൈദഗ്​ധ്യമുള്ളവരുടെ ക്ലാസുകൾ ഇനിയും ഉണ്ടാകണമെന്ന്​ കെ.ബി. ഗണേഷ്​​കുമാറും ആഗ്രഹിച്ചു. പി.ജെയുടെ ഫാം നേരിൽകാണാനുള്ള മോഹം എ. പ്രദീപ്​കുമാർ മറച്ചു​െവച്ചില്ല. പ്രളയത്തിൽ ചത്ത പശുവിനുപകരം നൽകാത്തതിൽ വി.കെ. ഇ​ബ്രാഹിംകുഞ്ഞ്​ പരിഭവിച്ചു.
കാട്ടുപന്നിശല്യം ഒഴിവാക്കാൻ കൊന്നുതിന്നണമെന്ന്​ ഒരിക്കൽ സഭയിൽ പറഞ്ഞതിന്​ പഴി കേട്ടയാളാണ്​ ജോർജ്​ എം. തോമസ്​. പന്നിയെ ശല്യക്കാരനായ മൃഗത്തി​​​െൻറ ഗണത്തിൽ പെടുത്തണമെന്നതാണ്​ ഇപ്പോൾ ആവശ്യം. എങ്കിൽ വെടിവച്ചു കൊല്ലാം. അല്ലാതെ ശല്യം തീരില്ല.

ആന, മയിൽ, കുരങ്ങ്​ തുടങ്ങിയവയുടെയും ശല്യംെകാണ്ട്​ പൊറുതിമുട്ടുന്നു.​ ദിവസം 250 കിലോവരെ തീറ്റ വേണ്ട ആനക്ക്​ അത്​ കിട്ടാത്തതാണ്​ നാട്ടിലിറങ്ങാൻ കാരണമായി​ എൽദോസ്​ പി. കുന്നപ്പിള്ളി കരുതുന്നത്​. കാട്ടിൽ തടയണകൾ ഉണ്ടാക്കി വെള്ളം ലഭ്യമാക്കിയാൽ ഒരാനയും നാട്ടിലിറങ്ങി​െല്ലന്ന്​ മുൻ വനംമന്ത്രി ഗണേഷ്​​കുമാറിന്​ ഉറപ്പ്​. വൈദ്യുതിവേലിയാണ്​ വേണ്ടതെന്നായി പി.സി. ജോർജ്​. വനസംരക്ഷണത്തിൽ ഇ.എസ്​. ബിജിമോൾ തൃപ്തയാണ്​. വനം, മൃഗസംരക്ഷണം, ഭക്ഷ്യം, ക്ഷീരവികസനം എന്നീ വകുപ്പുകളിലേക്കായിരുന്നു ധനാഭ്യർഥന.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pj josephkerala assemblypolitical analysis
News Summary - pj joseph in kerala assembly-politics
Next Story