കേരള കോൺഗ്രസിൽ വെടിനിർത്തൽ; പി.ജെ ജോസഫിന് ചെയർമാന്‍റെ താൽകാലിക ചുമതല
text_fieldsകോട്ടയം: കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ സ്ഥാനത്തിനായി മാണി-ജോസഫ് വിഭാഗങ്ങൾ തമ്മിെല പോര് ശക്തമായി തുടര ുന്നതിനിടെ ചെയർമാെൻറ താൽക്കാലിക ചുമതല വർക്കിങ് ചെയർമാൻ പി.ജെ. ജോസഫിന്. പാര്‍ട്ടി ഭരണഘടന അനുസരിച്ച് പുതിയ ചെ യര്‍മാനെ തെരഞ്ഞെടുക്കുന്നതുവരെ വര്‍ക്കിങ് ചെയര്‍മാനാണ് താൽക്കാലിക ചുമതല നല്‍കേണ്ടതെന്നും ഇത് സാധാരണ നടപട ിക്രമം മാത്രമാണെന്നും സംഘടന ചുമതലയുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ജോയ് എബ്രഹാം അറിയിച്ചു. കെ.എം. മാണിയുട െ വിയോഗത്തെ തുടര്‍ന്ന് ഒഴിവുവന്ന പാര്‍ട്ടി ചെയര്‍മാന്‍, പാര്‍ലമെൻററി പാർട്ടി ലീഡര്‍ സ്ഥാനങ്ങളിൽ സമയബന്ധിതമായി പുതിയ ആളുകളെ നിയോഗിക്കുമെന്നും ഇതിെൻറ നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും ജോയ് എബ്രഹാം വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.
കെ.എം. മാണി 45 വർഷംകൊണ്ടുനടന്ന പാർട്ടി ചെയർമാൻ സ്ഥാനം മകനും വൈസ് ചെയർമാനുമായ ജോസ് കെ. മാണി എം.പിക്ക് നൽകണമെന്ന് ഭൂരിപക്ഷം ജില്ല പ്രസിഡൻറുമാർ െഡപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസിന് കഴിഞ്ഞ ദിവസം കത്ത് നൽകിയതിനു പിന്നാലെയാണ് നാടകീയ നീക്കങ്ങളിലൂടെ ജോസഫിന് ചെയർമാെൻറ താൽക്കാലിക ചുമതല ൈകമാറിയത്. ജോസ് കെ. മാണിയെ ചെയർമാനാക്കുന്നതിനോട് കേരള കോൺഗ്രസിെല സീനിയർ നേതാക്കളുടെ അതൃപ്തിയും വിയോജിപ്പും രാഷ്ട്രീയമായി ഉപയോഗിക്കുന്നതിൽ പി.ജെ. ജോസഫ് വിജയിച്ചു. പാർട്ടി നേതൃത്വം ജോസ് കെ. മാണിയെ ഏൽപിക്കുന്നതിനെതിരെ ദിവസങ്ങളായി സീനിയർ നേതാക്കൾ അണിയറിയിൽ ചരടുവലി ശക്തമാക്കിയിരുന്നു.
സി.എഫ്. തോമസും ജോയ് എബ്രഹാമുമായിരുന്നു ഇതിനു പിന്നിൽ. ജോസ് കെ. മാണിയെ ചെയർമാനാക്കാൻ കത്ത് നൽകിയ ജില്ല പ്രസിഡൻറുമാരുടെ നടപടിയെയും ഇവർ വിമർശിച്ചിരുന്നു. യു.ഡി.എഫ് നേതാക്കളുടെ പിന്തുണയും ഇവർക്ക് ലഭിച്ചു. കോട്ടയം ലോക്സഭ സീറ്റിൽനിന്ന് പി.ജെ. ജോസഫിനെ ഒഴിവാക്കിയതുമുതൽ കോൺഗ്രസ് നേതൃത്വവും മാണി വിഭാഗത്തിെൻറ നീക്കങ്ങളിലെ അതൃപ്തി പരസ്യമായി അറിയിച്ചിരുന്നു. ഇതും ജോസഫിന് നേട്ടമായി. മാണിയുടെ ഏറ്റവും അടുത്ത വിശ്വസ്തനായാണ് ജോയ് എബ്രഹാം അറിയപ്പെട്ടിരുന്നത്.
അതിനിടെ പാര്‍ട്ടി സ്വന്തം നിലയില്‍ സംഘടിപ്പിക്കുന്ന കെ.എം. മാണി അനുസ്മരണ സമ്മേളനം 15ന് വൈകുന്നേരം സെക്രട്ടേറിയറ്റിനു സമീപത്തെ മന്നം മെമ്മോറിയല്‍ ഹാളില്‍ നടക്കുമെന്നും ജോയ് എബ്രഹാം അറിയിച്ചു. മാണിയുടെ 41ാം ചരമദിനം കഴിഞ്ഞാണ് അനുസ്മരണ സമ്മേളനം നടത്തുന്നതെന്നും ജോയ് എബ്രഹാം പ്രവര്‍ത്തകര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. ചെയർമാനായിരുന്ന കെ.എം. മാണി മരിച്ച് ഒരുമാസം പിന്നിട്ടിട്ടും പുതിയ ചെയര്‍മാനെ പ്രഖ്യാപിക്കാത്തതും അനുസ്മരണ സമ്മേളനം നടത്താത്തതും വിവാദം സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് താൽക്കാലിക ചെയര്‍മാനായി പി.ജെ. ജോസഫിനെ നിശ്ചയിച്ചതെന്നാണ് വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.