പട്ടയമേള ബഹിഷ്കരിച്ച് പി.ജെ. ജോസഫ്; ചുക്കാൻ പിടിച്ച് റോഷി
text_fieldsതൊടുപുഴ: മുഖ്യമന്ത്രി പിണറായി വിജയൻ പെങ്കടുത്ത് ഇടുക്കിയിൽ നടന്ന പട്ടയമേളയിൽ നിറസാന്നിധ്യമായി കേരള കോൺഗ്രസ് എം.എൽ.എ റോഷി അഗസ്റ്റിൻ. അതേസമയം, പാർട്ടി വർക്കിങ് ചെയർമാനും ജില്ലയിൽനിന്നുതന്നെയുള്ള എം.എൽ.എയുമായ പി.ജെ. ജോസഫ് പരിപാടിയിൽനിന്ന് വിട്ടുനിന്നു. യു.ഡി.എഫ് ബഹിഷ്കരിച്ച പട്ടയ മേളയിലാണ് ജോസഫ് യു.ഡി.എഫിനെ അനുകൂലിച്ചും റോഷി എൽ.ഡി.എഫ് നിലപാടിെനാപ്പവും നിന്ന് ഇരുചേരിയിലായത്.
കേരള കോൺഗ്രസിൽ മാണിയോട് ഏറെ വിശ്വസ്തത പുലർത്തുന്ന റോഷി അഗസ്റ്റിെൻറ സാന്നിധ്യം മാണിക്ക് ഇടതുപക്ഷത്തോടുള്ള ചായ്വിെൻറ നേർക്കാഴ്ചയായി. സ്വാഗത പ്രാസംഗികനും മുഖ്യ നടത്തിപ്പ് ചുമതലക്കാരിൽ ഒരാളുമായി തിളങ്ങിയ റോഷി, ഇടതുനേതാക്കളുടെ പ്രീതിക്ക് പാത്രമാകുന്ന പ്രകടനമാണ് വേദിയിൽ കാഴ്ചവെച്ചതും. മുഖ്യമന്ത്രിയടക്കം നേതാക്കൾ എം.എൽ.എമാരിൽ ആദ്യപരിഗണന നൽകിയതും റോഷിക്കാണ്. എന്നാൽ, കേരള കോൺഗ്രസിലെ പ്രമുഖ നേതാവായ പി.ജെ. ജോസഫ് പട്ടയമേളയിൽനിന്ന് വിട്ടുനിന്ന് തെൻറ യു.ഡി.എഫ് നിലപാട് കൂടുതൽ വ്യക്തമാക്കി. മേളയിൽ എൽ.ഡി.എഫ് പക്ഷത്തുനിന്നല്ലാതെ പങ്കെടുത്ത ഏക വ്യക്തിയും റോഷി അഗസ്റ്റിനായിരുന്നു.
കോട്ടയം ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് മാണി ഗ്രൂപ് സി.പി.എം പിന്തുണയോടെ വിജയിച്ചതിനെ തുടർന്ന് പാർട്ടിക്കുള്ളിൽ നിലനിൽക്കുന്ന ആശയസംഘട്ടനങ്ങളുടെ തുടർച്ചയാണ് പട്ടയമേളയിലും കണ്ടത്. ചൊവ്വാഴ്ച പാർട്ടിക്കുള്ളിെല പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ വീണ്ടും പാർലമെൻററി പാർട്ടി യോഗം ചേരാനിരിക്കെയാണ് വിഷയം കൂടുതൽ സങ്കീർണമാക്കി എം.എൽ.എമാർ വിരുദ്ധ നിലപാട് സ്വീകരിച്ചത്.
സ്വന്തം മണ്ഡലത്തിലെ പരിപാടിയെന്ന നിലയിലാണ് താൻ പെങ്കടുത്തതെന്നാണ് റോഷിയുടെ ന്യായം. അസൗകര്യം മൂലം പെങ്കടുത്തില്ലെന്ന് പി.ജെ. ജോസഫും പറയുന്നു. യു.ഡി.എഫ് ബഹിഷ്കരിച്ച മേളയിലെ റോഷി അഗസ്റ്റിെൻറ പങ്കാളിത്തം ഇടതുപക്ഷത്തിന് സന്തോഷം പകർന്നപ്പോൾ യു.ഡി.എഫിന് കനത്ത പ്രഹരമായി. റോഷിയാകട്ടെ തെൻറ പ്രസംഗത്തിൽ ഇടതുമുന്നണിയെ പിണക്കുന്ന വാക്കുകൾ ഉപയോഗിച്ചുമില്ല. പ്രസംഗത്തിൽ മുഖ്യമന്ത്രിയെയും മറ്റും പ്രശംസിക്കുകയും െചയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.