ജോസഫിെൻറ നിലപാടിൽ ആശങ്ക; കേരളയാത്ര മങ്ങാതിരിക്കാൻ ഇടപെട്ട് മാണി
text_fieldsതൊടുപുഴ: ജോസ് കെ. മാണി നേതൃത്വം നൽകുന്ന കേരളയാത്രയുടെ പകിട്ട് കുറയരുതെന്ന് ഗ്രൂപ് നേതാക്കൾക്ക് നിർദേശം. യാത്ര തുടങ്ങിയ ശേഷം പാർട്ടിയിൽ സംജാതമായ ഭിന്നതയുടെ പശ്ചാത്തലത്തിലാണ് കെ.എം. മാണി സ്വന്തം ഗ്രൂപ്പിന് ഇൗ നിർദേശം നൽകിയത്. ജാഥയിലെ പങ്കാളിത്തവും തിളക്കവും കൂട്ടാൻ പ്രത്യേക താൽപര്യമെടുക്കണമെന്ന് ഒാരോ ജില്ലയിലെയും നേതാക്കളോട് ഫോണിൽ ആവശ്യപ്പെടുകയാണ് മാണി. ലയന ശേഷം സജീവമല്ലാത്ത ചില നേതാക്കളെയും ഇത്തരത്തിൽ അദ്ദേഹം ബന്ധപ്പെടുന്നുണ്ട്.
മുതിർന്ന നേതാക്കൾക്ക് മാണി നേരിട്ടുതന്നെയാണ് നിർദേശം നൽകുന്നത്. ജോസഫ് വിഭാഗം സഹകരണം നാമമാത്രമായേക്കുമെന്ന സൂചനകളെത്തുടർന്നാണിത്. േജാസഫിെൻറ ശക്തികേന്ദ്രങ്ങളിൽപോലും പ്രചാരണം മാണി വിഭാഗം ഏറ്റെടുത്തിട്ടുണ്ട്. ചുമരെഴുത്തിലും പോസ്റ്ററുകളിലും പഴയ മാണി വിഭാഗം നേതാക്കളാണ് നിറയുന്നത്. കേരളയാത്ര ഇനി കടന്നുപോകേണ്ട ജില്ലകളിലെ ഗ്രൂപ് നേതാക്കളെ ജോസ് കെ. മാണിയും പ്രത്യേകമായി വിളിച്ച് സാഹചര്യം വിശദീകരിക്കുകയും പരമാവധി സഹകരണവും ഇടപെടലും അഭ്യർഥിക്കുന്നുമുണ്ടെന്നാണ് വിവരം. യാത്രയുടെ സമാപനം തിരുവനന്തപുരത്ത് കേമമാക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്.
കേരളയാത്ര പാർട്ടിയിൽ ചർച്ച ചെയ്തില്ലെന്നും ലയനത്തിെൻറ പ്രയോജനം ലഭിച്ചില്ലെന്നും തുറന്നടിച്ച് ജോസഫ് രംഗത്തുവന്നത് പാർട്ടിയിൽ ഭിന്നത സൃഷ്ടിച്ച സാഹചര്യത്തിലാണ് മാണി വിഭാഗം സജീവമായത്. കിട്ടുന്നതൊക്കെ മാണി സ്വയം തീരുമാനിച്ച് തെൻറ കുടുംബത്തിനായി നീക്കിവെക്കുകയും പാർട്ടിയിൽ ലയിച്ച തെൻറ വിഭാഗത്തിൽനിന്നുള്ളവരെ തഴയുന്നുവെന്നുമുള്ള വികാരമാണ് ജോസഫിന്. പാർലമെൻറിലേക്ക് ഒരു സീറ്റുകൂടി ലഭിക്കണമെന്ന കടുത്ത നിലപാട് ജോസഫുതന്നെ മുന്നോട്ടുവെച്ചത് ഇനി വിട്ടുകൊടുക്കില്ലെന്ന നിലക്കാണെന്നാണ് വിലയിരുത്തൽ. അതിനിടെ യു.ഡി.എഫ് നേതാക്കൾ ഇടപെട്ട് തർക്കം പരിഹരിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. സീറ്റിെൻറ കാര്യത്തിൽ വിട്ടുവീഴ്ചക്കില്ലെന്നാണ് തന്നെ ബന്ധപ്പെട്ടവരോട് ജോസഫ് അറിയിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.