കുഞ്ഞാലികുട്ടി ലീഗിെൻറയും സി.പി.എമ്മിെൻറയും പൊതുസ്ഥാനാർഥി- –പി.കെ. കൃഷ്ണദാസ്
text_fieldsകോഴിക്കോട്: മലപ്പുറം ലോക്സഭ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിെൻറയും സി.പി.എമ്മിെൻറയും പൊതുസ്ഥാനാർഥിയായാണ് പി.കെ. കുഞ്ഞാലികുട്ടി മത്സരിക്കുന്നതെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ബി.ജെ.പി സ്ഥാനാർഥിയും സി.പി.എം പിന്തുണക്കുന്ന ലീഗ് സ്ഥാനാർഥിയും തമ്മിലുള്ള മത്സരമാണ് മലപ്പുറത്ത് നടക്കുന്നത്. യു.പി ഉൾെപ്പടെ നിയമസഭ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വിജയം ഇരു മുന്നണികളിലും ആശങ്കക്കിടയാക്കി. ഇതാണ് മലപ്പുറത്തെ അവിശുദ്ധബന്ധം മറനീക്കി പുറത്തുവരാനിടയാക്കിയത്. തെരഞ്ഞെടുപ്പിനുശേഷം യു.ഡി.എഫിൽനിന്ന് മാറി എൽ.ഡി.എഫിൽ ചേരാനുള്ള ലീഗിെൻറ നീക്കമായാണ് മലപ്പുറത്തെ തെരഞ്ഞെടുപ്പിനെ ഇവർ കാണുന്നത്. എൽ.ഡി.എഫിൽ സി.പി.ഐയെ നേരിടാൻ ലീഗിനെ കൂട്ടുപിടിക്കുകയാണ് സി.പി.എം ശ്രമം.
ടി.പി. ചന്ദ്രശേഖരൻ കേസ് ഒത്തുതീർപ്പിലെ മധ്യസ്ഥനായി നിന്നതിെൻറ ഉപകാരസ്മരണയാണ് കുഞ്ഞാലികുട്ടിയെ പിന്തുണക്കാൻ സി.പി.എമ്മിനെ പ്രേരിപ്പിച്ചത്. കുഞ്ഞാലിക്കുട്ടിയുടെ പിന്തുണ ഇല്ലായിരുന്നെങ്കിൽ പിണറായി വിജയൻ ഉൾെപ്പടെയുള്ളവർ ജയിലിലായേനെ. താൻ എന്നെന്നേക്കുമായി ജയിലിലകപ്പെടുമായിരുന്ന ഒരു കേസ് അട്ടിമറിച്ച സി.പി.എമ്മിനോട് കുഞ്ഞാലിക്കുട്ടിക്കും കടപ്പാടുണ്ട്. എൻ.ഡി.എ സഖ്യം ഒറ്റക്കെട്ടാണെന്നും കൂടുതൽ അംഗങ്ങളെ ഉൾക്കൊള്ളിച്ച് എൻ.ഡി.എ വിപുലമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.