ഭൂരിപക്ഷത്തിെൻറ റെക്കോഡിലും ഇനി അഹമ്മദിെൻറ ‘പിൻഗാമി’
text_fieldsതിരുവനന്തപുരം: ഇ. അഹമ്മദ് 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ നേടിയ സർവകാല റെക്കോഡ് ഭൂരിപക്ഷം മറികടക്കാനായില്ലെങ്കിലും ഒേട്ടറെ റെക്കോഡുകൾ പഴങ്കഥയായി. 2014ൽ ഇ. അഹമ്മദ് നേടിയ 1,94,739 വോട്ടാണ് കേരളത്തിൽനിന്ന് ഒരു സ്ഥാനാർഥിക്ക് ലോക്സഭയിലേക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന ഭൂരിപക്ഷം. തൊട്ടുപിറകിൽ ഉണ്ടായിരുന്നത് 2009ൽ വയനാട് ലോക്സഭ മണ്ഡലത്തിൽനിന്ന് കോൺഗ്രസിലെ എം.െഎ. ഷാനവാസ് നേടിയ 1,53,439 വോട്ടിെൻറ ഭൂരിപക്ഷമാണ്. ഇത്തവണ 1,71,038 വോട്ടിെൻറ മേൽക്കൈ നേടിയതോടെ റെക്കോഡ് ഭൂരിപക്ഷത്തിൽ ഇനി രണ്ടാമൻ അഹമ്മദിെൻറ പിൻഗാമിയായി ലോക്സഭയിൽ എത്തുന്ന കുഞ്ഞാലിക്കുട്ടിയാകും.
സംസ്ഥാന ചരിത്രത്തിൽ അഹമ്മദും കുഞ്ഞാലിക്കുട്ടിയും ഷാനവാസും മാത്രമേ ഭൂരിപക്ഷത്തിെൻറ കാര്യത്തിൽ ഒന്നരലക്ഷം കവിഞ്ഞിട്ടുള്ളൂ. മൂന്നാമൻ 1993ൽ ഒറ്റപ്പാലം ഉപതെരഞ്ഞെടുപ്പിൽ ജയിച്ച എൽ.ഡി.എഫിലെ എസ്. ശിവരാമനായിരുന്നു. 1984ൽ ഇടുക്കിയിൽനിന്ന് പി.ജെ. കുര്യൻ നേടിയ 1,30,624 വോട്ടിെൻറ ഭൂരിപക്ഷമായിരുന്നു നാലാം സ്ഥാനത്ത്. 2004ൽ വടകരയിൽനിന്ന് എൽ.ഡി.എഫിലെ പി. സതീദേവി നേടിയ 1,30,589 വോട്ടിെൻറ ഭൂരിപക്ഷം അഞ്ചാം സ്ഥാനത്ത്. ഇൗ റെക്കോഡുകളും കുഞ്ഞാലിക്കുട്ടിയുടെ രണ്ടാംസ്ഥാന നേട്ടത്തോടെ ഒരു സ്ഥാനം വീതം പിന്നിലേക്കായി. പഴയ മഞ്ചേരി മണ്ഡലമാണ് മലപ്പുറം മണ്ഡലമായത്. ഇവിടെനിന്ന് ആറാം തവണയാണ് ലീഗ് സ്ഥാനാർഥികൾ ലക്ഷത്തിന് മുകളിൽ ഭൂരിപക്ഷത്തിന് തെരഞ്ഞെടുക്കപ്പെടുന്നത്. 1967ൽ ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മാഇൗൽ സാഹിബ് നേടിയ നേടിയ 1,07,494 വോട്ടിെൻറ ഭൂരിപക്ഷമാണ് മണ്ഡലത്തിലെ ആദ്യലക്ഷം കവിഞ്ഞ ഭൂരിപക്ഷം.
1971ൽ അദ്ദേഹം തന്നെ നേടിയ 1,19,837 വോട്ടിെൻറ ഭൂരിപക്ഷം 1999വരെ മണ്ഡലത്തിലെ റെക്കോഡ് ഭൂരിപക്ഷമായിരുന്നു. 1999ൽ ഇ. അഹമ്മദ് ആണ് 1,23,411 വോട്ടിെൻറ ഭൂരിപക്ഷത്തിൽ ഇത് മറികടന്നത്. 1998ൽ അഹമ്മദിന് 1,06,009 േവാട്ടിെൻറ ഭൂരിപക്ഷവും 2009ൽ അദ്ദേഹത്തിനുതന്നെ 1,15,597 വോട്ടിെൻറ ഭൂരിപക്ഷവുമുണ്ടായിരുന്നു. 1967ൽ കാസർകോട്ടുനിന്ന് എ.കെ. ഗോപാലൻ (1,18,510), വടകരയിൽ എ. ശ്രീധരൻ (1,00,503), 1977ൽ പൊന്നാനിയിൽ ജി.എം. ബനാത്വാല(1,17,546), 1971ൽ അടൂരിൽനിന്ന് ഭാർഗവി തങ്കപ്പൻ (1,08,897), 1971ൽ കൊല്ലത്തുനിന്ന് എൻ. ശ്രീകണ്ഠൻ നായർ (1,12,384), ഇദ്ദേഹം തന്നെ 1977ൽ നേടിയ 1,13,161 വോട്ടിെൻറ ഭൂരിപക്ഷം, 1980ൽ ആലപ്പുഴയിൽനിന്ന് സുശീല ഗോപാലൻ (1,14,764), 1980ൽ തിരുവനന്തപുരത്തുനിന്ന് എ. നീലലോഹിതദാസൻ (1,07,057), 1984ൽ പൊന്നാനിയിൽ ജി.എം. ബനാത്വാല (1,02,326), മൂവാറ്റുപുഴയിൽ ജോർജ് ജോസഫ് മുണ്ടയ്ക്കൽ (1,08,200), 1984ൽ പൊന്നാനിയിൽ ജി.എം. ബനാത്വാല (1,07,519), 1996ൽ മൂവാറ്റുപുഴയിൽ പി.സി. േതാമസ് (1,21,896), 1998ൽ പൊന്നാനിയിൽ ജി.എം. ബനാത്വാല (1,04,244), മൂവാറ്റുപുഴയിൽ പി.സി. തോമസ് (1,13,809), 1999ൽ പൊന്നാനിയിൽ ജി.എം. ബനാത്വാല (1,29,478), എറണാകുളത്തുനിന്ന് ജോർജ് ഇൗഡൻ (1,11,305), 2004ൽ കാസർകോട്ടുനിന്ന് പി. കരുണാകരൻ (1,08,256), മുകുന്ദപുരത്തുനിന്ന് ലോനപ്പൻ നമ്പാടൻ (1,17,097), പൊന്നാനിയിൽനിന്ന് ഇ. അഹമ്മദ് (1,02,758),കൊല്ലത്തുനിന്ന് പി.രാജേന്ദ്രൻ(111071), 2009ൽ പത്തനംതിട്ടയിൽനിന്ന് ആേൻറാ ആൻറണി (1,11,206), 2014ൽ പാലക്കാട്ടുനിന്ന് എം.ബി. രാജേഷ് (1,05,300), 2014ൽ കോട്ടയത്തുനിന്ന് ജോസ് കെ. മാണി (1,20,599) തുടങ്ങിയവരാണ് ഇതിനുമുമ്പ് ലോക്സഭയിലേക്ക് സംസ്ഥാനത്തുനിന്ന് ലക്ഷം കവിഞ്ഞ ഭൂരിപക്ഷത്തിൽ വിജയിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.