കുഞ്ഞാലിക്കുട്ടിക്കെതിരെ നിലപാട് മയപ്പെടുത്തിയത് അന്ത്യശാസനയോടെ
text_fieldsമലപ്പുറം: മുത്തലാഖ് ബിൽ ചർച്ചയിൽ പി.കെ. കുഞ്ഞാലിക്കുട്ടി പെങ്കടുക്കാതിരുന്ന വിഷയം പാർട്ടി കമ്മിറ്റി ചർച്ച െചയ്യുമെന്ന മുൻ നിലപാടിൽനിന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പിൻവാങ്ങിയത് വിവാദം മുസ്ലിം ലീഗിന് കൂടുതൽ ക്ഷീണമുണ്ടാക്കുമെന്ന വിലയിര ുത്തലിൽ. മാധ്യമങ്ങളിൽ വാർത്തകൾ നിറയുന്ന സാഹചര്യമാണ് നേതൃത്വത്തെ ഇതിന് പ്രേരിപ്പിച്ചത്. എന്നാൽ, കുഞ്ഞാലിക്കുട്ടിക്ക് ജാഗ്രതക്കുറവുണ്ടായെന്ന വിലയിരുത്തലിൽ തന്നെയാണ് നേതൃത്വമുള്ളത്. പാണക്കാട് കുടുംബവും ഇതേ അഭിപ്രായമാണ് പങ്കുവെക്കുന്നത്. വിവാദത്തില് കുഞ്ഞാലിക്കുട്ടിയും അസ്വസ്ഥനാണ്.
വിശദീകരണം ചോദിച്ചത് പരസ്യമാക്കിയതും സംസ്ഥാന നേതൃത്വം കാര്യമായ പിന്തുണ നല്കാത്തതും അദ്ദേഹത്തെ കുഴക്കിയിരുന്നു. പ്രശ്നം ഇത്ര വഷളാകുമെന്ന് കുഞ്ഞാലിക്കുട്ടി പ്രതീക്ഷിച്ചിരുന്നില്ല. തെറ്റ് പറ്റിയതിലുള്ള ഖേദം അദ്ദേഹത്തിെൻറ പ്രതികരണങ്ങളിൽ നിഴലിച്ചിരുന്നു. പ്രശ്നം അവസാനിച്ചതായി ഹൈദരലി തങ്ങൾ വ്യക്തമാക്കിയെങ്കിലും ഉന്നതാധികാര സമിതിയിൽ വിഷയം ചർച്ച ചെയ്യപ്പെടുമെന്നാണ് സൂചന. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജനപ്രതിനിധികൾക്ക് നേതൃത്വം മാർഗനിർദേശം കൊണ്ടുവരും. നേരത്തേ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലും ഇത്തരം വീഴ്ചയുണ്ടായതിനാൽ അന്ത്യശാസനത്തോടെയാണ് വിവാദമവസാനിപ്പിക്കുന്നത്.
വിവാദം പാർട്ടിക്ക് കോട്ടമുണ്ടാക്കിയെന്ന വിലയിരുത്തലിലാണ് യൂത്ത് ലീഗ് നേതൃത്വവും. യുവജനയാത്രയുടെ വീര്യം ചോർത്താൻ ഇതിടയാക്കിയെന്നാണ് നേതാക്കൾ പറയുന്നത്.അതേസമയം, മുത്തലാഖ് വിഷയത്തിൽ നിയമപോരാട്ടവുമായി മുന്നോട്ടുപോകുന്ന സമസ്ത നേതൃത്വം വിഷയത്തെ അതിഗൗരവമായാണ് കാണുന്നത്. എസ്.വൈ.എസ് നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂർ കുഞ്ഞാലിക്കുട്ടിയെ വിമർശിച്ച് നടത്തിയ പരസ്യപ്രതികരണം ഇതിന് തെളിവാണ്.
മുസ്ലിം സമുദായത്തെ ബാധിക്കുന്ന സുപ്രധാന പ്രശ്നങ്ങൾ ചർച്ചക്ക് വരുേമ്പാഴെങ്കിലും ലീഗ് ഗൗരവത്തോടെ സമീപിക്കണമായിരുന്നെന്നാണ് സമസ്തയിലെ പൊതുവികാരം. മുത്തലാഖ് ബില്ലുമായി ബന്ധപ്പെട്ട ചർച്ചയിലെ നിലപാട് സംബന്ധിച്ച് കാര്യമായ കൂടിയാലോചന ലീഗ് എം.പിമാർക്കിടയിൽ നടന്നിരുന്നില്ല. ഇത് നേതൃതലത്തിലെ വീഴ്ചയാണെന്നും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സംഭവിച്ചതും ഇതാണെന്നും സമസ്ത നേതാക്കളുടെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.