ലീഗ് നേതൃത്വം ഇടപെട്ടത് അണികളുടെ ശക്തമായ സമ്മർദമുയർന്നപ്പോൾ
text_fieldsമലപ്പുറം: മുത്തലാഖ് വോെട്ടടുപ്പ് വിവാദത്തില്‍ മുസ്ലിം ലീഗ് നേതൃത്വത്തിന് മേൽ അണികളുടെ ഭാഗത്തുനിന്നുണ്ടായത് ശക്തമായ സമ്മർദം. ഇതാണ് പി.കെ. കുഞ്ഞാലിക്കുട്ടിയ ിൽനിന്ന് വിശദീകരണം തേടാൻ സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ നിർ ബന്ധിതനാക്കിയത്. നിർണായക ചർച്ചയിലും വോെട്ടടുപ്പിലും പെങ്കടുക്കാതിരുന്ന കുഞ്ഞ ാലിക്കുട്ടിയുടെ നടപടിക്കെതിരെ പാര്‍ട്ടിക്കുള്ളിലും പുറത്തും ശക്തമായ വിമര്‍ശനമാണുയർന്നത്.
തുടർന്ന് അണികൾക്കുണ്ടായ ആശയക്കുഴപ്പം പരിഹരിക്കാൻ കുഞ്ഞാലിക്കുട്ടി വെള്ളിയാഴ്ച നൽകിയ വിശദീകരണം പര്യാപ്തവുമായില്ല. ഇതിനിെട എം.കെ. മുനീറും ഇ.ടി. മുഹമ്മദ് ബഷീർ എം.പിയും നടത്തിയ പ്രതികരണങ്ങളിലും പരസ്പരധാരണക്കുറവ് പ്രതിഫലിച്ചു. വോെട്ടടുപ്പ് ബഹിഷ്കരിക്കാൻ പാർട്ടി തീരുമാനിച്ചിരുന്നോ ഇല്ലയോ എന്ന തർക്കവും സാമൂഹിക മാധ്യമങ്ങളിലുണ്ടായ ചർച്ചകളും നേതൃത്വത്തെ കൂടുതൽ പ്രതിരോധത്തിലാക്കി.
ആശയക്കുഴപ്പം പരിഹരിക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യമാണ് പ്രാദേശിക നേതാക്കൾക്കിടയിൽനിന്നടക്കം ഉയർന്നത്. ഹൈദരലി തങ്ങൾ തന്നെ നിലപാട് വ്യക്തമാക്കണമെന്ന നിർദേശവും വലിയൊരു വിഭാഗം മുന്നോട്ടുവെച്ചു. അതിനാൽ മുെമ്പാന്നുമില്ലാത്ത വിധം കർക്കശ നിലപാടാണ് തങ്ങൾ വിഷയത്തിൽ കൈക്കൊണ്ടതെന്നാണ് സൂചന.
ശനിയാഴ്ച രാവിലെ ഫോണിൽ വിളിച്ച് തങ്ങൾ വിശദീകരണം ചോദിച്ചയുടൻ കുഞ്ഞാലിക്കുട്ടി ദുബൈയിൽ വാർത്തസമ്മേളനം വിളിച്ച് കൂടുതൽ കാര്യങ്ങൾ വിശദീകരിച്ചത് ഇതിെൻറ പ്രതിഫലനമാണ്. നാട്ടിൽ മടങ്ങിയെത്തുന്നതിന് മുമ്പുതന്നെ വിശദീകരണക്കുറിപ്പ് അയക്കുകയും ചെയ്തു. അണികളുടെ വികാരത്തോടൊപ്പമാണ് ലീഗ് മലപ്പുറം ജില്ല നേതൃത്വവും നിലയുറപ്പിച്ചത്. കുഞ്ഞാലിക്കുട്ടിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് ഉന്നതാധികാര സമിതി അംഗം കൂടിയായ ജില്ല പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നടത്തിയ പരസ്യപ്രതികരണം ഇതിന് തെളിവാണ്.
കെ.ടി. ജലീലിനെതിരെ ഉയർത്തിക്കൊണ്ടുവന്ന സമരത്തിനും യൂത്ത് ലീഗ് ജാഥയുണ്ടാക്കിയ ആവേശത്തിനും തിരിച്ചടിയാകുന്നതാണ് പുതിയ വിവാദമെന്ന അഭിപ്രായത്തിലാണ് അണികളും പല നേതാക്കളും. അതിനാൽ വിവാദം പാര്‍ട്ടി വേദികളിൽ തുടർന്നും ചര്‍ച്ചയാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.