ലീഗ് ഇടപെട്ടത് പൊതുതാൽപര്യം മുൻനിർത്തി –കുഞ്ഞാലിക്കുട്ടി
text_fieldsന്യൂഡൽഹി: കേരള കോൺഗ്രസ് തിരിച്ചെത്തുന്നതുവഴി ലോക്സഭ തെരഞ്ഞെടുപ്പു നേരിടുന്നതിന് യു.ഡി.എഫ് സജ്ജമായെന്ന് മുസ്ലിംലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. തീരുമാനത്തിൽ മുസ്ലിംലീഗിന് പൊതുതാൽപര്യം മാത്രമാണുള്ളത്. ലാഭമോ നഷ്ടമോ ഇല്ല. ലോക്സഭയിലേക്ക് കോൺഗ്രസ് തരക്കേടില്ലാത്ത സീറ്റുകൾ നേടുന്ന സംസ്ഥാനമാണ് കേരളം. ആ സ്ഥിതിയാണ് ഇപ്പോൾ തിരിച്ചുവന്നത്. ചെങ്ങന്നൂരിലെ തോൽവി നോക്കേണ്ട. മാണി ഗ്രൂപ് മുന്നണിയിൽ തിരിച്ചെത്തണമെന്ന താൽപര്യം ലീഗ് നേരത്തെ തന്നെ പറഞ്ഞതാണ്. യു.ഡി.എഫിെൻറ പൂർണശക്തിക്ക് കേരള കോൺഗ്രസ് വേണം. ഇനി ലോക്സഭ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാണാം.
രാജ്യസഭ സീറ്റിെൻറ കാര്യത്തിൽ ആരുടെയും വിലപേശലോ ലീഗിെൻറ പിടിവാശിയോ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രണ്ടുവർഷമായി കേരള കോൺഗ്രസ് ചില അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ മാറിനിൽക്കുകയായിരുന്നെങ്കിലും ദേശീയ തലത്തിൽ യു.പി.എയുടെ ഭാഗമായിരുന്നു. മലപ്പുറം, വേങ്ങര, ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് സ്ഥാനാർഥികളെയാണ് അവർ പിന്തുണച്ചത്.
ഇൗ സാഹചര്യത്തിൽ കേരള കോൺഗ്രസിനെ മുന്നണിയിൽ തിരിച്ചെത്തിക്കാൻ യു.ഡി.എഫ് തീരുമാനമെടുത്തിരുന്നതാണ്. അതുസംബന്ധിച്ച ചർച്ചകൾക്ക് പി.കെ. കുഞ്ഞാലിക്കുട്ടിയെ ചുമതലപ്പെടുത്തി. രണ്ടുമൂന്നു മാസമായി അദ്ദേഹം ചർച്ചകളിലായിരുന്നു. രാജ്യസഭ സീറ്റു വിട്ടുകൊടുക്കുന്ന കാര്യത്തിൽ കോൺഗ്രസിനുള്ളിൽ ഭിന്നാഭിപ്രായമുണ്ട്. മറ്റൊരു പാർട്ടിക്ക് വിട്ടുകൊടുക്കുന്നത് പ്രയാസമുണ്ടാക്കുന്ന കാര്യമാണ്. എന്നാൽ, മുന്നണിയുടെ വിശാല താൽപര്യമാണ് പ്രധാനം^ചെന്നിത്തല കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.