പി.കെ. ശശിയുടെ മടങ്ങിവരവ്: പാലക്കാട് സി.പി.എമ്മിൽ വിഭാഗീയത ശക്തമായേക്കും
text_fieldsപാലക്കാട്: സി.പി.എം പാലക്കാട് ജില്ല കമ്മിറ്റിയിലേക്കുള്ള പി.കെ. ശശി എം.എൽ.എയുടെ മടങ്ങിവരവ് പാർട്ടിയിൽ വിഭാഗ ീയതക്ക് ആക്കം കൂട്ടും. ജില്ല കമ്മിറ്റിയിലെ പ്രബല വിഭാഗം പി.കെ. ശശിയെ ജില്ല ഘടകത്തിൽ തിരിച്ചെടുത്തതിനെ എതിർക ്കുന്നവരാണ്. ഡി.ൈവ.എഫ്.െഎ ജില്ല കമ്മിറ്റിയംഗമായിരുന്ന യുവതിയുടെ പരാതിയെതുടർന്ന് പ്രാഥമിക അംഗത്വത്തിൽനി ന്ന് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്യപ്പെട്ട ശശിയെ തിരിച്ചെടുക്കുന്നത് കീഴ്ഘടകത്തിലേക്ക് മതിയെന്ന അഭിപ്രായം സെക്രേട്ടറിയറ്റംഗങ്ങളടക്കം ജില്ല കമ്മിറ്റിയിലെ 14 പേർ പ്രകടിപ്പിച്ചിരുന്നു.
ജില്ല കമ്മിറ്റി യോഗത്തിൽ ഭിന്നസ്വരം ശക്തമായതോടെ തീരുമാനമെടുക്കുന്നത് സംസ്ഥാന കമ്മിറ്റി ആയിരിക്കുമെന്ന് സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയതാണ്. എന്നാൽ, ഇതിന് വിരുദ്ധമായ നീക്കമാണ് കഴിഞ്ഞ ദിവസം സംസ്ഥാന സെക്രേട്ടറിയറ്റിലുണ്ടായത്. തിരിച്ചെടുക്കണമെന്ന ജില്ല ഘടകത്തിെൻറ ഭൂരിപക്ഷ അഭിപ്രായം അതേപടി അംഗീകരിക്കുകയായിരുന്നു. സെക്രേട്ടറിയറ്റ് തീരുമാനം സംസ്ഥാന കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യുകയെന്ന സാേങ്കതികത്വം മാത്രമേ ഇനി ബാക്കിയുള്ളൂ.
തീരുമാനം ശശിയുെട എതിരാളികൾക്ക് കനത്ത തിരിച്ചടിയാണ്. സസ്പെൻഷൻ സമയത്തും പാർട്ടിയുടേയും യുവജന, വർഗ ബഹുജന സംഘടനകളുടേയും നേതൃനിരയിലെ കരുനീക്കങ്ങളുടെ പിന്നിൽ അദ്ദേഹമുണ്ടായിരുന്നു. ജില്ല കമ്മിറ്റിയിൽ തിരിച്ചെടുക്കുന്നതിനോട് വിയോജിച്ച സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം.ബി. രാജേഷ്, എം. ചന്ദ്രൻ എന്നിവർക്കും തീരുമാനം തിരിച്ചടിയാണ്.
എം.ബി. രാജേഷ് വനിത നേതാവിനൊപ്പം നിന്നതാണ് പി.കെ. ശശിയുമായുള്ള ബന്ധം ഉലയാൻ പ്രധാന കാരണം. ഇതിെൻറ തുടർച്ചയെന്നോണം രാജേഷിെൻറ പരാജയത്തിൽ പി.കെ. ശശിക്ക് പങ്കുണ്ടെന്ന ആരോപണവും ഉയർന്നു. കോങ്ങാട്, മണ്ണാർക്കാട് നിയമസഭ മണ്ഡലങ്ങളിൽ ഉണ്ടായ വോട്ടുചോർച്ച ശശിക്കെതിരായ പരാതിയായി ഉന്നയിക്കപ്പെട്ടു. എന്നാൽ, തോൽവിയെ ചൊല്ലിയുള്ള വിവാദമുണ്ടായിട്ടും ശശിയുടെ തിരിച്ചുവരവിന് ഇതൊന്നും തടസ്സമായില്ലെന്നാണ് സെക്രേട്ടറിയറ്റ് തീരുമാനം സൂചിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.