പി.കെ. ശശിെക്കതിരായ റിപ്പോർട്ട് 21ലെ സംസ്ഥാന സെക്രേട്ടറിയറ്റിലേക്ക്
text_fieldsതിരുവനന്തപുരം: ലൈംഗിക പീഡന ആരോപണത്തിൽ കുടുങ്ങിയ ഷൊർണൂർ എം.എൽ.എ പി.കെ. ശശിക്കെതിരായ അേന്വഷണ റിപ്പോർട്ട് അടുത്ത സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് പരിഗണിച്ചേക്കും. സെപ്റ്റംബർ 21നാണ് സെക്രേട്ടറിയറ്റ് ചേരുന്നത്. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കെ. ശ്രീമതിയും എ.കെ. ബാലനും ഉൾപ്പെട്ട അന്വേഷണ കമീഷൻ അതിനുമുമ്പ് റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് സൂചന. എത്രയുംവേഗം റിപ്പോർട്ട് സമർപ്പിക്കാനാണ് സെക്രേട്ടറിയറ്റ് നിർദേശം. എം.എൽ.എക്കെതിരായ ആരോപണം ഗുരുതരമാണെന്ന വിലയിരുത്തലാണ് കേന്ദ്ര-സംസ്ഥാന നേതൃത്വത്തിന്. അതുകൊണ്ടുതന്നെ വിഷയം പെെട്ടന്ന് പരിഹരിക്കാനാണ് ധാരണ.
ആരോപണം അംഗീകരിച്ചാണ് റിപ്പോർട്ട് സമർപ്പിക്കുന്നതെങ്കിൽ ഏതുതരം നടപടി സ്വീകരിക്കുമെന്നത് പാർട്ടിക്ക് വെല്ലുവിളിയാണ്. മുമ്പ് ജില്ല സെക്രട്ടറിമാരായിരുന്ന ഗോപി കോട്ടമുറിയ്ക്കലിനും പി. ശശിക്കുമെതിരായ ആരോപണത്തിൽ കടുത്ത നടപടിയാണ് നേതൃത്വം എടുത്തത്. ഗോപി ഉൾപ്പെട്ട ഒളികാമറ വിഷയത്തിൽ എറണാകുളം ജില്ലയിലെ വിഭാഗീയതകൂടി കണക്കിലെടുത്താണ് അദ്ദേഹത്തിനെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനത്തുനിന്ന് മാറ്റിയത്. പി. ശശിയെ പുറത്താക്കി. പി. ശശിക്കെതിരെ ഉയർന്ന സമാന ആരോപണമാണ് എം.എൽ.എക്കെതിരെയുമുള്ളത്. കുറ്റക്കാരനെന്ന് തെളിഞ്ഞാൽ ജനപ്രതിനിധി കൂടിയായ ശശിക്കെതിരെ ശക്തമായ നടപടി എടുത്തില്ലെങ്കിൽ നേതൃത്വത്തിന് വിശദീകരണം നൽകാൻ വിയർക്കേണ്ടിവരും.
പരാതിക്കാരി പൊലീസിനെ സമീപിച്ചാൽ ക്രിമിനൽ കേസിൽ സ്വന്തം എം.എൽ.എ കുടുങ്ങിയെന്ന പ്രശ്നവും നേരിടേണ്ടിവരും. സംഘടനപരമായി നടപടി സ്വീകരിക്കുേമ്പാൾ ഏതറ്റംവരെ പോകുമെന്നതും നേതൃത്വത്തിന് കുരുക്കാണ്. കുറ്റക്കാരനെന്ന് തെളിഞ്ഞാൽ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന മുറവിളി പല കോണിൽനിന്ന് ഉയരും. എന്നാൽ, സംഘടനപരമായ നടപടിയും പാർലമെൻററി സ്ഥാനവും തമ്മിൽ ബന്ധപ്പെടുത്തേണ്ട കാര്യമില്ലെന്ന നിലപാട് നേതാക്കളിൽ ഒരു വിഭാഗത്തിനുണ്ട്. അമേരിക്കയിലുള്ള മുഖ്യമന്ത്രി സെപ്റ്റംബർ 18നോ 19നോ വരുമെന്നാണ് നേരത്തേ അറിയിച്ചതെങ്കിലും 24വരെ നീളാമെന്ന് സൂചനയുണ്ട്. മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തി നടപടി തീരുമാനിക്കാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.