രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ നിതീഷ് പാളയത്തിലേക്ക്
text_fieldsപട്ന: 2014ൽ ബി.ജെ.പിക്കും നരേന്ദ്ര മോദിക്കും െതരെഞ്ഞടുപ്പ് വിജയം ഉറപ്പിക്കാൻ അണിയറ തന്ത്രങ്ങളൊരുക്കിയ ‘രാഷ്ട്രീയ തന്ത്രജ്ഞൻ’ പ്രശാന്ത് കിഷോർ ബിഹാറിൽ നിതീഷ്കുമാറിനെ സഹായിക്കും. ഇടവേളയിൽ ഇടഞ്ഞുനിന്ന കിഷോർ വീണ്ടും ബി.ജെ.പി പാളയത്തിലെത്തിയതായി റിപ്പോർട്ടുണ്ട്.
അതിനു പിന്നാലെയാണ് ബിഹാർ മുഖ്യമന്ത്രിയും ജനതാദൾ-യു നേതാവുമായ നിതീഷ്കുമാറും കിഷോറും അഞ്ചോ ആറോ തവണ കൂടിക്കാഴ്ച നടത്തിയത്.
ബിഹാറിൽ 2015െല നിയമസഭ െതരെഞ്ഞടുപ്പിൽ ജനതാദൾ, ആർ.ജെ.ഡി, കോൺഗ്രസ് പാർട്ടികളടങ്ങുന്ന മഹാസഖ്യത്തിെൻറ വിജയത്തിനു പിന്നിൽ പ്രശാന്ത് കിഷോറിെൻറ തന്ത്രങ്ങളുണ്ടായിരുന്നു. ആ സഖ്യം തകർന്നെങ്കിലും രണ്ടാം തവണയും നിതീഷിനെ തുണക്കാനാണ് കിഷോർ എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.