അഹമ്മദ് ഭായിയുടെ വിജയം; കോൺഗ്രസിന്റെ തോൽവിയും
text_fieldsരാജ്യംകണ്ട ഏറ്റവും വാശിയേറിയ രാജ്യസഭാ തെരഞ്ഞെടുപ്പാണ് ചൊവ്വാഴ്ച ഗുജ്റാത്തിൽ നടന്നത്. കേന്ദ്ര ഭരണകക്ഷിയായ ബി.ജെ.പിയും കോൺഗ്രസും തമ്മിലെ അഭിമാന പോരാട്ടം എന്നതിലപ്പുറം ഇരുപാർട്ടികളിലെയും മഹാമേരുക്കളായ അമിത് ഷായും അഹമ്മദ് പേട്ടലും തമ്മിലെ ശക്തി പരീക്ഷണത്തിനാണ് ഗുജറാത്ത് സാക്ഷ്യം വഹിച്ചത്. വിജയത്തിനു വേണ്ടി ഏതറ്റം വരെ പോകാൻ ബി.ജെ.പിയും കോൺഗ്രസും തയാറാവുകയും ചെയ്തു. തങ്ങളുടെ എം.എൽ.എമാരെ ഗുജ്റാത്തിൽ നിന്ന് തെളിച്ചു കൊണ്ടുപോയി കർണാടകയിലെ റിസോർട്ടിൽ പാർപ്പിച്ച കോൺഗ്രസ് സ്വന്തം പാളയം ഭദ്രമാക്കാൻ ശ്രമിച്ചെങ്കിലും ചോർച്ച പൂർണമായി തടയാനായില്ല. പ്രമുഖ നേതാവായ ശങ്കർ സിങ് വഗേലയടക്കം ഒരു വിഭാഗം പരസ്യമായി അടർന്നു പോയി. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ അത് പ്രത്യക്ഷമായി പുറത്തുവരികയും ചെയ്തു.
.
അവസാന നിമിഷം വരെ കാലുമാറ്റവും കൂറുമാറ്റവും നടന്നു എന്നതാണ് ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിനെ വ്യത്യസ്ഥമാക്കുന്നത്. കൂറുമാറിയവർക്ക് പറ്റിയ അബദ്ധമാണ് പേട്ടലിന്റെ വിജയത്തിന് വഴിതുറന്നത് എന്നതും ചരിത്രം. ഏതായാലും പാർട്ടി തളരുേമ്പാഴും അഹമ്മദ് പേട്ടലെന്ന കർഷകന് ഉയർച്ചയാണെന്നതിന് അദ്ദേഹത്തിെൻറ ജീവിതം തന്നെയാണ് തെളിവ്.
അടിയന്തരാവസ്ഥക്ക് ശേഷം 1977ൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ ഇന്ദിര ഗാന്ധിയും കോൺഗ്രസും നിലം പരിശായപ്പോൾ ഗുജറാത്തിലെ ബറൂച്ച് ലോക്സഭ മണ്ഡലത്തിൽ 28കാരൻ കന്നി മൽസരത്തിൽ തന്നെ വെന്നിക്കൊടി പാറിച്ചു. അന്ന് ഗുജറാത്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടായിരുന്ന ആ യുവാവാണ് അഹമ്മദ് പേട്ടൽ. പിന്നീട് പാർട്ടി അഖിലേന്ത്യ ജനറൽ സെക്രട്ടറിമാരിൽ ഒരാളും പ്രവർത്തകസമിതി അംഗമായും പാർട്ടി അധ്യക്ഷയുടെ രാഷ്ട്രിയ സെക്രട്ടറിയായും അദ്ദേഹം ഉയർന്നു. സോണിയയുടെ സെക്രട്ടറി എന്നതിലപ്പുറം അവരുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായാണ് പേട്ടൽ അറിയപ്പെടുന്നത്. മൂന്നു തവണ ബറൂച്ച് മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്സഭയിലെത്തിയ പാർട്ടി വൃത്തങ്ങളിലെ ‘അഹമ്മദ് ഭായ്’ 1993ലാണ് ആദ്യമായി രാജ്യസഭാംഗമാവുന്നത്. 1999ലും 2005ലും 2011ലും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
1985ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയാണ് പേട്ടലിനെ അദ്ദേഹത്തിെൻറ പാർലമെൻററി സെക്രട്ടറിയാക്കിയത്. അന്നുതൊട്ട് ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്ന പേട്ടൽ രാഷ്ട്രീയ തന്ത്രങ്ങളുടെ തോഴനായാണ് അറിയപ്പെടുന്നത്. 2008ൽ അന്നത്തെ യു.പി.എ സർക്കാരിനെ നിലനിർത്താൻ എം.പിമാർക്ക് കോഴ നൽകിയ സംഭവത്തിെൻറ സുത്രധാരൻ അഹമ്മദ് പേട്ടലാണെന്ന ആരോപണമുണ്ടായിരുന്നു. എന്നാൽ, അന്നത്തെ സ്പീക്കർ നടത്തിയ അന്വേഷണത്തിൽ പേട്ടലിന് ക്ലീൻ ചിട്ട് നൽകുകയായിരുന്നു.
ഗുജ്റാത്തിലെ വിജയം കോൺഗ്രസിന് ആത്മവിശ്വാസം പകരുന്നതാണെങ്കിലും പാർട്ടിയിലെ അന്തഛിദ്രത ഇൗ തെരഞ്ഞെടുപ്പിലൂടെ പുറത്തു വന്നു. കഴിഞ്ഞ രാഷ്ട്രപതി തെരഞ്ഞെടുപ്പിലും 11 കോൺഗ്രസ് അംഗങ്ങളാണ് കൂറുമാറി വോട്ട് ചെയ്തത്. ഗുജറാത്ത് നിയമസഭയിൽ 57 അംഗങ്ങളുണ്ടായിരുന്ന കോൺഗ്രസിന് ഇൗസിയായി ജയിക്കാമായിരുന്നിടത്ത് അഹമ്മദ് പേട്ടലിന് ഇൗ മൽസരം അഗ്നി പരീക്ഷയായതും ഇൗ അന്തഛിദ്രതയാണ്. അടുത്ത ഡിസംബറിൽ നടക്കുന്ന നിയമ സഭ തെരഞ്ഞെടുപ്പാണ് കോൺഗ്രസും ബി.ജെ.പിയും ലക്ഷ്യം വെക്കുന്നത്. അതിലേക്കായി വലിയ പ്രതീക്ഷ നൽകുന്നതല്ല മൽസരത്തിലെ കോൺഗ്രസിെൻറ പ്രകടനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.