അഖിലേഷ് പിടിമുറുക്കുന്നു; എസ്.പി പിളർത്താനില്ലെന്ന് മുലായം
text_fieldsന്യൂഡൽഹി: സമാജ്വാദി പാർട്ടിയിൽ മകനും ദേശീയ പ്രസിഡൻറുമായ അഖിലേഷ് യാദവ് പിടിമുറുക്കുേമ്പാഴും പിളർപ്പിനുള്ള സാധ്യത തള്ളി മുതിർന്ന നേതാവ് മുലായം സിങ് യാദവ്. അഖിലേഷുമായി അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും താൻ പുതിയ പാർട്ടി രൂപവത്കരിക്കുന്നില്ലെന്ന് അേദ്ദഹം വ്യക്തമാക്കി.
ഒക്ടോബർ അഞ്ചിന് ദേശീയ സമ്മേളനം ചേരാനിരിക്കെ മുലായമിനെയും സഹോദരൻ ശിവപാലിെനയും പൂർണമായും ഒഴിവാക്കി സംസ്ഥാന സമ്മേളനം വിളിച്ച് പാർട്ടിയിൽ അഖിലേഷ് പിടിമുറുക്കുേമ്പാൾ തെൻറ നിയന്ത്രണത്തിലുള്ള ലോഹ്യാ ട്രസ്റ്റിൽ അഖിലേഷിെൻറ വിശ്വസ്തരെ മുലായമും നീക്കുകയാണ്. ഇരുവരും തമ്മിലുള്ള വാക്പോര് മാധ്യമങ്ങളിലൂടെ നടക്കുേമ്പാഴും ബി.ജെ.പിയെന്ന പൊതുശത്രു മുന്നിൽ നിൽക്കെ പിളർപ്പ് ഒഴിവാക്കാനാണ് മുലായം ശ്രമിക്കുന്നത്.
ശനിയാഴ്ച അഖിലേഷ് വിളിച്ചുേചർത്ത എസ്.പിയുടെ സംസ്ഥാന സമ്മേളനത്തിൽ മുലായമും ശിവപാൽ യാദവും പെങ്കടുത്തിരുന്നില്ല. തങ്ങളെ ക്ഷണിച്ചില്ലെന്നാണ് ഇരുവരും പറഞ്ഞത്. സമ്മേളനത്തിൽ ഇരുവരുടെയും ചിത്രങ്ങളുള്ള പോസ്റ്ററുകളും ഉണ്ടായിരുന്നില്ല. ഒപ്പം, ‘കപട സമാജ്വാദിക്കാർക്ക്’ എതിരെ ജാഗ്രത പാലിക്കാൻ അഖിലേഷ് അണികേളാട് അഭ്യർഥിക്കുകയും ചെയ്തു. എന്നാൽ, മുലായമിനോടുള്ള ബഹുമാനം നിലനിർത്തി, നേതാജി തെൻറ പിതാവാണെന്നും പാർട്ടി അദ്ദേഹത്തിേൻറതാണെന്നും പറയാനും മറന്നില്ല. ശിവപാൽ യാദവിനെ പോലുള്ളവർക്ക് എതിരെയുള്ള ഒളിയമ്പായാണ് അഖിലേഷിെൻറ ആക്ഷേപം വിലയിരുത്തപ്പെട്ടത്.
കൂടാതെ പാർട്ടിയിലെ സമവാക്യ മാറ്റവും സമ്മേളനത്തോടെ വെളിവായി. മുതിർന്ന നേതാവും ശിവപാലിെൻറ വിശ്വസ്തനുമായിരുന്ന അസം ഖാൻ പാർട്ടിയെ ഒറ്റുകൊടുത്തവർക്ക് എതിരെ തെൻറ പ്രസംഗത്തിൽ നിശിത വിമർശനം നടത്തി. ശിവപാലിനെ ലക്ഷ്യമിട്ടുള്ളതാണ് ഇതെന്ന് നേതാക്കൾതന്നെ സമ്മതിക്കുന്നു. പാർട്ടി എം.പി ബേനി പ്രസാദ് വർമയും സമ്മേളനത്തിൽ പെങ്കടുത്തു. ഇദ്ദേഹത്തെ പാർട്ടിയിൽ എടുത്തതാണ് മുലായമും അഖിലേഷും തമ്മിലുള്ള ഭിന്നതകൾക്ക് വഴിവെച്ചത്. ഇതിനിടെയാണ് തിങ്കളാഴ്ച തെൻറ നിയന്ത്രണത്തിലുള്ള ലോഹ്യാ ട്രസ്റ്റിൽ മുലായം വാർത്തസമ്മേളനം വിളിച്ചത്.
അഖിലേഷിെൻറ വിശ്വസ്തനായ രാംഗോപാലിനെ കഴിഞ്ഞ ആഴ്ച ട്രസ്റ്റിെൻറ സെക്രട്ടറി സ്ഥാനത്തുനിന്ന് മുലായം ഒഴിവാക്കിയിരുന്നു. ഇതോടെ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന അഭ്യൂഹവും ശക്തമായി. എന്നാൽ, അഖിലേഷ് എടുക്കുന്ന പല തീരുമാനങ്ങളോടും യോജിപ്പില്ലെങ്കിലും തെൻറ അനുഗ്രഹം അദ്ദേഹത്തോടൊപ്പമാണെന്നാണ് മുനവെച്ച വാക്കുകളിൽ മുലായം പറഞ്ഞത്. മുലായമുമായുള്ള ഭിന്നതക്കു ശേഷം പാർട്ടിയുടെ നിയന്ത്രണം കൈക്കലാക്കുകയും പാർട്ടി ചിഹ്നമായ സൈക്കിൾ തെരഞ്ഞെടുപ്പ് കമീഷൻ തനിക്ക് നൽകുകയും ചെയ്തശേഷം തെൻറ നിയന്ത്രണം അരക്കിട്ടുറപ്പിക്കുന്ന നടപടികളുമായാണ് അഖിലേഷ് മുന്നോട്ട് പോവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.