ഉറങ്ങാതെ പാർട്ടി ഒാഫിസുകൾ, തിരുവനന്തപുരത്ത് ഉശിരോടെ മുന്നണികൾ
text_fieldsതിരുവനന്തപുരം: മഹാമാരിയുടെ പശ്ചാത്തലത്തിൽ പരിമിതികളേറെയെങ്കിലും അഭിമാനപ്പോരാട്ടത്തിനായി മുന്നണികൾ കച്ചമുറുക്കിക്കഴിഞ്ഞു. കോർപറേഷനിലെയടക്കം സ്ഥാനാർഥിപ്പട്ടിക നേരേത്ത പ്രഖ്യാപിക്കാനായതിെൻറ മേൽകൈയിലാണ് സി.പി.എം പ്രചാരണരംഗത്ത് നിലയുറപ്പിക്കുന്നത്.
കഴിഞ്ഞവട്ടം എൽ.ഡി.എഫിെൻറ മേയർ സ്ഥാനാർഥിയടക്കം പരാജയപ്പെട്ട സാഹചര്യത്തിൽ കരുതലോടെയാണ് സ്ഥാനാർഥിനിർണയം. സ്ഥാനാർഥിപട്ടിക പ്രഖ്യാപിക്കാനുള്ള നീക്കങ്ങൾ യു.ഡി.എഫിലും വേഗത്തിൽ പുരോഗമിക്കുകയാണ്. നിലവിലെ രാഷ്ട്രീയസാഹചര്യങ്ങൾ പൂർണമായും തങ്ങൾക്കനുകൂലമാണെന്നാണ് യു.ഡി.എഫ്് വിലയിരുത്തൽ. ബി.ജെ.പിയാകെട്ട ആദ്യഘട്ടപട്ടിക പ്രഖ്യപിച്ചുകഴിഞ്ഞു.
മുന്നണികളെ സംബന്ധിച്ച് സ്ഥാനാർഥി നിർണയം കീറാമുട്ടിയായി അവശേഷിക്കുന്ന സ്ഥലങ്ങൾ നിരവധിയുണ്ട്. സീറ്റിനായി ഒന്നിലധികം പേർ രംഗത്തുള്ളതാണ് ഇതിന് കാരണം.
പരമാവധി സമവായത്തിലൂടെ വേഗത്തിൽ പ്രഖ്യാനപത്തിലേക്കെത്തിക്കാനാണ് ശ്രമം. വിമതഭീഷണി തലവേദനയാകുമെന്നതിനാൽ കരുതലോടെയാണ് നീക്കങ്ങൾ. യോജിച്ച സ്ഥാനാർഥിയെ കണ്ടെത്താത്തതാണ് ചിലയിടങ്ങളിലെ പ്രശ്നം.
ജില്ലപഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്ത് ഇക്കുറി പട്ടികജാതി സംവരണമാണ്. കോർപറേഷനിൽ വനിതയാണ് മേയറാവുക. ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലും അധ്യക്ഷസ്ഥാനം വനിതക്കാണ്. നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ പട്ടികജാതി സ്ത്രീയും. ആകെയുള്ള 73 ഗ്രാമപഞ്ചായത്തുകളിൽ 31 ഇടത്ത് പ്രസിഡൻറ് സ്ഥാനം സ്ത്രീകൾക്കാണ്.
പട്ടികജാതി വിഭാഗത്തിന് നാലും പട്ടികജാതി സ്ത്രീകൾക്ക് അഞ്ചും പട്ടികവർഗ സ്ത്രീകൾക്ക് ഒന്നുമടക്കം ആകെ 41 പഞ്ചായത്തുകളിലാണ് അധ്യക്ഷ സ്ഥാനം സംവരണം ചെയ്തിട്ടുള്ളത്. സ്ഥാനാർഥി നിർണയവും വോട്ടർ പട്ടികയിെല ഇഴകീറലും കണക്ക് കൂട്ടലുമെല്ലാമായി പാർട്ടി ഒാഫിസുകളെല്ലാം രാത്രി വൈകിയും പ്രവർത്തിക്കുകയാണ്.
ജില്ലയിെല 73 ഗ്രാമപഞ്ചായത്തുകളിൽ 49 ഉം എൽ.ഡി.എഫിനൊപ്പമാണ്. 21ൽ യു.ഡി.എഫും മൂന്നിൽ ബി.ജെ.പിയുമാണ് അധികാരം ൈകയാളുന്നത്. ഇൗ മുൻകൈ മുറുകെപ്പിടിക്കാനാണ് ഇടതുശ്രമം. എന്നാൽ ഇൗ മേധാവിത്തം തകർക്കാനാണ് യു.ഡി.എഫ് ശ്രമം. നാല് മുനിസിപ്പാലിറ്റികളുടെയും 11 ബ്ലോക്ക് പഞ്ചായത്തുകളുടെയും ജില്ല പഞ്ചായത്തിെൻറയും സ്ഥിതി വ്യത്യസ്തമല്ല.
വർക്കല, നെടുമങ്ങാട്, നെയ്യാറ്റിൻകര, ആറ്റിങ്ങൽ മുനിസിപ്പാലിറ്റികൾ ഇടതുപക്ഷത്തിെൻറ കൈവശമാണ്. 11 ബ്ലോക്ക് പഞ്ചായത്തുകളിൽ 10 ഉം ഇടതിനൊപ്പം. ഇൗ ആധിപത്യം തകർത്തത് തദ്ദേശ സ്ഥാപനങ്ങളെ ഒപ്പം ചേർക്കുക എന്നതാണ് യു.ഡി.ഫിെൻറ നോട്ടം. എന്നാൽ ആധിപത്യം അരക്കിട്ടുറപ്പിക്കുന്നതിനൊപ്പം കൂടുതൽ വാർഡുകൾ സ്വന്തമാക്കി നേട്ടം കൊയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇടതുപക്ഷം രംഗത്തുള്ളത്. സ്ഥാനാർഥിനിർണയം പൂർത്തിയായ പഞ്ചായത്ത് വാർഡുകളിൽ സ്ഥാനാർഥികൾ വീടുകൾ കയറിയിറങ്ങി പ്രചാരണം തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.