Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightജോസ് കെ. മാണിയുടേത്...

ജോസ് കെ. മാണിയുടേത് പിതാവിനെ വെല്ലുന്ന തന്ത്രം; ചെവികൊടുത്തത് പാർട്ടി പ്രവർത്തകരുടെ വാക്കുകൾക്ക്

text_fields
bookmark_border
ജോസ് കെ. മാണിയുടേത് പിതാവിനെ വെല്ലുന്ന തന്ത്രം; ചെവികൊടുത്തത് പാർട്ടി പ്രവർത്തകരുടെ വാക്കുകൾക്ക്
cancel

കോഴിക്കോട്: തക്കം കിട്ടുേമ്പാഴൊക്കെ കുതികാൽവെട്ടുന്ന നേതാക്കളുള്ള കേരള കോൺഗ്രസിനെ നയിക്കാൻ തക്ക ശേഷിയുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു പാലായിലെ സ്ഥാനാർത്ഥി നിർണയം. രാഷ്ട്രീയ കളികളിൽ കെ.എം. മാണിയെന്ന പിതാവിനെയും വെല്ലുന്ന സാമർത്ഥ്യം ജോസ് കെ. മാണിക്കുണ്ടെന്ന് വിശ്വസിക്കാൻ ജോസ് ടോം പുലിക്കുന്നേലി​​​​െൻറ സ്ഥാനാർത്ഥിത്വ പ്രഖ്യാപനത്തോടെ പ്രവർത്തകരും നിർബന്ധിതരായിരിക്കുകയാണ്.

രണ്ട് ദിവസം മുമ്പ് സ്ഥാനാർത്ഥി നിർണയത്തിന് ഏഴംഗ സമിതിയെ ചുമതലപ്പെടുത്തി മാറി നിന്നിടത്തു നിന്ന് തുടങ്ങിയതാണ് അടവുകൾ. സാധാരണ സ്റ്റിയറിങ് കമ്മറ്റി ചേർന്ന് പാർട്ടി തലവനെ സ്ഥാനാർത്ഥി നിർണയത്തിന് ചുമതലപ്പെടുത്തുന്ന രീതിയിൽ നിന്നുള്ള മാറ്റമായിരുന്നു ഇത്. പാർട്ടി പ്രവർത്തകരുടെ വികാരം ഉൾക്കൊണ്ട് സ്വതന്ത്രമായി സ്ഥാനാർത്ഥി നിർണയം നടത്താൻ ഇത് സഹായകമായി.

ആഴ്ചകളായി നടക്കുന്ന ചർച്ചകൾക്കൊടുവിൽ ജോസ് ടോം പുലിക്കുന്നേൽ, ബേബി ഉഴുത്തുവാൽ എന്നീ കർഷകരിലേക്ക് ജോസ് കെ. മാണി എത്തിയിരുന്നു. ഫിലിപ്പ് കുഴിക്കുളമായിരുന്നു അവസാന പട്ടികയിൽ ഇടംനേടിയ മറ്റൊരാൾ. പിതാവി​​​​െൻറ സീറ്റിൽ പുത്രൻ മൽസരിക്കണമെന്നായിരുന്നു പാർട്ടി പ്രവർത്തകരും നേതാക്കളും ആദ്യം മുന്നോട്ടുവെച്ച നിർദേശം. എന്നാൽ സി.പി.എം മുതലെടുപ്പ് നടത്തുമെന്നതിനാൽ രാജ്യസഭാ സീറ്റ് രാജിെവക്കരുതെന്ന കോൺഗ്രസിലെ മുതിർന്ന നേതാക്കളുടെ നിർദേശം അംഗീകരിച്ച ജോസ് കെ. മാണി മത്സര രംഗത്തുനിന്ന് പിൻമാറുകയായിരുന്നു.

ഇൗ സാഹചര്യത്തിൽ സാഹചര്യത്തിലാണ് നിഷ ജോസ് കെ. മണി സ്ഥാനാർത്ഥിയാകുമെന്ന പ്രചാരണം ശക്തമായത്. എന്നാൽ മണ്ഡലം പിറവിയെടുത്തതു മുതൽ മരണം വരെ എം.എൽ.എയായിരുന്ന കെ.എം മാണിയുടെ പിൻഗാമിയായി വരേണ്ടത് മരുമകളാണോ മറ്റു മക്കളിൽ ആരെങ്കിലുമാണോ എന്ന ചോദ്യം കുടുംബ സദസ്സുകളിൽ ഉയർന്നു വരാൻ തുടങ്ങിയതോടെ കുടുംബത്തിൽ നിന്ന് ആരും മൽസരിക്കില്ലെന്ന സൂചന ജോസ് കെ. മാണി പാർട്ടി നേതാക്കളെ ധരിപ്പിച്ചിരുന്നു. എന്നാൽ യോഗങ്ങളിൽ നിഷയുടെ സ്ഥാനാർത്ഥിത്വം അദ്ദേഹം നിഷേധിച്ചുമില്ല.

പാർട്ടിയിൽ രണ്ട് പക്ഷത്തായി നിലയുറപ്പിച്ചിരിക്കുന്ന നേതാക്കൾ പാലാ സീറ്റിനായി മൽസരിച്ചാൽ പാർട്ടിയിലുണ്ടാകുമായിരുന്ന അസ്വസ്ഥതകൾ ഇല്ലാതാക്കാനാണ് ഇൗ തന്ത്രം പയറ്റിയത്. എല്ലാ ശ്രദ്ധയും നിഷയിൽ കേന്ദ്രീകരിച്ചിരിക്കെയാണ് ഒരു യഥാർത്ഥ കർഷകൻ തന്നെ സ്ഥാനാർത്ഥിയാകണമെന്ന നിർദേശം പാർട്ടി കോർ കമ്മറ്റിയിൽ ജോസ് കെ. മാണി അവതരിപ്പിച്ചത്. നിലവിലെ സാഹചര്യത്തിൽ പാർട്ടിയെ കർഷകപാർട്ടിയായി പുനരുജ്ജീവിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തിനാണ് േജാസ് കെ. മാണി പ്രാധാന്യം നൽകിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ സംഘടിപ്പിച്ച ജില്ലാ, നിയോജക മണ്ഡലം യോഗങ്ങളില പ്രവർത്തകർ പ്രകടിപ്പിച്ച ആവേശത്തിൽ നിന്നാണ് പാർട്ടി പ്രവർത്തകൻ സ്ഥാനാർത്ഥിയാകണമെന്ന തീരുമാനത്തിലേക്ക് േജാസ് കെ. മാണി എത്തിച്ചേർന്നത്. തൻെറ വിശ്വസ്തരായ നാലംഗ സംഘത്തോട് രണ്ടാഴ്ച മുമ്പ് തന്നെ ഇൗ സാധ്യത അദ്ദേഹം ചർച്ച ചെയ്തിരുന്നു.

പുതിയ തീരുമാനത്തോടെ പാലാ മാണി കുടുംബം കുത്തകയാക്കിവെക്കുന്നുവെന്ന പ്രചരണത്തി​​​​െൻറ മുനയൊടിക്കാൻ പാർട്ടിക്കായി. ഇക്കുറി മാറി ചിന്തിക്കണമെന്ന മുദ്രാവാക്യമുയർത്തി ഇടതുപക്ഷം തുടക്കമിട്ടിരിക്കുന്ന പ്രചാരണം അനുകൂലമാക്കിയെടുക്കാനും കേരള കോൺഗ്രസ് എമ്മിന് ഇനി കഴിയും. സർവോപരി പാർട്ടി പ്രവർത്തകനെ ഒറ്റക്കെട്ടായി ജയിപ്പിക്കാനുള്ള ബാധ്യത ഭിന്നിച്ചു നിൽക്കുന്ന പാർട്ടി പ്രവർത്തകർക്ക് കൈമാറാനായി എന്നതാണ് ജോസ് ടോമി​​​​െൻറ സ്ഥാനാർത്ഥിത്വം കൊണ്ട് ജോസ് കെ. മാണിക്കുണ്ടായ നേട്ടം. പാർട്ടിയിലെ വിമത നേതാക്കൾക്ക് വിമർശനമുന്നയിക്കാനുള്ള ഒന്നും അവശേഷിപ്പിക്കാതെയാണ് സ്ഥാനാർത്ഥിയെ നിശ്ചയിച്ചിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala politicsPala by ElectionTom Jose PulikkunnelKeral congress
News Summary - In Political strategy Jose K Mani beat his father - Pala Bye Election
Next Story