സ്വന്തം ചിഹ്നത്തിൽ കുത്താൻ ബഷീർ മാത്രം
text_fieldsമലപ്പുറം: വേങ്ങര തെരഞ്ഞെടുപ്പ് ഗോഥയിൽ ആറ് സ്ഥാനാ ർഥികൾ ഉണ്ടെങ്കിലും സ്വന്തം പേരിനും ചിഹ്നത്തിനും വോട്ട് ചെയ്യാൻ ഭാഗ്യം എൽ.ഡി.എഫ് സ്ഥാനാർഥി പി.പി. ബഷീറിന് മാത്രം. മറ്റു അഞ്ച് സ്ഥാനാർഥികളും മണ്ഡലത്തിന് പുറത്തുനിന്നുള്ളവരാണ്. യു.ഡി.എഫ് സ്ഥാനാർഥി കെ.എൻ.എ. ഖാദർ മലപ്പുറവും ബി.ജെ.പി സ്ഥാനാർഥി കെ. ജനചന്ദ്രൻ മാസ്റ്റർ താനൂരും എസ്.ഡി.പി.െഎയുടെ കെ.സി. നസീർ തിരൂർ മണ്ഡലത്തിലുമുള്ളവരാണ്.
സ്വതന്ത്രരായ ഹംസ കരുമണ്ണിൽ മലപ്പുറം, ശ്രീനിവാസ് തിരൂർക്കാട് സ്വദേശികളുമാണ്. മണ്ഡലത്തിലെ എ.ആർ നഗർ മമ്പുറം സ്വദേശിയായ പി.പി. ബഷീർ മമ്പുറം ജി.എൽ.പി സ്കൂളിലെ 22ാം ബൂത്തിൽ േവാട്ട് ചെയ്യും. രാഷ്ട്രീയ പാർട്ടികളിലെ പ്രമുഖർക്കൊന്നും വേങ്ങരയിൽ വോട്ടില്ല.
സ്ഥാനാർഥികളും ചിഹ്നവും
പേര് പാർട്ടി ചിഹ്നം
അഡ്വ. കെ.എൻ.എ. ഖാദർ െഎ.യു.എം.എൽ കോണി
അഡ്വ. പി.പി. ബഷീർ സി.പി.എം അരിവാൾ ചുറ്റിക നക്ഷത്രം
കെ. ജനചന്ദ്രൻ മാസ്റ്റർ ബി.ജെ.പി താമര
അഡ്വ. കെ.സി. നസീർ എസ്.ഡി.പി.െഎ ടെലിവിഷൻ
ശ്രീനിവാസ് സ്വതന്ത്രൻ മൺകുടം
അഡ്വ. ഹംസ കരുമണ്ണിൽ സ്വതന്ത്രൻ ടെലിഫോൺ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.