ആർ.ജെ.ഡി-ജെ.ഡി.യു സഖ്യം നിതീഷ് ആഗ്രഹിച്ചിരുന്നുവെന്ന് റാബ്റി; നിഷേധിച്ച് പ്രശാന്ത് കിഷോർ
text_fieldsന്യൂഡൽഹി: ആർ.ജെ.ഡിയുമായി വീണ്ടും സഖ്യം ചേരാൻ നിതീഷ് കുമാർ ആഗ്രഹിച്ചിരുന്നുവെന്നും അതിനായി പ്രശാന്ത് കിഷോർ പലതവണ ലാലു പ്രസാദ് യാദവുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നുമുള്ള റാബ്റി ദേവിയുെട പ്രസ്താവന നിഷേധിച്ച് പ്രശാന്ത് കിഷോർ.
പൊതു ഓഫീസ് ദുരുപയോഗം ചെയ്തതിനും ഫണ്ട് ക്രമക്കേടിനും കുറ്റം ചുമത്തെപ്പട്ടവർ സത്യത്തിൻെറ കാവലാളാണെന്ന് അവകാശപ്പെടുന്നു - പ്രശാന്ത് കിഷോർ ട്വീറ്റ് ചെയ്തു. ലാലു പ്രസാദ് യാദവിനെ അഭിസംബാധന ചെയ്തുകൊണ്ടുള്ള ട്വീറ്റിൽ, എന്നോടൊപ്പം മാധ്യമങ്ങൾക്ക് മുന്നിലിരുന്നാൽ എനിക്കും നിങ്ങൾക്കുമിടയിൽ എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കും മനസിലാകും. ആര് ആർക്കാണ് വാഗ്ദാനം നൽകിെതന്നും തെളിയുമെന്നും പ്രശാന്ത് പറഞ്ഞു.
ജനതാദൾ യുണൈറ്റഡും ആർ.ജെ.ഡിയും വീണ്ടും സഖ്യം ചേരുന്നതിനായി നിതീഷ് കുമാർ ആഗ്രഹിച്ചിരുന്നവെന്ന് ആർ.ജെ.ഡി നേതാവും ലാലു പ്രസാദ് യാദവിൻെറ ഭാര്യയുമായ റാബ്റി ദേവി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനു വേണ്ടി നിതീഷ് അഞ്ചു തവണ പ്രശാന്ത് കിഷോറിനെ ലാലു പ്രസാദ് യാദവിൻെറ അടുക്കലേക്ക് പറഞ്ഞയച്ചുവെന്നും ആരോപിച്ചിരുന്നു.
പ്രശാന്ത് കിഷോർ ഞങ്ങളുെട വീട്ടിൽ അഞ്ചു തവണ വന്നിട്ടുണ്ട്. ഞാൻ അദ്ദേഹത്തെ വീട്ടിൽ നിന്ന് ഇറക്കിവിടുക വരെ ചെയ്തിട്ടുണ്ട്. അയാൾ നുണയനാണ്. രണ്ടു പാർട്ടികളും തമ്മിൽ േയാജിക്കാൻ ആഗ്രഹിക്കുന്നതുെകാണ്ട് നിതീഷാണ് തന്നെ അയച്ചതെന്നാണ് അയാൾ പറഞ്ഞത്. എന്നാൽ ഞങ്ങൾ പ്രതിഷേധിച്ചു. ഞങ്ങൾ നിതീഷിനെ വിശ്വസിക്കില്ല - റാബ്റി പറഞ്ഞിരുന്നു.
നിതീഷ് എന്തുകൊണ്ടാണ് നിശബ്ദത പാലിക്കുന്നതെന്ന് തേജസ്വി യാദവ് ചോദിച്ചു. അദ്ദേഹം സംസാരിക്കണം. പ്രശാന്ത് കിഷോർ ഞങ്ങളെ വന്നു കണ്ടിരുന്നു. ലാലു പ്രസാദ് യാദവിെൻറ പുസ്തകത്തിലും ഇക്കാര്യം പറയുന്നുണ്ട്. പ്രശാന്ത് ആദ്യം നിതീഷിനോട് അനുവാദം ചോദിച്ച ശേഷം ട്വീറ്റ് ചെയ്യൂവെന്നും തേജസ്വി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.