പ്രവാസി മടക്കം; വിമാനം അനുവദിക്കുന്നതിൽ കേന്ദ്രവും കേരളവും തമ്മിൽ പോര് മുറുകുന്നു
text_fieldsന്യൂഡൽഹി/തിരുവനന്തപുരം: ഗൾഫിൽ നിന്ന് പ്രവാസികളെ കൊണ്ടുവരുന്നതിനു വിമാനം അനുവദിക്കുന്നത് സംബന്ധിച്ച് കേന്ദ്രവും കേരളവും പോര് മുറുകുന്നു. കേന്ദ്രം തയാറായിട്ടും കേരളം അനുമതി നൽകാത്തതാണ് കൂടുതൽ വിമാനം അനുവദിക്കാൻ തടസ്സമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മുരളീധരൻ ആവർത്തിച്ചപ്പോൾ, ആദ്യം നേരത്തേ അനുവദിച്ചതു നടപ്പാക്കെട്ടയെന്നും അതിനുശേഷം എണ്ണം കൂട്ടുന്നത് ആലോചിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി.
കൂടുതൽ വിമാനം അനുവദിക്കരുതെന്നും ചാർേട്ടഡ് വിമാനങ്ങളും നിയന്ത്രിക്കണമെന്നും കേരളം കത്തയച്ചുവെന്ന് ചൊവ്വാഴ്ച മന്ത്രി മുരളീധരൻ പറഞ്ഞതോടെയാണ് വിഷയം ചൂടുപിടിച്ചത്. അടുത്ത ദിവസം ഇതു നിഷേധിച്ച മുഖ്യമന്ത്രി എല്ലാ വിമാനങ്ങൾക്കും അനുമതി നൽകിയതായും അറിയിച്ചിരുന്നു. മുരളീധരനെതിരെ വിമർശനമുന്നയിക്കുകയും ചെയ്തു.
ഗള്‍ഫില്‍നിന്ന് കേരളത്തിലേക്ക് പ്രവാസികളെ തിരിച്ചുകൊണ്ടുവരാന്‍ ദിവസവും 24 വിമാനങ്ങള്‍ സര്‍വിസ് നടത്തേണ്ടതുണ്ടെന്നും അതിന് അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് കത്തയച്ചതെന്ന് വി. മുരളീധരന് ബുധനാഴ്ച ഡൽഹിയിൽ പറഞ്ഞു. ഇതിന് മറുപടിയായി കേരളം അയച്ച കത്തിൽ ഒരു ദിവസം ആകെ 12 അന്തര്‍ദേശീയ വിമാനങ്ങള്‍ക്കേ അനുമതി നല്‍കൂ എന്നാണുള്ളത്. ഗള്‍ഫില്‍നിന്ന് മാത്രം 24 പറഞ്ഞപ്പോള്‍ എല്ലാ വിദേശ രാജ്യങ്ങളില്‍ നിന്നും 12 മതിയെന്നാണ് പ്രതികരിച്ചത്. ഒരു മാസം 360 വിമാനങ്ങള്‍ എന്നാണ് ഇതിനര്‍ഥം. കത്തിലെ വരികള്‍ മന്ത്രി മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പാകെ വായിക്കുകയും ചെയ്തു.
എന്നാൽ, 36 വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തതെന്നും കൂടുതല്‍ ഷെഡ്യൂള്‍ ചെയ്താല്‍ അനുമതി കൊടുക്കാമെന്നുമാണ് മുഖ്യമന്ത്രി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞത്. അതൊന്നും കത്തില്‍ ഇല്ല. ഒരുപക്ഷേ, മുഖ്യമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. തൊഴിലുടമകള്‍ക്ക് ചാര്‍ട്ടര്‍ ചെയ്ത വിമാനം അയക്കാമെന്നും കേന്ദ്രത്തിനയച്ച കത്തില്‍ പറഞ്ഞിട്ടില്ല. ഗള്‍ഫിലെ സാഹചര്യം കണക്കിലെടുത്ത് നിബന്ധന വെക്കരുതായിരുന്നു. മുഖ്യമന്ത്രി കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കിയല്ല സംസാരിക്കുന്നതെന്നും മുരളീധരന് കുറ്റപ്പെടുത്തി.
എന്നാൽ, വ്യാഴാഴ്ച നടത്തിയ വാർത്തസമ്മേളനത്തിലും മുഖ്യമന്ത്രി വി. മുരളീധരനെതിരെ തുറന്നടിച്ചു. എല്ലാ ദിവസവും ഇദ്ദേഹത്തെക്കുറിച്ച് പറയേണ്ടിവരുന്നല്ലോയെന്ന ആമുഖത്തോടെയായിരുന്നു മറുപടി. 24 വിമാനങ്ങൾക്ക് പകരം 12 മതിയെന്ന ആക്ഷേപത്തോടും പ്രതികരിച്ചു.
വന്ദേഭാരതിൽ ജൂണിൽ ദിവസം 12 സർവിസിന് സംസ്ഥാനം സമ്മതം അറിയിച്ചിരുന്നു. അതിെൻറ അടിസ്ഥാനത്തിൽ ജൂൺ മൂന്നു മുതൽ 10 വരെ 84 വിമാനങ്ങളാണ് ഷെഡ്യൂൾ ചെയ്യേണ്ടത്. എന്നാൽ, 36 വിമാനങ്ങളേ ഷെഡ്യൂൾ ചെയ്തുള്ളൂ. ഇനിയും 48 എണ്ണം ഷെഡ്യൂൾ ചെയ്യാനുണ്ട്. ദിനംപ്രതി 12 വിമാനങ്ങൾ നടപ്പാക്കെട്ട, എന്നിട്ട് 24 ആലോചിക്കാം. കേന്ദ്രം ഷെഡ്യൂൾ ചെയ്യുന്നതനുസരിച്ച് എത്രയും സ്വീകരിക്കാൻ സംസ്ഥാനം തയാറാണ്- മുഖ്യമന്ത്രി പറഞ്ഞു.
സ്ൈപസ് െജറ്റ് വിമാനങ്ങൾക്കും സംഘടനകളുടെ 40 ചാർേട്ടഡ് വിമാനങ്ങൾക്കും അനുമതി നൽകിയിട്ടുണ്ട്. ഇൗ വിമാനങ്ങളിലൂടെ 70,712 പേർക്ക് മടങ്ങിയെത്താനാണ് അനുമതി നൽകിയത്. എന്നാൽ, ചാർേട്ടഡ് വിമാനങ്ങളിൽ അമിത ടിക്കറ്റ് നിരക്ക് ഇൗടാക്കരുതെന്നും മുൻഗണന മാനദണ്ഡങ്ങൾ പാലിക്കണമെന്നുമുള്ള നിർദേശങ്ങൾ മാത്രമാണ് കേരളം മുന്നോട്ടുെവച്ചത്. മടങ്ങിയെത്തുന്നവരുടെ ആേരാഗ്യസ്ഥിതി ഉറപ്പുവരുത്തുന്ന ഉത്തരവാദിത്തം സർക്കാറിനാണ്. കഴിഞ്ഞ ദിവസം ഒരു ചാർേട്ടഡ് വിമാനത്തിന് വിദേശത്തുനിന്ന് തിരിക്കാൻ അവിടെ നിന്ന് അനുമതി ലഭിച്ചില്ല. എന്നാൽ, അതും കേരളം അനുമതി നൽകിയില്ലെന്ന ബോധപൂർവ പ്രചാരണമുണ്ടായെന്നും പിണറായി കൂട്ടിച്ചേർത്തു.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.