രാഷ്ട്രപതി സ്ഥാനാർഥി: സർക്കാർനീക്കം കാത്ത് പ്രതിപക്ഷം
text_fieldsന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിക്കുന്നതിനു മുമ്പ് സർക്കാറിെൻറ ഭാഗത്തുനിന്നുള്ള നീക്കം എന്താണെന്ന് അറിയുന്നതിന് സാവകാശമെടുക്കാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച പ്രതിപക്ഷ പാർട്ടി പ്രതിനിധികളുടെ യോഗം തീരുമാനിച്ചു.
പ്രതീക്ഷ ഇല്ലെങ്കിൽേപാലും, പ്രതിപക്ഷത്തിനും പിന്തുണക്കാൻ കഴിയുന്ന സ്ഥാനാർഥിയെ നിർത്താൻ സർക്കാർ തയാറാണോ എന്ന് നോക്കും. ഇക്കാര്യത്തിൽ പ്രതിപക്ഷവുമായി കൂടിയാലോചനകൾക്ക് താൽപര്യപ്പെടുന്നുണ്ടോ എന്നും കാത്തിരിക്കും. അതിനുശേഷം പൊതുസ്ഥാനാർഥിയെ മത്സരിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കും. ഏകോപനത്തിന് ഏതാനും പേരുടെ ചെറുസമിതി ഉണ്ടാക്കിയിട്ടുണ്ട്. വാജ്പേയി പ്രധാനമന്ത്രിയായിരുന്ന കാലത്തും രാഷ്്ട്രപതിസ്ഥാനാർഥിയെ നിർത്തുന്ന വേളയിൽ പ്രതിപക്ഷവുമായി കൂടിയാലോചന നടന്നിട്ടുണ്ടെന്ന് സോണിയയുടെ ഉച്ചവിരുന്നിൽ തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി അടക്കമുള്ള നേതാക്കൾ ചൂണ്ടിക്കാട്ടി.
രണ്ടു മണിക്കൂർ നീണ്ട യോഗത്തിൽ 17 പാർട്ടികളുടെ പ്രതിനിധികൾ പെങ്കടുത്തു. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മുൻപ്രധാനമന്ത്രി മൻേമാഹൻസിങ്, ഗുലാംനബി ആസാദ്, തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ജനതാദൾ -യു നേതാവ് ശരദ് യാദവ്, ബി.എസ്.പി നേതാവ് മായാവതി, എൻ.സി.പി നേതാവ് ശരദ് പവാർ തുടങ്ങിയവർ യോഗത്തിൽ ഉണ്ടായിരുന്നു. കേരളത്തിലെ ഘടകകക്ഷിനേതാക്കളും പെങ്കടുത്തു.
അതേസമയം, ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ യോഗത്തിെനത്തിയില്ല. അദ്ദേഹം ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പദ്ധതികളുമായി ബന്ധപ്പെട്ടാണിതെന്നാണ് വിവരം. മമത ബാനർജിയും കഴിഞ്ഞദിവസം മോദിയെ കണ്ടിരുന്നു. പ്രതിപക്ഷ നേതാക്കളുടെ വിരുന്നിലേക്ക് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ക്ഷണമുണ്ടായിരുന്നില്ല.
മഹാത്മഗാന്ധിയുടെ ചെറുമകൻ ഗോപാൽകൃഷ്ണഗാന്ധി, ശരദ് യാദവ്, മുൻസ്പീക്കർ മീരാകുമാർ തുടങ്ങിയവരെ പൊതുസ്ഥാനാർഥികളായി പ്രതിപക്ഷം പരിഗണിക്കുന്നുണ്ട്. എന്നാൽ, പ്രതിപക്ഷസ്ഥാനാർഥിയുടെ പേരുകളൊന്നും ചർച്ച ചെയ്തില്ലെന്ന് ഗുലാംനബി ആസാദ് വിശദീകരിച്ചു.
മോദിസർക്കാറിെൻറ മൂന്നാം വാർഷികദിനത്തിൽ ഒത്തുകൂടിയ പ്രതിപക്ഷ പാർട്ടി നേതാക്കൾ, സർക്കാറിെൻറ പരാജയങ്ങൾ ചൂണ്ടിക്കാട്ടുന്ന സംയുക്ത പ്രസ്താവനയും നടത്തി. ജമ്മു-കശ്മീരിലെ സാഹചര്യങ്ങളിൽ യോഗം ഉത്കണ്ഠ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.