ആവേശം പകർന്ന് മാരത്തൺ യോഗങ്ങളുമായി പ്രിയങ്ക
text_fieldsലഖ്നോ: ലോക്സഭ തെരെഞ്ഞടുപ്പ് തന്ത്രങ്ങളുമായി പാർട്ടി പ്രവർത്തകരുമൊത്ത് ക ോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ മാരത്തൺ യോഗങ്ങൾ. പ്രിയങ്ക എത്തിയതേ ാടെ കിഴക്കൻ ഉത്തർപ്രദേശിൽ പ്രവർത്തകർ ആവേശത്തിലാണ്. പകലും രാത്രിയും മണിക്കൂറു കൾ നീളുന്ന യോഗത്തിലാണ് അവർ പെങ്കടുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മത്സരത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ‘മോദിജിയെ ഇതിനകംതന്നെ രാഹുൽജി കൈപിടിയിലൊതുക്കിക്കഴിഞ്ഞുവല്ലോ’ എന്നായിരുന്നു പ്രിയങ്കയുടെ നർമംചാലിച്ച മറുപടി.
ഭൂമി കുംഭകോണക്കേസിൽ ഭർത്താവ് റോബർട്ട് വാദ്രയെ ജയ്പുരിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യംചെയ്തതിനെ കുറിച്ച് തിരക്കിയപ്പോൾ ‘ആ കാര്യങ്ങൾ അതിെൻറ വഴിക്ക് നടക്കുമെന്നും എെൻറ ജോലിയുമായി മുന്നോട്ടുപോവുന്നു’വെന്നുമായിരുന്നു മറുപടി.
പാർട്ടിപ്രവർത്തകർക്കിടയിൽ താൻ ആവേശത്തിലാണെന്നു പറഞ്ഞ അവർ തെരഞ്ഞെടുപ്പുകളെ എങ്ങനെ നേരിടണമെന്നത് മനസ്സിലാക്കി വരുകയാണെന്നും കൂട്ടിച്ചേർത്തു. രാഹുലിെൻറ മണ്ഡലമായ അമേത്തിയിലും പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.