കുമ്മനം ഏകപക്ഷീയമായി പെരുമാറുന്നെന്ന്; ബി.ജെ.പിയിൽ ആഭ്യന്തരപ്രശ്നം വീണ്ടും തലപൊക്കുന്നു
text_fieldsതിരുവനന്തപുരം: ചെറിയ ഇടവേളക്കുശേഷം കേരള ബി.ജെ.പിയിൽ ആഭ്യന്തരപ്രശ്നം വീണ്ടും തലപൊക്കുന്നു. പാർട്ടിക്കുള്ളിൽ മുൻകാലങ്ങളിൽ സ്വാധീനമുണ്ടായിരുന്ന ഒരുവിഭാഗത്തെ വെട്ടിനിരത്തുെന്നന്ന പരാതിയാണ് ഇപ്പോൾ ഉയരുന്നത്. പാർട്ടി അധ്യക്ഷൻ കുമ്മനം രാജശേഖരൻ നടത്തിയ ജനരക്ഷായാത്രക്ക് ശേഷമാണ് പ്രശ്നം ഗുരുതരമായത്. യാത്ര വിജയിപ്പിക്കാൻ കേന്ദ്രനേതൃത്വം ഇടപെട്ട് സംസ്ഥാന ഘടകത്തിൽ വെടിനിർത്തൽ പ്രഖ്യാപിക്കുകയായിരുന്നു. ദേശീയ അധ്യക്ഷൻ അമിത്ഷാ ഉൾപ്പെടെ പെങ്കടുത്ത യാത്രയുടെ സംഘാടനത്തിലെ പാളിച്ചകൾ കേന്ദ്രനേതൃത്വത്തെയും ചൊടിപ്പിച്ചിട്ടുണ്ട്.
പാർട്ടിക്കുള്ളിെല അനൈക്യവും മെഡിക്കൽ കോളജ് കോഴവിവാദവുംമൂലം മൂന്ന് തവണ മാറ്റിയശേഷമായിരുന്നു കുമ്മനത്തിെൻറ യാത്ര നടന്നത്. കുമ്മനം ഏകാധിപതിയെപ്പോലെ കാര്യങ്ങൾ ചെയ്യുെന്നന്നാണ് ഒരുവിഭാഗം ആരോപിക്കുന്നത്. തെൻറ ഉപചാപകരുമായി മാത്രം കൂടിയാലോചിച്ച് കാര്യങ്ങൾ നടപ്പാക്കുകയാണ്. അതിനാലാണ് പല വിഷയങ്ങളിലും ശക്തമായ പ്രക്ഷോഭവുമായി രംഗത്തെത്താൻ ബി.ജെ.പിക്ക് സാധിക്കാത്തതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. മെഡിക്കൽ കോളജ് േകാഴ വിവാദവുമായി ബന്ധപ്പെട്ട പാർട്ടി അന്വേഷണ റിപ്പോർട്ട് ചോർന്ന സംഭവത്തിൽ സെക്രട്ടറിയായിരുന്ന വി.വി. രാജേഷിനെ പുറത്താക്കിയ നടപടി പുനഃപരിശോധിക്കുമെന്ന ഉറപ്പിെൻറ അടിസ്ഥാനത്തിലാണ് തങ്ങൾ യാത്രയിൽ പെങ്കടുത്തതെന്നും ഇപ്പോൾ കുമ്മനം ആ ഉറപ്പിൽനിന്ന് പിന്നാക്കംപോയെന്നുമാണ് ഒരുവിഭാഗം ആേരാപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.