തെലങ്കാന പ്രക്ഷോഭത്തിന്റെ മുൻനിരക്കാരൻ ടി.ആർ.എസ് വിരുദ്ധ സഖ്യത്തിന്
text_fieldsഹൈദരാബാദ്: തെലങ്കാന സംസ്ഥാന രൂപവത്കരണ പ്രക്ഷോഭങ്ങളുടെ തുടക്കം മുതൽ നേതൃത്വത്തിലുണ്ടായിരുന്ന പ്രഫ. എം. കോടന്ദാരം തെരഞ്ഞെടുപ്പിൽ തെലങ്കാന രാഷ്ട്രീയ സമിതി (ടി.ആർ.എസ്)യുമായി കൊമ്പുകോർക്കുന്നു.
2009ൽ തെലങ്കാന സംയുക്ത പ്രക്ഷോഭ സമിതി (ജെ.എ.സി) രൂപവത്കരിച്ചപ്പോൾ അതിെൻറ അധ്യക്ഷനായിരുന്നു ഉസ്മാനിയ യൂനിവേഴ്സിറ്റിയിൽ പൊളിറ്റിക്കൽ സയൻസ് അധ്യാപകനായിരുന്നു കോടന്ദാരം. 2014ൽ തെലങ്കാന സംസ്ഥാനം പിറന്നശേഷം ജെ.എ.സി പൗര സംഘടനയായി തുടർന്നു. ടി.ആർ.എസ് സർക്കാർ അധികാരത്തിൽ വന്നശേഷം അവർ തെലങ്കാനയുടെ സ്വപ്നങ്ങളെ വഞ്ചിക്കുകയാണെന്ന് കോടന്ദാരം വിമർശനം ഉന്നയിച്ചിരുന്നു.
തുടർന്ന്, ഇദ്ദേഹം ടി.ആർ.എസ് വിരുദ്ധനാണെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവും തിരിച്ചടിച്ചു. ഏപ്രിലിൽ ‘തെലങ്കാന ജനസമിതി’ എന്ന പാർട്ടിയുണ്ടാക്കിയ കോടന്ദാരം ഇൗ തെരഞ്ഞെടുപ്പിൽ േകാൺഗ്രസ്, ടി.ഡി.പി, സി.പി.െഎ തുടങ്ങിയ കക്ഷികളുമായി സഖ്യമുണ്ടാക്കാനുള്ള ചർച്ചകൾ തുടങ്ങി.
ടി.ആർ.എസിനെ അധികാരത്തിന് പുറത്തുനിർത്തുകയാണ് ലക്ഷ്യം. സഖ്യം രൂപവത്കരിച്ച ശേഷം സീറ്റ് വിഭജനം ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കുമെന്ന് കോടന്ദാരം പറഞ്ഞു. തെലങ്കാനയുടെ ജനാധിപത്യവത്കരണവും എല്ലാവർക്കും പ്രാതിനിധ്യമുള്ള വികസനവുമാണ് ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.