എടുത്തുപറഞ്ഞും ഏറ്റുപറഞ്ഞും സർക്കാറിെൻറ പ്രോഗ്രസ് റിപ്പോർട്ട്
text_fieldsകോഴിക്കോട്: ഭരണപുരോഗതി ജനങ്ങളെ ബോധ്യപ്പെടുത്താൻ പ്രോഗ്രസ് റിപ്പോർട്ടുമായി സംസ്ഥാന സർക്കാർ. പ്രകടനപത്രികയിലെ 35 ഇന പരിപാടികളിൽ ഒരു വർഷംെകാണ്ട് നടപ്പാക്കിയതും തുടങ്ങാൻ കഴിഞ്ഞില്ലെന്ന് തുറന്നുപറയുന്നതുമാണ് ഇൗ റിപ്പോർട്ട്.
ഇടതുമുന്നണി മന്ത്രിസഭയുെട ഒന്നാം വാർഷികാഘോഷത്തിെൻറ സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്തത്. 25 ലക്ഷം പേർക്ക് തൊഴിൽ എന്ന വാഗ്ദാനത്തിെൻറ തുടക്കമെന്ന നിലയിൽ പി.എസ്.സി വഴിയടക്കം 2,13,745 യുവാക്കൾക്ക് തൊഴിൽ നൽകിയെന്ന് റിപ്പോർട്ടിൽ അവകാശപ്പെടുന്നു. െഎ.ടി പാർക്കുകളിൽ മാത്രം 9000 പേർക്ക് ജോലി നൽകി. പട്ടികജാതി-വർഗ വിഭാഗങ്ങൾ െഎ.ടി മേഖലയിൽ തുടങ്ങുന്ന സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് തുടങ്ങാനായില്ലെന്നും പറയുന്നു. മദ്യനയവും നോട്ടുനിേരാധനവും സൃഷ്ടിച്ച തിരിച്ചടിക്കിടയിലും മുൻ വർഷത്തേക്കാൾ 60,940 ടൂറിസ്റ്റുകൾ േകരളത്തിലെത്തിയതായും റിപ്പോർട്ടിലുണ്ട്. മദ്യനയം ടൂറിസത്തെ ബാധിച്ചെന്ന് സർക്കാർ വിലപിക്കുന്നതിനിടെയാണ് ഇൗ കണക്ക്.
പൊതുമേഖല സ്ഥാപനങ്ങളുടെ നഷ്ടം 71.34 കോടിയായി കുറച്ചതായും പ്രോഗ്രസ് റിപ്പോർട്ടിലുണ്ട്. ഗെയ്ൽ പൈപ്പ്ലൈൻ പദ്ധതിയിലെ പുരോഗതിയും എടുത്തുപറയുന്നു. കർഷകർക്ക് മിനിമം വരുമാനം ഉറപ്പുവരുത്തുന്ന പദ്ധതി, നെൽവയലുകൾക്ക് റോയൽറ്റി നൽകൽ, 5000 കോടി രൂപയുടെ തീരേദശ പാക്കേജ്, പരമ്പരാഗത വ്യവസായങ്ങൾക്കായി പ്രത്യേക വകുപ്പ്, ആയുർവേദ സർവകലാശാല എന്നീ വാഗ്ദാനങ്ങൾ പാലിക്കാൻ ആദ്യവർഷം നടപടി തുടങ്ങിയിട്ടില്ലെന്ന് ഏറ്റുപറയുന്നുമുണ്ട്. പ്രവാസി വികസനനിധി തുടങ്ങാനായിട്ടില്ല. കുടുംബശ്രീയെ ഗ്രാമസഭകളുടെ ഉപഘടകങ്ങളാക്കുന്ന കാര്യത്തിലും നടപടിയായിട്ടില്ല. സ്കൂൾ തുറക്കുന്നതിനുമുമ്പ് പുസ്തകങ്ങൾ ലഭ്യമാക്കിയതും മലയാള ഭാഷാ സംരക്ഷണ നടപടികളും മറ്റും 35 ഇന പരിപാടിയിൽെപടാത്തതിനാൽ പ്രോഗ്രസ് റിപ്പോർട്ടിലും പരാമർശിക്കുന്നില്ല.
കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം തുടങ്ങിയ വമ്പൻ പദ്ധതികളുടെ പുരോഗതിയും വിവരിക്കുന്നു. സ്മാർട്ട്സിറ്റി 2021ൽ പൂർണമായും പ്രവർത്തനക്ഷമമാക്കും. കാർഷികരംഗത്തും സാമൂഹിക സുരക്ഷ പെൻഷൻ വിതരണത്തിലും കൈവരിച്ച നേട്ടവും റിപ്പോർട്ടിലുണ്ട്. സ്വയംപരിശോധനയുടെ ഭാഗമാണ് ഇൗ റിപ്പോർെട്ടന്ന് മുഖ്യമന്ത്രി പറഞ്ഞു.
റിപ്പോർട്ട് സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. നടപ്പാകാത്ത പദ്ധതികളിൽ നടപടിയെടുക്കുന്നതിനനുസരിച്ച് റിപ്പോർട്ട് കാലികമാക്കുെമന്നും പിണറായി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.