പ്രധാനമന്ത്രിയുടെ വര്‍ഗീയ പ്രസംഗം: ബി.ജെ.പിയുടെ അംഗീകാരം റദ്ദാക്കണമെന്ന് ആവശ്യം
text_fieldsന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വര്‍ഗീയ പ്രസംഗം നടത്തിയതിനെതിരെ കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി. വിവിധ സമുദായങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുന്ന തരത്തില്‍ മോദി നടത്തിയ പ്രസംഗത്തിന്‍െറ അടിസ്ഥാനത്തില്‍ ബി.ജെ.പിയുടെ അംഗീകാരം റദ്ദാക്കണമെന്ന് പരാതിയില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മോദിയുടെ പ്രസംഗത്തെ പ്രതിപക്ഷം ഒന്നടങ്കം അപലപിച്ചു. ഉത്തര്‍പ്രദേശിലെ ഫത്തേപൂരില്‍ ഞായറാഴ്ച നടത്തിയ റാലിയിലാണ് മോദി വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയത്.
ഗ്രാമങ്ങളില്‍ ഖബര്‍സ്ഥാന്‍ നിര്‍മിക്കുകയാണെങ്കില്‍ അതുപോലെ ശ്മശാനവും നിര്‍മിക്കണമെന്നും റമദാന് വൈദ്യുതി നല്‍കുമ്പോലെ ദീപാവലിക്കും വൈദ്യുതി നല്‍കണമെന്നും ഒരു വിഭാഗത്തോടും വിവേചനം കാണിക്കരുതെന്നും അത്തരമൊരു സര്‍ക്കാറാണ് കേന്ദ്രത്തിലേതെന്നും മോദി പറഞ്ഞിരുന്നു.
രാഷ്ട്രീയ ലാഭത്തിനായി ഉത്തര്‍പ്രദേശില്‍ വര്‍ഗീയ അന്തരീക്ഷം സൃഷ്ടിക്കുകയാണ് മോദി ചെയ്യുന്നതെന്ന് കുറ്റപ്പെടുത്തിയ കോണ്‍ഗ്രസ് മോദി തനിസ്വരൂപം പുറത്തെടുക്കുകയാണ് ഇതിലൂടെ ചെയ്തതെന്ന് വിമര്‍ശിച്ചു. ഇത്രയും നിരുത്തരവാദപരമായ പ്രസ്താവന മോദി നടത്തരുതായിരുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ പറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷന്‍െറ മാര്‍ഗനിര്‍ദേശങ്ങളുടെ വ്യക്തമായ ലംഘനമായതിനാല്‍ അവരുടെ ഭാഗത്തുനിന്ന് നടപടി ആവശ്യമാണെന്ന് ആനന്ദ് ശര്‍മ പറഞ്ഞു.
മോദിയുടെ പ്രസംഗം വര്‍ഗീയമാണെന്ന് വിമര്‍ശിച്ച സി.പി.എം നേതാവ് സീതാറാം യെച്ചൂരി അദ്ദേഹം ഹിന്ദുക്കളെയും മുസ്ലിംകളെയും ഭിന്നിപ്പിക്കാനാണ് നോക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് ജയിക്കാന്‍ വര്‍ഗീയ തരംതിരിവുണ്ടാക്കി പ്രധാനമന്ത്രിയുടെ ഓഫിസിന്‍െറ അന്തസ്സാണ് മോദി കളയുന്നതെന്ന് യെച്ചൂരി പറഞ്ഞു.
ഉത്തര്‍പ്രദേശുകാര്‍ക്ക് തൊഴിലാണ് വേണ്ടതെന്നും ശ്മശാനത്തെയും ഖബര്‍സ്ഥാനെയും കുറിച്ചുള്ള സംസാരങ്ങളല്ളെന്നും യെച്ചൂരി തുടര്‍ന്നു.
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ദയനീയമായി തോല്‍ക്കാന്‍ പോകുന്നതിന്‍െറ സൂചനയാണ് പ്രധാനമന്ത്രിയുടെ മതത്തിന്‍െറ നിറംപിടിപ്പിച്ച പ്രസ്താവനകള്‍ നല്‍കുന്നതെന്നും അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്‍െറ മാര്‍ച്ച് 11ന് വരാനിരിക്കുന്ന ഫലത്തിന്‍െറ അസ്വസ്ഥതയാണിതെന്നും ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ മൂന്നു ഘട്ടങ്ങളില്‍ എസ്.പി -കോണ്‍ഗ്രസ് സഖ്യവും ബി.എസ്.പിയും ബി.ജെ.പിക്ക് കടുത്ത വെല്ലുവിളിയുയര്‍ത്തിയ പശ്ചാത്തലത്തിലാണ് അവശേഷിക്കുന്ന നാലു ഘട്ടം വോട്ടെടുപ്പിനെ വര്‍ഗീയമായി നേരിടാനുള്ള ശ്രമം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും പറയറ്റുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.