ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലുറച്ച് പി.ടി. തോമസ്, കോണ്‍ഗ്രസ് നിലപാടല്ളെന്ന് ചെന്നിത്തല
text_fieldsതിരുവനന്തപുരം: ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാതെ പശ്ചിമഘട്ടം സംരക്ഷിക്കാനാവില്ളെന്ന് പി.ടി. തോമസ് എം.എല്‍.എ. എന്നാല്‍, ഇത് വ്യക്തിപരമായ നിലപാടെന്നും കോണ്‍ഗ്രസിന് അങ്ങനെയൊരു അഭിപ്രായമില്ളെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് ഒൗദ്യോഗികമായി തീരുമാനം പ്രഖ്യാപിച്ചാല്‍ പി.ടി. തോമസ് അത് അനുസരിക്കുമോ എതിര്‍ക്കുമോ എന്ന് ഭരണപക്ഷം. വരള്‍ച്ച നേരിടുന്നത് സംബന്ധിച്ച് നിയമസഭയില്‍ മുല്ലക്കര രത്നാകരന്‍ അവതരിപ്പിച്ച ഗാഡ്ഗില്‍ വിഷയത്തിലെ സ്വകാര്യ പ്രമേയചര്‍ച്ചയിലാണ് കോണ്‍ഗ്രസില്‍ രണ്ടഭിപ്രായമുയര്‍ന്നത്.
ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് തോമസ് നിലപാട് വ്യക്തമാക്കിയത്. സ്രോതസ്സുകള്‍ വറ്റിവരളുന്നത് ഗൗരവത്തോടെ കാണണമെന്നും ഇതിന് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരിഹാരമാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇത് സംബന്ധിച്ച് ചര്‍ച്ചപോലും അനുവദിക്കാതെ മുഖ്യധാര പാര്‍ട്ടികള്‍ റിപ്പോര്‍ട്ട് തള്ളിക്കളയുകയായിരുന്നു. കാളപെറ്റെന്ന് കേട്ടപാടെ കയറെടുക്കുകയായിരുന്നു അവരെല്ലാം.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കൃഷിക്കാര്‍ക്കെതിരാണെന്ന തെറ്റിദ്ധാരണയാണ് പ്രചരിപ്പിച്ചത്. റിപ്പോര്‍ട്ടിനെ അനുകൂലിച്ചതിന്‍െറ പേരില്‍ സ്വന്തം ശവഘോഷയാത്രവരെ തനിക്ക് കാണേണ്ടിവന്നു. കസ്തൂരിരംഗന്‍, ഉമ്മന്‍ വി. ഉമ്മന്‍ റിപ്പോര്‍ട്ട് എന്നൊക്കെ പറഞ്ഞത് താല്‍ക്കാലിക രാഷ്ട്രീയ ലാഭത്തിന് വേണ്ടി നിലകൊണ്ടതാണ് കേരളത്തെ കൊടുംവരള്‍ച്ചയിലേക്ക് തള്ളിയതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗിലെ എന്‍.ഷംസുദ്ദീനാണ് പി.ടി. തോമസിന് ആദ്യം മറുപടി പറഞ്ഞത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാത്തതാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് പറയാനാവില്ളെന്നും റിപ്പോര്‍ട്ട് പ്രാവര്‍ത്തികമായാല്‍ മലയോരങ്ങളില്‍ താമസിക്കുന്ന ജനവിഭാഗങ്ങള്‍ മുഴുവന്‍ കുടിയിറങ്ങേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ പാര്‍ട്ടി നിലപാടല്ല പി.ടി പറഞ്ഞതെന്ന കാര്യം ആവര്‍ത്തിച്ച ചെന്നിത്തല കോണ്‍ഗ്രസ് നേരത്തെതന്നെ ഈ വിഷയത്തില്‍ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. അന്നും പി.ടി. തോമസിന് വ്യത്യസ്ത അഭിപ്രായമുണ്ടായിരുന്നു. ആ അഭിപ്രായത്തില്‍ തോമസ് ഇന്നും ഉറച്ചുനില്‍ക്കുന്നെന്നും ചെന്നിത്തല പറഞ്ഞു. ഇതിനിടെ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നാണ് കോണ്‍ഗ്രസിന്‍െറ അഭിപ്രായമെന്ന് കെ. മുരളീധരനും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.