സി.പി.എം നേതാക്കളും അണികളും വീടുകളിലേക്ക്; ജനബന്ധം വീണ്ടെടുക്കുക ലക്ഷ്യം
text_fieldsകണ്ണൂർ: നഷ്ടമാകുന്ന ജനബന്ധം വീണ്ടെടുക്കാൻ സി.പി.എം നേതാക്കളും അണികളും ഇന്ന് വീടുകളിലേക്ക്. പാർട്ടി പ്ലീനം നിർദേശിച്ച തെറ്റുതിരുത്തൽ നടപടികളുടെ ഭാഗമാണ് ജൂലൈ ഒന്നു മുതൽ മൂന്നുവരെയുള്ള ത്രിദിന ഗൃഹസന്ദർശനം. ആദ്യകാലങ്ങളിൽ പാർട്ടി നേതാക്കൾക്കും അണികൾക്കുമുണ്ടായിരുന്ന ജനബന്ധം പുതിയകാലത്ത് വേണ്ടത്രയില്ലെന്നാണ് ഇടതുപക്ഷത്തിന് നേരിട്ട തിരിച്ചടികൾ വിലയിരുത്തിയ പാർട്ടി കണ്ടെത്തിയത്. പാർട്ടിയുടെ കരുത്ത് ചോരുന്നനിലയിലേക്ക് വളരുന്ന അപകടം തിരിച്ചറിഞ്ഞുള്ള പരിഹാര നടപടികളിലൊന്നാണ് ഗൃഹസന്ദർശനം.
പാർട്ടി നേതാക്കൾ ചിരി മറന്നുവെന്ന വിമർശനം ആവർത്തിച്ചുയരുന്ന പശ്ചാത്തലത്തിൽ കൂടിയാണ് നിറഞ്ഞ ചിരിയുമായി വീടുകളിലേക്ക് കടന്നുചെല്ലാൻ നേതാക്കളോട് പാർട്ടി നിർദേശിക്കുന്നത്. കഴിഞ്ഞവർഷം ഒരു ദിവസമായിരുന്നു ഗൃഹസന്ദർശന പരിപാടി. പാർട്ടി ഗ്രാമങ്ങളിലടക്കം സംഘ്പരിവാർ കടന്നുകയറ്റഭീഷണി നേരിടുന്ന രാഷ്ട്രീയ സാഹചര്യത്തിലാണ് ഇക്കുറി മൂന്നുദിവസം നിശ്ചയിച്ചത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തിരുവനന്തപുരം കുന്നുകുഴിയിൽ വീടുകയറലിന് നേതൃത്വം നൽകും.
സി.പി.എം മന്ത്രിമാരുടെ നേതൃത്വത്തിലാണ് അതത് ജില്ലകളിലെ ഗൃഹസന്ദർശനം. എം.പിമാരും എൽ.എൽ.എമാരും മറ്റ് ജനപ്രതിനിധികളും പെങ്കടുക്കും. കണ്ണൂർ ജില്ലയിൽ 1776 സ്ക്വാഡുകളാണ് ഇതിനായി രൂപവത്കരിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിലും സമാനമായ ഒരുക്കങ്ങൾ പൂർത്തിയാക്കി. വീട്ടുകാർക്ക് മുന്നിൽ സി.പി.എമ്മിെൻറ രാഷ്ട്രീയനിലപാട് വിശദീകരിക്കാനുള്ള അവസരമായാണ് ഗൃഹസന്ദർശനത്തെ പാർട്ടി കാണുന്നത്. സംസാരിക്കാൻ തയാറാകുന്ന വീട്ടുകാരുമായി ആരോഗ്യകരമായ സംവാദത്തിനും ഒരുക്കമായാണ് നേതാക്കൾ വീടുകളിലെത്തുക. പ്രത്യേക ലഘുലേഖയും തയാറാക്കിയിട്ടുണ്ട്. മോദിസർക്കാറിെൻറ മൂന്നു വർഷവും പിണറായിസർക്കാറിെൻറ ഒരു വർഷവും വിലയിരുത്തി പാർട്ടിയുടെ ജനപക്ഷനിലപാട് വിശദീകരിക്കുന്നതാണ് ലഘുലേഖ. ഫസൽ കേസുമായി ബന്ധപ്പെട്ട് പാർട്ടി നേരിടുന്ന ആക്ഷേപം വിശദീകരിക്കുന്ന മറ്റൊരു ലഘുലേഖ കണ്ണൂരിലേക്ക് പ്രത്യേകമായും തയാറാക്കിയിട്ടുണ്ട്.
സി.പി.എം നേതാക്കളായ കാരായിമാരെ പ്രതിസ്ഥാനത്ത് നിർത്തുന്ന ഫസൽ കൊലപാതകത്തിന് പിന്നിലെ യഥാർഥപ്രതികൾ സംഘ്പരിവാറാണെന്ന ആർ.എസ്.എസുകാരെൻറ വെളിപ്പെടുത്തൽ അടിസ്ഥാനമാക്കിയുള്ളതാണ് ഇൗ ലഘുലേഖ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.