ബി.ജെ.പിയുടെ ദേശീയത ഏശാതെ പഞ്ചാബ്
text_fieldsഅമൃത്സർ: രാജ്യം മുഴുവൻ ആളിക്കത്തിച്ചു മുതലെടുക്കാൻ ബി.ജെ.പി ആയുധമാക്കിയ ദേശീയ ത പഞ്ചാബിൽ ഏശിയിട്ടില്ല. പാകിസ്താനിൽ ഇന്ത്യൻ സൈന്യം നടത്തിയ പ്രത്യാക്രമണവും മറ്റ ു സൈനിക വിഷയങ്ങളും വിതച്ച് അകാലിദളിനൊപ്പം പഞ്ചാബിലും നേട്ടം കൊയ്യാമെന്നായിരുന്നു ബി.ജെ.പി കണക്കുകൂട്ടൽ.
അതിർത്തികടന്നുള്ള ആക്രമണത്തിൽ പാകിസ്താനിൽ അകപ്പെട്ടുപോയ വ്യോമസേന കമാൻഡർ അഭിനന്ദൻ വർധമാൻ ഇന്ത്യയിലേക്ക് കടന്നുവന്ന വാഗാ അതിർത്തി അമൃത്സർ മണ്ഡലത്തിലാണ്. പാകിസ്താനോട് അതിർത്തി പങ്കിടുന്ന മണ്ഡലം. എന്നാൽ, ഇവിടെ പോലും സൈനിക ആക്രമണം തെരെഞ്ഞടുപ്പ് പ്രചാരണ വിഷയമാക്കാൻ ബി.ജെ.പിക്കാവുന്നില്ല.
പ്രവാസി കോൺഗ്രസ് വിഭാഗം തലവൻ സാംപിത്രോഡയുടെ സിഖ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട പരാമർശമാണ് അവസാന നിമിഷം ബി.ജെ.പി പ്രചാരണായുധമാക്കുന്നത്. സഖ്യകക്ഷിയായ അകാലിദളിെൻറ പ്രവർത്തകർ പോലും ബി.ജെ.പിയുടെ അവസരവാദ ദേശീയതക്കെതിരെയാണ് സംസാരിക്കുന്നത്. 2014 ൽ ബി.ജെ.പി പഞ്ചാബിൽ വിജയിച്ച ഗുരുദാസ്പുർ, ഹോഷിയാപുർ മണ്ഡലങ്ങളിലും സമാനമാണ് അവസ്ഥ. തങ്ങളുടെ പ്രശ്നങ്ങൾ യുവാക്കളുടെ തൊഴിലും കാർഷിക വിളകളുടെ വിലയില്ലായ്മയുമാണെന്ന് പഞ്ചാബിലെ വോട്ടർമാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.