സുകുമാരൻ നായരെ തള്ളി ബാലകൃഷ്ണ പിള്ള; എൻ.എസ്.എസിന് സമദൂരമേയുള്ളൂ
text_fieldsതിരുവനന്തപുരം: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായ രുടെ ശരിദൂരത്തെ തള്ളി മുതിർന്ന നേതാവ് ആർ. ബാലകൃഷ്ണ പിള്ള. എൻ.എ സ്.എസ് എന്ന പ്രസ്ഥാനത്തിന് സമദൂരമേയുള്ളൂവെന്ന് എൻ.എസ്.എസ് പ്രതിനിധിസഭാ അംഗവും പത്തനാപുരം താലൂക്ക് യൂനിയൻ ചെയർമാനുമായ അദ്ദേഹം പറഞ്ഞു. ‘എൻ.എസ്.എസ് സമദൂരം മാറ്റി ശരിദൂരം സ്വീകരിച്ചെന്ന് പത്രങ്ങളിൽ കണ്ടു. പക്ഷേ, തങ്ങൾക്കാർക്കും നിർദേശം ലഭിച്ചിട്ടില്ല. അത് സംഘടനപരമായി ആലോചിച്ച് ചെയ്തതാണോ എന്ന് തനിക്ക് സംശയമുണ്ട്’- വാർത്തസമ്മേളനത്തിൽ ബാലകൃഷ്ണ പിള്ള പറഞ്ഞു.
സുകുമാരൻ നായര്‍ക്ക് വ്യക്തിപരമായ അഭിപ്രായം പറയാം. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ ശരിദൂരം എന്ന് പറഞ്ഞതായി അറിയില്ല. താന്‍ ഇപ്പോഴും എന്‍.എസ്.എസ് സമിതികളിലുണ്ട്. സുകുമാരൻ നായർ പറഞ്ഞത് എൻ.എസ്.എസിെൻറ അഭിപ്രായമാണോ എന്ന് വ്യക്തമല്ല. എൻ.എസ്.എസിന് രാഷ്ട്രീയമില്ല. എൻ.എസ്.എസിെൻറ നേതാക്കൾ കാലകാലങ്ങളിൽ രാഷ്ട്രീയ നിലപാട് സ്വീകരിച്ചിട്ടുണ്ട്. എൻ.ഡി.പി എന്ന പാർട്ടി സ്ഥാപിക്കപ്പെട്ടു. പി.കെ. നാരായണപ്പണിക്കരും കിടങ്ങൂർ ഗോപാലകൃഷ്ണ പിള്ളയും നേരത്തേ എൻ.ഡി.പി നേതാക്കളായിരുന്നു. മന്നത്ത് പത്മനാഭൻ േപാലും എൻ.എസ്.എസിെൻറ പേരിൽ വോട്ട് പിടിച്ചിട്ടില്ല. ശരിദൂരമെന്നത് സുകുമാരൻ നായരുടെ വ്യക്തിപരമായ അഭിപ്രായമാണോയെന്ന ചോദ്യത്തിന് താന്‍ പറഞ്ഞതില്‍ എല്ലാമുണ്ടെന്നായിരുന്നു പിള്ളയുടെ മറുപടി. തേൻറത് വ്യക്തിപരമായ അഭിപ്രായമെന്നാണ് സുകുമാരൻ നായർ തെരഞ്ഞെടുപ്പ് കഴിഞ്ഞശേഷം പറഞ്ഞത്. അദ്ദേഹത്തിന് തെൻറ നിലപാട് തുടരാൻ അവകാശമുണ്ട്. നായർ സമുദായം ഇന്ന രീതിയിൽ വോട്ട് ചെയ്യണമെന്ന് ജനറൽ സെക്രട്ടറി എവിടെയും പറഞ്ഞതായി താൻ കേട്ടില്ല.
മുന്നാക്ക വികസന കോർപറേഷന് സർക്കാർ സഹായം ലഭിക്കുന്നില്ലെന്ന സുകുമാരൻ നായരുടെ അഭിപ്രായവും അദ്ദേഹം തള്ളി. എൻ.എസ്.എസിന് ചില പരാതികളുണ്ടാകാം. മുന്നാക്ക കോര്പറേഷന് ലഭിക്കേണ്ട പണം ലഭിച്ചു. അത് മാര്‍ച്ചിനുള്ളില്‍ ചെലവഴിക്കാനും തീരുമാനിച്ചിട്ടുണ്ട്. ദേവസ്വം ബോർഡിൽ ജോലിക്ക് മുന്നാക്കക്കാർക്ക് 10 ശതമാനം സംവരണം അനുസരിച്ച് പട്ടിക തയാറാക്കിയതോടെ ആ പരാതിയിലും വലിയ കാര്യമില്ലെന്ന് ബാലകൃഷ്ണ പിള്ള പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.