Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightആ​ർ.​കെ ന​ഗ​ർ...

ആ​ർ.​കെ ന​ഗ​ർ തി​ള​ച്ചു​മ​റി​യു​ന്നു

text_fields
bookmark_border
ആ​ർ.​കെ ന​ഗ​ർ തി​ള​ച്ചു​മ​റി​യു​ന്നു
cancel

ചെന്നൈ: ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പ് പ്രചാരണം കൊണ്ടും കൊടുത്തും കത്തിക്കയറുന്നു. ശക്തമായ ചതുഷ്കോണ മത്സരത്തി​െൻറ ആവേശത്തിൽ സ്ഥാനാർഥികളും അണികളും കളം നിറഞ്ഞുനിൽക്കുകയാണ്.

അണ്ണാ ഡി.എം.കെ ശശികലപക്ഷം സ്ഥാനാർഥിയും പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയുമായ ടി.ടി.വി. ദിനകരൻ, ഒ. പന്നീർസെൽവം പക്ഷം സ്ഥാനാർഥി ഇ. മധുസൂദനൻ, ജയലളിതയുടെ സഹോദരപുത്രി എം.ജി.ആർ-അമ്മ-ദീപ പേരവൈ സംഘടന ബാനറിൽ മത്സരിക്കുന്ന ദീപ ജയകുമാർ, ഡി.എം.കെയിെല മരുതു ഗണേഷ് എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖർ. ബി.ജെ.പി രംഗത്തിറക്കിയ പ്രമുഖ സംഗീതജ്ഞൻ ഗംഗൈ അമരൻ, വിജയകാന്തി​െൻറ ഡി.എം.ഡി.കെ പ്രതിനിധി പി. മതിവാണൻ, സി.പി.എമ്മി​െൻറ ലോകനാഥൻ എന്നിവർ കളം കെണ്ടത്താൻ പാടുപെടുകയാണ്. ജനശ്രദ്ധ ആകർഷിക്കാൻ പതിനെട്ടടവും  പുറത്തെടുക്കുന്നതിൽ അണികൾ മത്സരിക്കുകയാണ്. ശശികല-പന്നീർസെൽവം വിഭാഗങ്ങളാണ് പ്രചാരണത്തിൽ മുന്നിൽ. ജയലളിതയുടെ പിൻഗാമികൾ തങ്ങളാണെന്ന് അവകാശപ്പെടുന്ന ഇവർ പരസ്പരം ചളിവാരിയെറിയുന്നതിലും ഒരുപടി മുന്നിലാണ്. പാർട്ടി പിളർന്നതിനുശേഷമുള്ള ആദ്യ അതിജീവന പോരാട്ടം ജയിച്ചുകയറാൻ ഇരു വിഭാഗങ്ങളും പരമാവധി പരിശ്രമിക്കുകയാണ്.

ജയലളിതയുടെ ദുരൂഹ മരണവും ശശികലക്കുള്ള സംശയകരമായ പങ്കും പന്നീർസെൽവം  വിഭാഗത്തി​െൻറ പ്രചാരണായുധമാണ്. ജയലളിതയുടെ തോഴിയായി എത്തി പാർട്ടി പിടിച്ചടക്കിയതും അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിൽവാസവും മുൻ മുഖ്യമന്ത്രി പന്നീർസെൽവവും സ്ഥാനാർഥി മധുസൂദനനും പരാമർശിക്കാതെ പോവില്ല. ജെല്ലിക്കെട്ട് വിഷയത്തിൽ പന്നീർസെൽവത്തി​െൻറ ഇടപെടലുകൾ ഒാർമിപ്പിക്കാൻ കാളയുമായിട്ടായിരുന്നു മധുസൂദന​െൻറ പ്രചാരണം. തങ്ങളുടെ പക്ഷത്തേക്ക് േചരുന്ന മുൻ േനതാക്കളെയും രംഗത്തിറക്കുന്നുണ്ട്.

അധികാരത്തി​െൻറ എല്ലാ സൗകര്യങ്ങളും ശശികല വിഭാഗത്തി​െൻറ  സ്ഥാനാർഥി ടി.ടി.വി. ദിനകരന്  കിട്ടുന്നുണ്ട്. ഒാരോ പ്രദേശത്തെയും പ്രചാരണത്തിന് നേതൃത്വം നൽകുന്നത് മന്ത്രിമാരാണ്. ഇവർക്കെതിരെ പണവിതരണ ആരോപണം പ്രതിപക്ഷപാർട്ടികൾ ഉന്നയിക്കുന്നുണ്ട്. പാർട്ടിയെ ഭിന്നിപ്പിച്ച് ഡി.എം.കെയുമായി ചേർന്ന് പന്നീർസെൽവം ഒറ്റുകൊടുത്തെന്നാണ് ദിനകരൻ ജനങ്ങൾക്ക് മുന്നിൽവെക്കുന്നത്. രണ്ടു കൂട്ടരെയും കടന്നാക്രമിക്കാൻ കിട്ടുന്ന ഒരവസരവും ഡി.എം.െക പാഴാക്കുന്നില്ല. സ്ഥാനാർഥി മരുതു ഗണേഷി​െൻറ പ്രാദേശിക ബന്ധം പരമാവധി വോട്ടാക്കി മാറ്റാനാണ് ഡി.എം.കെ ശ്രമിക്കുന്നത്. പാർട്ടി വർക്കിങ് പ്രസിഡൻറ് എം.കെ. സ്റ്റാലിൻ അണികൾക്ക് നിർദേശം നൽകി പല ദിവസങ്ങളിലും മണ്ഡലത്തിലുണ്ട്. ജയലളിതയുടെ രൂപസാദൃശ്യമുള്ള സഹോദരപുത്രി ദീപ ജയകുമാറിനെ കാണാൻ സ്ത്രീകൾ ധാരാളമായി തടിച്ചുകൂടുന്നത് അവർക്ക് പ്രതീക്ഷനൽകുന്നു.  ദീപയെ തൊട്ടും തലോടിയും സ്ത്രീകൾ ജയലളിതയുടെ സാന്നിധ്യം അനുഭവിച്ചറിയുകയാണ്. 

താൻ സംഗീതം നൽകിയ പാട്ടുകൾപാടിയാണ് താമരക്കായി ഗംഗൈ അമരൻ വോട്ട് ചോദിക്കുന്നത്. പ്രചാരണം ശക്തിപ്പെട്ടതോടെ റോഡുകളെല്ലാം മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിൽ െപട്ടിരിക്കുകയാണ്. പണകൈമാറ്റവും മറ്റും തടയാൻ തെരഞ്ഞെടുപ്പ് കമീഷ​െൻറ നിരീക്ഷണം ശക്തമാണ്. 256 വോെട്ടടുപ്പ് കേന്ദ്രങ്ങളും പ്രശ്നബാധിതമായാണ് കണക്കാക്കുന്നത്.  സംസ്ഥാന പൊലീസിെന കൂടാതെ അർധസൈനിക വിഭാഗത്തെയും രംഗത്തിറക്കിയിട്ടുണ്ട്. പെരുമാറ്റച്ചട്ടലംഘനവുമായി ബന്ധപ്പെട്ട് 145 പരാതികൾ കമീഷന് ലഭിച്ചിട്ടുണ്ട്. ഏപ്രിൽ 12നാണ് വോെട്ടടുപ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:by election 2017
News Summary - r k nagar is in election heat
Next Story