ആര്‍ക്കൊപ്പം ആര്‍.കെ നഗര്‍?
text_fieldsചെന്നൈ: ജയലളിതയുടെ മരണത്തത്തെുടര്‍ന്ന് അടുത്തമാസം 12ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെന്നൈ നഗരത്തിലെ ഡോ. രാധാകൃഷ്ണ നഗര്‍ മണ്ഡലം അണ്ണാഡി.എം.കെയിലെ ഇരുവിഭാഗങ്ങള്‍ക്കും അതിജീവന പോരാട്ടത്തിനുള്ള വേദിയാണ്. പിളര്‍ന്നുനില്‍ക്കുന്ന ഭരണപക്ഷത്തിന്‍െറ ശക്തി ക്ഷയിച്ചതും വോട്ടുകള്‍ വിഭജിക്കുന്നതും അനുകൂലമായാല്‍ ഡി.എം.കെക്കു മണ്ഡലം പിടിക്കാന്‍ കഴിയും. ജയലളിതയുടെ സഹോദരപുത്രി ദീപയുടെ സ്ഥാനാര്‍ഥിത്വം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വെല്ലുവിളിയാണ്.
എന്നാല്‍, ജയലളിതയോടുള്ള സഹതാപതരംഗമാകും വോട്ടിന്‍െറ ഒഴുക്കു നിശ്ചയിക്കുക. വികസന വാഗ്ദാനങ്ങള്‍ക്കുപരി ജയലളിതയുടെ ചികിത്സ, മരണം സംബന്ധിച്ച ദുരൂഹതകളില്‍ പരസ്പര ആരോപണങ്ങളില്‍ പ്രചാരണം തിളച്ചുമറിയും. വിജ്ഞാപനത്തത്തെുടര്‍ന്ന് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വന്നു. മാര്‍ച്ച് 16 മുതല്‍ 23 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. ഏപ്രില്‍ 15ന് പുറത്തുവരുന്ന ഫലം തമിഴ് രാഷ്ട്രീയത്തിന്‍െറ ഭാവി വെളിവാകുന്ന ജനകീയ തീരുമാനമാകും. തുടര്‍ച്ചയായി നാലുപ്രാവശ്യം അണ്ണാഡി.എം.കെയുടെ മണ്ഡലമാണ് ആര്‍.കെ നഗര്‍. രണ്ടുവര്‍ഷത്തിനിടെ രണ്ട് ഉപതെരഞ്ഞെടുപ്പ് ഉള്‍പ്പെടെ മൂന്നാം വോട്ടെടുപ്പാണിത്.
അധികാര വടംവലികള്‍ക്കിടെ പിളര്‍ന്നുനില്‍ക്കുന്ന എ.ഐ.എ.ഡി.എം.കെ ഒൗദ്യോഗികപക്ഷമെന്ന് അവകാശപ്പെടുന്ന ശശികല വിഭാഗത്തിന് ആര്‍.കെ നഗറില്‍ കാര്യമായ ജനസ്വാധീനമില്ല. അമ്മക്കാണ് തങ്ങള്‍ വോട്ടു ചെയ്തതെന്നും വോട്ടുതേടി അവരത്തെുമ്പോള്‍ വാഹനത്തില്‍ നിഴലായിനിന്ന ശശികലയെ അംഗീകരിക്കാനാകില്ളെന്നുമാണ് ജനം പറയുന്നത്. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ജയില്‍ശിക്ഷയനുഭവിക്കുന്ന ശശികലയുടെ അസാന്നിധ്യത്തില്‍ സഹോദരിപുത്രനും പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി. ദിനകരനെ എ.ഐ.എ.ഡി.എം.കെ ഒൗദ്യോഗിക പക്ഷത്തിന്‍െറ സ്ഥാനാര്‍ഥിയായി നിശ്ചയിക്കാന്‍ സാധ്യതയുണ്ട്. ദിനകരന്‍ വിജയിച്ചത്തെിയാല്‍ മുഖ്യമന്ത്രിസ്ഥാനം എടപ്പാടി പളനിസാമി ഒഴിഞ്ഞുകൊടുക്കേണ്ടി വരും. അതേസമയം, പാര്‍ട്ടി കുടുംബാധിപത്യത്തിലെന്ന ആരോപണത്തില്‍നിന്ന് രക്ഷപ്പെടാന്‍ ജയലളിതയുടെ സഹോദരപുത്രന്‍ ദീപക് ജയകുമാറിനെ സ്ഥാനാര്‍ഥിയാക്കി ആര്‍.കെ നഗറിലെ ജനങ്ങളുടെ വൈകാരികത മുതലെടുക്കാനും ഒൗദ്യോഗികപക്ഷം മുതിര്‍ന്നേക്കുമെന്നു സൂചനയുണ്ട്.
പാര്‍ട്ടി പ്രവര്‍ത്തകരുടെ പിന്തുണമാത്രം കൈവശമുള്ള ഒ. പന്നീര്‍ശെല്‍വം വിഭാഗം തെരഞ്ഞെടുപ്പില്‍ നന്നേ വിയര്‍പ്പൊഴുക്കേണ്ടിവരും. ജയലളിതയോടു ചേര്‍ന്നുനിന്ന ഒരാളെ സ്ഥാനാര്‍ഥിയായി കണ്ടത്തെുകയാണ് പന്നീര്‍ വിഭാഗത്തിന്‍െറ വെല്ലുവിളി. പന്നീര്‍ശെല്‍വം വിഭാഗത്തിന്‍െറ പിന്തുണയോടെ ദീപയാണ് ആര്‍.കെ നഗറില്‍ മത്സരിക്കുന്നതെങ്കില്‍ വിജയസാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.