രാഹുൽ വിളിച്ചു; യു.ഡി.എഫ് നേതാക്കൾ ഡൽഹിക്കു പറന്നു
text_fieldsകൽപറ്റ: മണ്ഡലത്തിലെ വികസനം ചർച്ചചെയ്യാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എം.പിയ ുടെ ക്ഷണമനുസരിച്ച് വയനാട് മണ്ഡലത്തിലെ ഏഴു നിയമസഭ മണ്ഡലങ്ങളിൽനിന്ന് യു.ഡി.എ ഫ് നേതാക്കൾ ഡൽഹിക്കു പറന്നു. വെള്ളിയാഴ്ച രാവിലെ 10നാണ് രാഹുലുമായി കൂടിക്കാഴ്ച. മുക്കം, കൽപറ്റ എന്നിവിടങ്ങളിൽ എം.പി ഓഫിസുകൾ തുറക്കുന്നതടക്കം മറ്റു കാര്യങ്ങളും ച ർച്ചയിൽ വരും.
നിയമസഭ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ, കൺവീനർ, മലപ്പുറം, കോഴിക്കോട്, വയനാട് ഡി.സി.സി പ്രസിഡൻറുമാർ, മണ്ഡലത്തിൽനിന്നുള്ള കെ.പി.സി.സി ഭാരവാഹികൾ തുടങ്ങി 23 പേരാണ് രാഹുലിനെ കാണുന്നത്. എ.ഐ.സി.സി ആസ്ഥാനത്തുനിന്ന് ക്ഷണം ലഭിച്ചവർ ഉടൻ ഡൽഹിക്ക് പുറപ്പെടുകയായിരുന്നു. കോൺഗ്രസ്, മുസ്ലിം ലീഗ് ഭാരവാഹികളാണ് സംഘത്തിലുള്ളത്. ‘പ്രത്യേക യോഗം’ എന്നാണ് ഡി.സി.സി പ്രസിഡൻറുമാരെ മുകളിൽനിന്ന് അറിയിച്ചത്.
രാഹുലിന് മണ്ഡലവുമായി നിരന്തരം നേരിട്ട് ബന്ധത്തിന് പരിമിതികളുണ്ട്. അതു പരിഹരിക്കാനുള്ള മാർഗങ്ങൾ നാളത്തെ കൂടിക്കാഴ്ചയിൽ വിശദീകരിച്ചേക്കും. എം.പി ഓഫിസ് ഹൈടെക് സൗകര്യത്തോടെ സജ്ജീകരിക്കാനാണ് തീരുമാനം. നിയമസഭ മണ്ഡലങ്ങളിലും രാഹുലിെൻറ വക്താവ് ഉണ്ടാകും. ആര്യാടൻ മുഹമ്മദ്, എൻ. സുബ്രഹ്മണ്യൻ, എ.പി. അനിൽകുമാർ, കെ.സി. റോസക്കുട്ടി ടീച്ചർ, കെ.കെ. അബ്രഹാം, പി.കെ. ജയലക്ഷ്മി പി.വി. ബാലചന്ദ്രൻ, ഐ.സി. ബാലകൃഷ്ണൻ, ടി. സിദ്ദീഖ്, വി.വി. പ്രകാശ്, പി.പി. ആലി തുടങ്ങിയ നേതാക്കൾ വ്യാഴാഴ്ച ഡൽഹിയിലെത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പിലെ ചരിത്രവിജയത്തിനുശേഷം കഴിഞ്ഞ ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ രാഹുൽ മണ്ഡലത്തിൽ റോഡ് ഷോ നടത്തുകയും വോട്ടർമാർക്ക് നന്ദി പറയുകയും നിവേദനങ്ങൾ സ്വീകരിക്കുകയും ചെയ്തിരുന്നു. കൂടാതെ, പാർലെമൻറ് അംഗം എന്ന നിലയിലുള്ള നിവേദനങ്ങൾ മണ്ഡലത്തിൽനിന്ന് രാഹുലിനെ തേടിയെത്തുന്നുണ്ട്. മണ്ഡലത്തിെൻറ നീറുന്ന പ്രശ്നങ്ങൾ നാളെ നടക്കുന്ന കൂടിക്കാഴ്ചയിലും എം.പിക്കു മുന്നിൽ അവതരിപ്പിക്കുമെന്ന് സംഘത്തിലെ മുതിർന്ന േനതാവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.