രാഹുലിന്റെ സ്ഥാനാരോഹണം: പ്രവർത്തക സമിതി രണ്ടാഴ്ചക്കകം
text_fieldsന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയെ നാമനിർദേശം ചെയ്യുന്നതിനുള്ള സുപ്രധാന പ്രവർത്തക സമിതി യോഗം രണ്ടാഴ്ചക്കുള്ളിൽ വിളിച്ചേക്കും. രാഹുലിെൻറ സ്ഥാനാരോഹണം ഇനിയും വൈകരുതെന്ന് എ.െഎ.സി.സി ജനറൽ സെക്രട്ടറിമാരുടെ യോഗത്തിൽ അഭിപ്രായം ഉയർന്ന പശ്ചാത്തലത്തിൽ നവംബർ പകുതിക്കു മുമ്പ് പ്രവർത്തക സമിതി വിളിക്കാനാണ് ധാരണ ഉണ്ടായത്. അധ്യക്ഷ പദവി ഏറ്റെടുക്കാൻ തയാറാണെന്ന് രാഹുൽ യോഗത്തെ അറിയിച്ചു.
ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പു കഴിഞ്ഞ ശേഷം രാഹുലിലെ അധ്യക്ഷനാക്കുകയെന്ന കാഴ്ചപ്പാടാണ് ഉണ്ടായിരുന്നത്. എന്നാൽ അനിശ്ചിതത്വം തുടരുന്നത് സംഘടനയെ ബാധിക്കുന്നുവെന്ന് നിരവധി എ.െഎ.സി.സി ജനറൽ സെക്രട്ടറിമാർ രാഹുൽ ഗാന്ധിയോട് പറഞ്ഞു. എന്നാൽ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റിയുടെ ശിപാർശ കിട്ടിയ ശേഷം കോൺഗ്രസ് അധ്യക്ഷയുമായി കൂടിയാലോചിച്ചു വേണം പ്രവർത്തക സമിതി യോഗം വിളിക്കാനെന്ന് സംഘടന ചുമതലയുള്ള ജന. സെക്രട്ടറി ജനാർദൻ ദ്വിവേദി ചൂണ്ടിക്കാട്ടി.
സോണിയ ആശുപത്രിയിലായത് ഇടക്ക് ചർച്ചകളെ ബാധിച്ചിരുന്നു. വൈകാതെ പ്രവർത്തക സമിതി വിളിച്ച് രാഹുലിനെ അധ്യക്ഷനാക്കുന്നതിനുള്ള തീരുമാനം എടുക്കുമെങ്കിലും, എ.െഎ.സി.സി സമ്മേളനമാണ് അതിന് അന്തിമ അംഗീകാരം നൽകുക. ഇൗ സമ്മേളനം ഡിസംബറിൽ മാത്രമേ നടക്കൂ. സംഘടന തെരഞ്ഞെടുപ്പു പൂർത്തിയാക്കാൻ ഡിസംബർ വരെ കോൺഗ്രസിെൻറ തെരഞ്ഞെടുപ്പു കമീഷൻ സമയം അനുവദിച്ചിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.