രാഹുൽ ഗാന്ധി പൊതുതെരഞ്ഞെടുപ്പിലെ മുഖ്യ ശ്രദ്ധാകേന്ദ്രമാകും -മുല്ലപ്പള്ളി
text_fieldsകൊച്ചി: രാജ്യം ഇന്ന് ഏറ്റവുമധികം ശ്രദ്ധിക്കുന്ന വ്യക്തിയായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മാറിയെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. വരുന്ന പൊതുതെരഞ്ഞെടുപ്പിലെ മുഖ്യ ശ്രദ്ധാകേന്ദ്രവും അദ്ദേഹമാ യിരിക്കും. രാഹുൽ ഗാന്ധിയുടെ കൊച്ചി സന്ദർശനത്തിെൻറ ഭാഗമായുള്ള സ്വാഗതസംഘ രൂപവത്കരണ യോഗത്തിൽ അധ്യക്ഷപ്രസ ംഗം നടത്തുകയായിരുന്നു അദ്ദേഹം.
നരേന്ദ്ര മോദിയുടെ ദുർഭരണത്തിൽ മുരടിച്ചുപോയ രാജ്യത്തെ രക്ഷിക്കാൻ എല്ലാവരും ഉറ്റുനോക്കുന്നത് കോൺഗ്രസിനെയാണ്. ഇതിന് ജനാധിപത്യ മതേതരശക്തികളുടെ ഐക്യം ഉൗട്ടിയുറപ്പിച്ച് കോൺഗ്രസ് മുന്നോട്ടുപോകുമ്പോൾ അതിന് ഇടങ്കോലിടുന്നത് കേരളത്തിലെ സി.പി.എമ്മാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കാത്ത മോദി സർക്കാറിനെതിരെ വലിയ ജനരോഷമാണുള്ളത്.
ഈ മാസം 29ന് നടക്കുന്ന രാഹുൽ ഗാന്ധിയുടെ കൊച്ചി സന്ദർശനം ചരിത്രസംഭവമായി മാറും. സംസ്ഥാനത്തെ 24,970 ബൂത്ത് പ്രസിഡൻറുമായും അത്രത്തോളം സ്ത്രീകളായിട്ടുള്ള വൈസ് പ്രസിഡൻറുമാരും പങ്കെടുക്കും. ഇവരുമായി കോൺഗ്രസ് അധ്യക്ഷൻ നേരിട്ട് സംസാരിക്കും. രാഹുൽഗാന്ധിയുടെ പ്രത്യേക താൽപര്യപ്രകാരമാണ് പാർട്ടിയുടെ താഴെത്തട്ടിലുള്ളവർ സമ്മേളനത്തിനെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം പി.സി. ചാക്കോ, കെ.പി.സി.സി വർക്കിങ് പ്രസിഡൻറുമാരായ കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ, നേതാക്കളായ ടി.എച്ച്. മുസ്തഫ, പി.പി. തങ്കച്ചൻ, പ്രഫ. പി.ജെ. കുര്യൻ, കെ.വി. തോമസ് എം.പി, കെ.സി. ജോസഫ് എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ്, എം.എൽ.എമാരായ പി.ടി. തോമസ്, വി.പി. സജീന്ദ്രൻ, ഹൈബി ഈഡൻ, റോജി എം. ജോൺ, അൻവർ സാദത്ത്, കോൺഗ്രസ് നേതാക്കളായ കെ. ബാബു, ജോസഫ് വാഴക്കൻ, ലാലി വിൻസൻറ്, ശൂരനാട് രാജശേഖരൻ, കെ.എം.ഐ. മേത്തർ, ലതിക സുഭാഷ്, ശ്രീനിവാസ് കൃഷ്ണൻ, എൻ. വേണുഗോപാൽ, പത്മജ വേണുഗോപാൽ എന്നിവർ സംസാരിച്ചു.
വത്സല പ്രസന്നകുമാർ, വിജയലക്ഷ്മി ടീച്ചർ, അനിൽ ആൻറണി, മേയർ സൗമിനി ജയിൻ, മറ്റ് കെ.പി.സി.സി, ഡി.സി.സി ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു. 501 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.