രജനികാന്തിെൻറ പ്രഖ്യാപനം ബി.ജെ.പിക്ക് തിരിച്ചടി
text_fieldsചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പിൽ ആരെയും പിന്തുണക്കില്ലെന്ന് രജനികാന്ത് വ്യക്തമാ ക്കിയത് ബി.ജെ.പിക്ക് തിരിച്ചടിയായി. അണ്ണാ ഡി.എം.കെ സഖ്യത്തോടൊപ്പം രജനികാന്തിെൻറ പിന്തുണകൂടി നേടാനായാൽ കാര്യങ്ങൾ എളുപ്പമാവുമെന്നാണ് ബി.ജെ.പി കരുതിയിരുന്നത്. നര േന്ദ്ര മോദിയുമായി രജനികാന്തിന് അടുത്ത ബന്ധമാണുള്ളത്. 2014ലെ ലോക്സഭ െതരഞ്ഞെടുപ് പ് പ്രചാരണവേളയിൽ മോദി രജനികാന്തിനെ അദ്ദേഹത്തിെൻറ വസതിയിൽ ചെന്ന് സന്ദർശിച്ചിരുന്നു.
2017 ഡിസംബർ 31നാണ് രജനികാന്ത് തെൻറ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. ആത്മീയ രാഷ്ട്രീയത്തിലൂന്നിയാവും തെൻറ പ്രവർത്തനമെന്ന രജനികാന്തിെൻറ അന്നത്തെ പ്രഖ്യാപനം ബി.ജെ.പി കേന്ദ്രങ്ങൾക്ക് ആഹ്ലാദം പകർന്നിരുന്നു. രാഷ്ട്രീയ പാർട്ടി രൂപവത്കരണത്തിെൻറ മുന്നോടിയായി രജനികാന്ത് തെൻറ അനുയായികളുടെ ‘രസികർ മൺറ’ത്തെ ‘രജനി മക്കൾ മൺറ’മാക്കി മാറ്റിയിരുന്നു.
എന്നാൽ, ഒരുവർഷം കഴിഞ്ഞിട്ടും രാഷ്ട്രീയപാർട്ടിയുടെ പേരും പതാകയും പ്രഖ്യാപിച്ചില്ല. ഇതിൽ അസംതൃപ്തരായ മൺറം പ്രവർത്തകർ വിവിധയിടങ്ങളിൽ കൂട്ടത്തോടെ രാജിവെച്ച് വിവിധ രാഷ്ട്രീയകക്ഷികളിലേക്ക് ചേക്കേറിയത് രജനികാന്തിനെ അലോസരപ്പെടുത്തിയിരുന്നു. ഇൗ നിലയിലാണ് ഇപ്പോൾ അനുയായികൾക്ക് പ്രതീക്ഷ നൽകി രജനിയുടെ പ്രസ്താവന.
മോദിവിരുദ്ധ തരംഗം കണക്കിലെടുത്താണ് ആർക്കും പിന്തുണയില്ലെന്ന നിലപാട് രജനി സ്വീകരിച്ചതെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നു. അതേസമയം, രജനികാന്തിെൻറ നയം വ്യക്തമാക്കൽ ഡി.എം.കെ- കോൺഗ്രസ് സഖ്യത്തിന് ആശ്വാസമായി. അദ്ദേഹം ബി.ജെ.പി അനുകൂല നിലപാട് സ്വീകരിച്ചിരുന്നുവെങ്കിൽ ഡി.എം.കെ സഖ്യം കനത്ത വെല്ലുവിളി നേരിടുമായിരുന്നു. 67 വയസ്സായെങ്കിലും ഇക്കൊല്ലവും രജനികാന്ത് സിനിമയിലാണ് കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ഏറ്റവും ഒടുവിൽ റിലീസായ ‘പേട്ട’ വൻ സാമ്പത്തിക വിജയം നേടിയതാണ് ഇതിന് പ്രചോദനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.