രാജസ്ഥാനിലും തെലങ്കാനയിലും നാളെ വിധിയെഴുത്ത്
text_fieldsഹൈദരാബാദ്/ജയ്പുർ: രാജസ്ഥാൻ, തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിെൻറ പരസ്യപ്രചാരണം ബുധനാഴ്ച വൈകീട്ട് അവസാനിച്ചു. രണ്ടു സംസ്ഥാനങ്ങളിലും വിധിയെഴുത്ത് വെള്ളിയാഴ്ച. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് പ്രസിഡൻറ് രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ള പ്രമുഖരാണ് രാജസ്ഥാനിലും തെലങ്കാനയിലും പ്രചാരണത്തിന് എത്തിയത്.
ലോക്സഭ തെരഞ്ഞെടുപ്പിെൻറ സെമിഫൈനലെന്ന് വിശേഷിപ്പിക്കുന്ന അഞ്ചു നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിെൻറ അവസാനഘട്ടമാണ് വെള്ളിയാഴ്ച നടക്കുക. ഛത്തിസ്ഗഢ്, മിസോറം, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നേരത്തെ പൂർത്തിയായി. ഡിസംബർ 11നാണ് വോെട്ടണ്ണൽ. രാജസ്ഥാനിൽ 200 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. തെലങ്കാനയിൽ 119 മണ്ഡലങ്ങളിലേക്കാണ് വോെട്ടടുപ്പ്.
രാജസ്ഥാനിൽ മുഖ്യമന്ത്രി വസുന്ധര രാജെ സർക്കാറിനെതിരെ ഭരണവിരുദ്ധ വികാരമുള്ളതിനാൽ കോൺഗ്രസ് അധികാരത്തിലെത്തുെമന്നാണ് സർവേ ഫലങ്ങൾ നൽകുന്ന സൂചന. തെലങ്കാനയിൽ കാലാവധി തികയും മുമ്പ് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു നിയമസഭ പിരിച്ചുവിടാൻ ശിപാർശചെയ്ത് തെരഞ്ഞെടുപ്പിന് വഴിയൊഴുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.