രാജസ്ഥാൻ, മധ്യപ്രദേശ്: മുതിർന്ന കോൺഗ്രസ് നേതാക്കൾ മത്സരിക്കില്ല
text_fieldsന്യൂഡൽഹി: രാജസ്ഥാൻ, മധ്യപ്രദേശ് നിയമസഭ തെരെഞ്ഞടുപ്പുകളിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ മത്സരരംഗത്തുണ്ടാവില്ല. പകരം രണ്ടാംനിര നേതാക്കളും പുതുമുഖങ്ങളും സ്ഥാനാർഥികളാകുമെന്നാണ് സൂചന. പി.സി.സി പ്രസിഡൻറുമാരടക്കം നേതാക്കൾ പ്രചാരണരംഗത്ത് കൂടുതൽ കേന്ദ്രീകരിക്കണമെന്നാണ് ഹൈക്കമാൻഡ് നിർദേശം. രാജസ്ഥാൻ കോൺഗ്രസ് പ്രസിഡൻറ് സചിൻ പൈലറ്റ്, മുതിർന്ന നേതാക്കളായ അശോക് ഗെഹ്ലോട്ട്, സി.പി. ജോഷി, മധ്യപ്രദേശ് കോൺഗ്രസ് പ്രസിഡൻറ് കമൽനാഥ്, ജോതിരാദിത്യ സിന്ധ്യ എം.പി എന്നിവർ മത്സരരംഗത്തുണ്ടാവില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിച്ചത്.
മധ്യപ്രദേശിൽ ബി.ജെ.പിയുടെ മിന്നുംപ്രചാരണം ഉടനെന്ന് നേതാക്കൾ
ന്യൂഡൽഹി: മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ ‘ജൻ ആശിർവാദ് യാത്ര’യുമായി മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ 180 മണ്ഡലങ്ങളിൽ ബി.ജെ.പിയുടെ പ്രചാരണത്തിനെത്തും. ബാക്കി 50 സീറ്റുകളിൽ സ്ഥാനാർഥികൾക്കൊപ്പം നാമനിർദേശപത്രിക സമർപ്പിക്കാൻ കൂടെയുണ്ടാവുമെന്നും, സംസ്ഥാനത്തെ പാർട്ടിയുടെ പ്രചാരണ തന്ത്രങ്ങളെക്കുറിച്ച് മുതിർന്ന നേതാവ് ന്യൂഡൽഹിയിൽ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തിെൻറ പ്രധാന മേഖലകളെ ഇളക്കിമറിക്കുംവിധം 12 റാലികളിൽ പെങ്കടുക്കുമെന്നും നേതാവ് പറഞ്ഞു. പ്രചാരണത്തിെൻറ അവസാന 20 ദിവസങ്ങളിലായിരിക്കും ഇൗ റാലികൾ. ‘‘ഞങ്ങളുടെ വജ്രായുധമായ നരേന്ദ്ര മോദി വരാനിരിക്കുന്നതേയുള്ളൂ. അദ്ദേഹത്തിെൻറ സാന്നിധ്യം തെരഞ്ഞെടുപ്പു ഫലത്തെ സംബന്ധിച്ച എല്ലാ ഉൗഹങ്ങളേയും നിഷ്പ്രഭമാക്കും. രാഹുൽ ഗാന്ധി ഇതിനകംതന്നെ സംസ്ഥാനത്തെ പല മേഖലകളിലും പര്യടനം നടത്തിക്കഴിഞ്ഞു. ഇതു വളരെ നേരത്തേ ആയിപ്പോയി, ഗുജറാത്തിൽ അദ്ദേഹം ചെയ്തപോലെ’’ -പേരു വെളിപ്പെടുത്താത്ത ബി.ജെ.പി നേതാവ് വ്യക്തമാക്കി.
ജയമുറപ്പിക്കാൻ വസുന്ധര രണ്ടു സീറ്റുകളിൽ
ജയ്പൂർ: സ്ഥിരം മണ്ഡലത്തിൽ ജയം ഉറപ്പില്ലാത്തതിനാൽ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ടാമതൊരു സീറ്റിൽ കൂടി മത്സരിച്ചേക്കും. സ്ഥിരം മണ്ഡലമായ ഝലാർപട്ടനിൽ കോൺഗ്രസ് പ്രചാരണം ശക്തമാക്കിയതോടെയാണ് രാജെ രണ്ടാം മണ്ഡലത്തിലും മത്സരിക്കുന്ന കാര്യം ആലോചിക്കുന്നത്. രാജഖേര, ശ്രീഗംഗനഗർ എന്നിവയിലൊന്നിൽ മത്സരിക്കാനാണ് നീക്കം. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിെൻറ അനുമതി ലഭിച്ചാൽ ഇക്കാര്യം പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.