മാജിക് നമ്പറിന് കോൺഗ്രസിനെ തുണച്ചത് ആർ.എൽ.ഡി
text_fieldsജയ്പുർ: രാജസ്ഥാനിൽ 100 സീറ്റുകൾ തികക്കാൻ കോൺഗ്രസിനെ തുണച്ചത് ഒരു മണ്ഡലത്തിൽ ജ യിച്ച സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്ദൾ (ആർ.എൽ.ഡി). സർക്കാറുണ്ടാക്കാൻ 100 സീറ്റുകളാണ ് ആവശ്യമായിരുന്നത്. കോൺഗ്രസിന് 99 എം.എൽ.എമാരാണുണ്ടായിരുന്നത്. ഏറ്റവും വലിയ ഒറ ്റക്കക്ഷിയും കോൺഗ്രസാണ്.
സംസ്ഥാനത്ത് 200 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് പ്രഖ് യാപിച്ചത്. എന്നാൽ, ആൽവാർ ജില്ലയിലെ രാംഗഢിൽ ബി.എസ്.പി സ്ഥാനാർഥി മരിച്ചതിനാൽ തെരഞ്ഞെടുപ്പ് മാറ്റിവെക്കുകയായിരുന്നു. മുഖ്യപ്രതിപക്ഷമായ ബി.ജെ.പിക്ക് 73 സീറ്റുകളാണ് ലഭിച്ചത്. ബഹുജൻ സമാജ് പാർട്ടി ആറ്,സി.പി.എം രണ്ട്്, സ്വതന്ത്രർ 13, മറ്റ് പാർട്ടികൾ ആറ് എന്നിങ്ങനെയാണ് കക്ഷിനില. 2013ൽ ബി.ജെ.പി 163 മണ്ഡലങ്ങളിലാണ് ജയിച്ചത്. കോൺഗ്രസിന് 21 സീറ്റും ലഭിച്ചിരുന്നു.
അതേസമയം, 15 മണ്ഡലങ്ങളിൽ ജേതാക്കൾക്ക് ലഭിച്ച ഭൂരിപക്ഷത്തേക്കാൾ കൂടുതൽ വോട്ടുകൾ നേടിയത് ‘നോട്ട’. ഒരു സ്ഥാനാർഥിയും സ്വീകാര്യമല്ലെന്ന ‘നോട്ട’ യിലെ വോട്ടുകൾ കുറഞ്ഞിരുന്നുവെങ്കിൽ ഏഴോ, എേട്ടാ മണ്ഡലങ്ങളിൽ കോൺഗ്രസിനോ ബി.ജെ.പിക്കോ നേട്ടമാകുമായിരുന്നു. മാളവ്യ നഗറിൽ വസുന്ധര രാജെ സർക്കാറിലെ ആരോഗ്യ മന്ത്രി കാലിചരൺ സറഫിെൻറ ഭൂരിപക്ഷം 1704 വോട്ടാണ്. എന്നാൽ, ഇവിടെ ‘നോട്ട’ 2371 വോട്ട് പിടിച്ചു. സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിന് ജയിച്ചത് ബി.ജെ.പിയുടെ ഗബ്ബർ സിങ് സങ്കലയാണ്. അസിന്ദ് മണ്ഡലത്തിൽ ഇദ്ദേഹത്തിന് ലഭിച്ച ഭൂരിപക്ഷം 154 . ഇവിടെ ‘നോട്ട’ക്ക് 2943 വോട്ട് പതിഞ്ഞു.
പിലിബങ്കയിൽ ബി.ജെ.പിയുടെ ധർമേന്ദ്ര കുമാർ, കോൺഗ്രസിെൻറ വിനോദ് കുമാറിനെ പരാജയപ്പെടുത്തിയത് 278 വോട്ടിനാണ്. എന്നാൽ, 2441 പേർ ‘നോട്ടക്ക്’ വോട്ട്ചെയ്തു. മർവർ ജങ്ഷൻ മണ്ഡലത്തിൽ സ്വതന്ത്രൻ കുശ്വീർ സിങ് ബി.ജെ.പിയുടെ കേസറാം ചൗധരിയെ തോൽപിച്ചത് 251 വോട്ടുകൾക്കാണ്. ഇവിടെ നോട്ടക്ക് ലഭിച്ചതാകെട്ട 2719 വോട്ടും.
ഗേട്ടാൾ, ചോഹ്തൻ, പച്ച്പദ്ര, ബുന്ദി, ചോമു, പൊക്രാൻ, കൻപുർ, ഖേത്രി, മക്രാന, ദന്ദാറംഗഢ്, ഫത്തേപുർ എന്നിവിടങ്ങളിലും സ്ഥാനാർഥികൾക്ക് ലഭിച്ച ഭൂരിപക്ഷത്തേക്കാൾ നേടി ‘നോട്ട’ തിളങ്ങി.
കുശൽഗഢ് മണ്ഡലത്തിൽ ‘നോട്ട’ക്ക് കിട്ടിയത് റെക്കോഡാണ്. 11,002 വോട്ടുകൾ. ഇവിടെ സ്ഥാനാർഥിയുടെ ഭൂരിപക്ഷം 18,950 വോട്ടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.