അന്ന് വയലാർ രവി, ഇപ്പോൾ പി.ജെ. കുര്യൻ
text_fieldsതിരുവനന്തപുരം: രാജ്യസഭാ സീറ്റ് വീതംവെക്കുന്നതിൽ യു.ഡി.എഫിൽ സംഭവിച്ചത് രണ്ടായിരത്തിെൻറ തനിയാവർത്തനം. അന്ന് മുസ്ലിം ലീഗിനാണ് സീറ്റ് നൽകിയതെന്ന വ്യത്യാസം മാത്രം. അന്ന് സീറ്റ് നിഷേധിക്കപ്പെട്ടത് വയലാർ രവിക്കായിരുന്നു.
സി.പി.എമ്മിലെ ഇ. ബാലാനന്ദൻ, കോൺഗ്രസിലെ വയലാർ രവി, മുസ്ലിം ലീഗിലെ അബ്ദുൽ സമദ് സമദാനി എന്നിവരുടെ കാലാവധിയാണ് 2000ത്തിൽ അവസാനിച്ചത്. അന്നത്തെ കക്ഷിനിലയനുസരിച്ച് യു.ഡി.എഫിന് ജയിപ്പിക്കാൻ കഴിയുന്ന സീറ്റ് വയലാർ രവിക്ക് ലഭിക്കുമെന്നുമായിരുന്നു പ്രതീക്ഷ.
എന്നാൽ, എ.െഎ.സി.സി ജനറൽ സെക്രട്ടറി ഗുലാം നബി ആസാദിെൻറ സാന്നിധ്യത്തിൽ കെ. കരുണാകരൻ നടത്തിയ ചർച്ചയിൽ സീറ്റ് മുസ്ലിം ലീഗിന് നൽകാൻ തീരുമാനിച്ചു. മൂന്ന് വർഷം കൂടി കഴിഞ്ഞാണ് വയലാർ രവിക്ക് വീണ്ടും രാജ്യസഭയിലെത്താനായത്.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയുടെ തുടർച്ചയാണ് ഇപ്പോഴത്തെ തീരുമാനം. കേരള കോൺഗ്രസിലെ ജോയി എബ്രഹാമിെൻറ രാജ്യസഭ കാലാവധി അവസാനിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫിലേക്കുള്ള മടങ്ങി വരവിന് ഉപാധിവെച്ചത്. പ്രഖ്യാപനം ഡൽഹിയിൽ നിന്നാകെട്ടയെന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ നിലപാട്. ഒഴിവാക്കപ്പെടുന്നത് രാജ്യസഭ ഉപാധ്യക്ഷനാണ് എന്നതാണ് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.