എൻ.ഡി.എയെ ആശങ്കയിലാക്കി പാസ്വാെൻറ അന്ത്യശാസനം
text_fieldsന്യൂഡൽഹി: നിതീഷ് കുമാറിെൻറ ജനതാദൾ-യുവിനെ ദേശീയ ജനാധിപത്യ സഖ്യത്തിൽ പിടിച്ചുനിർത്താൻ പാടുപെടുന്നതിനിടയിൽ ബിഹാറിലെ രണ്ടാമത്തെ സഖ്യകക്ഷിയായ രാം വിലാസ് പാസ്വാെൻറ ലോക് ജനശക്തി പാർട്ടി (എൽ.ജെ.പി) മോദി സർക്കാറിന് അന്ത്യശാസനം നൽകി. പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നിയമം ലഘൂകരിച്ച മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എ.കെ. ഗോയലിനെ ദേശീയ ഹരിത ട്രൈബ്യൂണൽ സ്ഥാനത്തുനിന്ന് നീക്കാനാണ് അന്ത്യശാസനം നൽകിയത്.
ജസ്റ്റിസ് ഗോയലിനെ നിയമിച്ച തീരുമാനത്തിൽനിന്ന് പിന്മാറിയില്ലെങ്കിൽ ആഗസ്റ്റ് ഒമ്പതിന് ദലിത് സംഘടനകൾ ആഹ്വാനംചെയ്ത പ്രക്ഷോഭത്തിൽ ലോക് ജനശക്തി പാർട്ടി പെങ്കടുക്കുമെന്ന് രാം വിലാസ് പാസ്വാെൻറ മകൻ ചിരാഗ് പാസ്വാൻ വ്യക്തമാക്കി. ആഗസ്റ്റ് ഒമ്പതിലെ പ്രക്ഷോഭം ഏപ്രിൽ രണ്ടിലെ ബന്ദിന് സമാനമായിരിക്കുമെന്നും പാസ്വാൻ മുന്നറിയിപ്പ് നൽകി.
ആവശ്യം അംഗീകരിച്ചില്ലെങ്കിൽ മുന്നണി വിടുമോ എന്ന ചോദ്യത്തിന് സർക്കാർ പ്രശ്നം പരിഹരിക്കുമെന്ന് തങ്ങൾക്ക് ഉറച്ച വിശ്വാസമുണ്ടെന്നായിരുന്നു ചിരാഗിെൻറ മറുപടി. ജസ്റ്റിസ് ഗോയൽ അടങ്ങുന്ന ബെഞ്ച് റദ്ദാക്കിയ കടുത്ത വകുപ്പുകൾ പുനഃസ്ഥാപിക്കുന്നതിന് ഒാർഡിനൻസ് കൊണ്ടുവരണമെന്ന് എൽ.ജെ.പി ആവശ്യപ്പെട്ടുവരുകയാണ്.
കഴിഞ്ഞ മാർച്ചിലാണ് ജസ്റ്റിസ് ഗോയലിെൻറ ബെഞ്ച് വിവാദ വിധി പുറപ്പെടുവിച്ചത്. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമം ലഘൂകരിക്കരുതെന്ന അഭിപ്രായമാണ് ബി.ജെ.പിക്കെന്നും ഇൗ വിഷയത്തിൽ എൽ.ജെ.പിക്കൊപ്പമാണ് തങ്ങളെന്നും പാർട്ടി വക്താവ് സുധാൻഷു ത്രിവേദി പ്രതികരിച്ചു. തെലുഗുദേശം മുന്നണി വിടുകയും ശിവസേനയും ജനതാദൾ-യുവും സമ്മർദത്തിലാക്കുകയും ചെയ്യുന്നതിനിടയിലാണ് എൽ.ജെ.പിയുടെ അന്ത്യശാസനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.