വിലക്കയറ്റം രൂക്ഷം; പൊലീസ് അതിരുകടക്കുന്നു –ചെന്നിത്തല
text_fieldsതിരുവനന്തപുരം: വിലക്കയറ്റം രൂക്ഷമാണെന്നും അവശ്യസാധനങ്ങൾ കിട്ടാനില്ലെന്നും അടിയന്തരമായി പരിഹരിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും അമിത വില ഇൗടാക്കലും വ്യാപകമാണ്. ഇത്തരക്കാർക്കെതിരെ നടപടിയെടുക്കണം. ഉൽപാദന കേന്ദ്രങ്ങളിൽനിന്ന് സാധനങ്ങൾ നിർബാധം കടകളിൽ എത്തിക്കാനും നടപടി വേണം. മനഃപൂർവം വില കൂട്ടി വിൽക്കുന്നവർക്കെതിരെ നടപടി വേണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വിതരണ ശൃംഖലയിലെ തടസ്സം നീക്കണം. റേഷൻകട വഴി സാധനങ്ങൾ നൽകുന്നത് ഉടൻ പ്രാബല്യത്തിലാക്കണം. മരുന്ന് ക്ഷാമം പരിഹരിക്കണം.
പൊലീസുകാരുടെ പെരുമാറ്റം പലയിടത്തും അതിരുകടക്കുന്നു. പൊലീസിെൻറ സേവനത്തെ കുറച്ച് കാണുന്നില്ല. പാസ് പലർക്കും കിട്ടുന്നില്ല. തദ്ദേശ സ്ഥാപനങ്ങൾ, െറസിഡൻറ്സ് അസോസിയേഷനുകൾ എന്നിവ വഴി പാസ് നൽകണം.
കോവിഡ് പ്രതിരോധം നടക്കുന്നതിനിടെ തദ്ദേശ വാർഡ് വിഭജനം നടത്തി അത് സെക്രട്ടറിമാരെക്കൊണ്ട് കരടാക്കി മാറ്റാൻ സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി കീഴ്ഘടകങ്ങൾക്ക് നിർദേശം നൽകിയിരിക്കുകയാണ്. മറ്റ് ജില്ലകളിലും ഇത് നടക്കുന്നുണ്ടാകും. തെറ്റായ നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.